ജി.എച്ച്.എസ്. ആതവനാട് പരിതി/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ പ്രതിരോധിക്കാം

പച്ചയ്ക്കും വേവിച്ചുമൊക്കെ ജീവികളെ ഭക്ഷിക്കുന്ന ചൈനയിൽ നിന്നാണല്ലോ കൊറോണ വൈറസിന്റെ തുടക്കം. ഒരു പക്ഷേ, അവരുടെ ഈ ഭക്ഷണരീതിയും അതിനു കാരണമായിട്ടുണ്ടാകാം.ചൈനയിൽ നിന്നു തുടങ്ങി ഇറ്റലി, ഇറാൻ, അമേരിക്ക തുടങ്ങി നമ്മുടെ ഇന്ത്യ അടക്കമുള്ള ഒട്ടനവധി രാജ്യങ്ങളെ കൊറോണ വൈറസ് ശ്വാസം മുട്ടിക്കുന്നു. ലക്ഷത്തിൽപരം ആളുകളെ ഇത് കൊന്നൊടുക്കി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചും സാമൂഹിക അകലം പാലിച്ചും രാജ്യങ്ങൾ ഇതിനെ പ്രതിരോധിക്കുന്നു. ഹാൻഡ് വാഷ്, സോപ്പ്,സാനിറ്റൈസർ എന്നിവയുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയാക്കുന്നതു മൂലം കൈകൾ അണുവിമുക്തമാകുന്നു.ഇത് മാത്രമാണ് കൊറോണ വൈറസിനെ നശിപ്പിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ കൊലയാളി വൈറസിനെ തുരത്താനുള്ള സകല മാർഗ്ഗങ്ങളും സ്വീകരിക്കുന്നു. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും എന്ന് നമുക്ക് വിശ്വസിക്കാം.

അഭിഷേക്. പി.എസ്
7 A ജി.എച്ച്.എസ്. ആതവനാട് പരിതി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം