ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഭൂമിയുടെ അവകാശികളായ സകല ജീവജാലങ്ങളും മനുഷ്യനും ഏറെ സൗഹാർദത്തോടെ ഇണങ്ങി ജീവിച്ചിരുന്ന രീതിയാണ് മലയാളനാടിനുണ്ടായിരുന്നത്.ശുദ്ധവായു നിറഞ്ഞ അന്തരീക്ഷം, മനുഷ്യനും മറ്റു ജീവികൾക്കും തെളിനീർ നല്കിയിരുന്ന ഒട്ടേറെ ജലാശയങ്ങൾ, പ്രകൃതിയുടെ തനതായ സൗന്ദര്യം വിളിച്ചോതുന്ന ഇടതൂർന്ന കാടുകൾ, എന്നെന്നും മനസിനെ ഉത്തേജിപ്പിക്കുന്നവിധം വർണാഭവും വ്യത്യസ്തവുമായാ കാഴ്ചകൾ ഒരുക്കിയിരുന്ന സുന്ദര പ്രകൃതി ഇവയെല്ലാം സംമിശ്രമായിരുന്നു നമ്മുടെ പരിസ്ഥിതി. എന്നെന്നും ഉത്സവത്തി പ്രതീതിയോടെയാണ് ജീവജാലങ്ങൾ കഴിഞ്ഞിരുന്നത്. ഒട്ടേറെ ആളുകളുടെ സർഗാത്മകതയെയും ഭാവനയേയും ലോകത്തിനുമുന്നിൽ കൊണ്ടുവന്ന ആ പരിസ്ഥിതിയുടെ അവസ്ഥ ഇന്ന് നമുക്ക് ചിന്തിക്കാൻ കഴിയാത്തവിധം ദയനീയമാണ്. മരങ്ങളെല്ലാം വെട്ടി വനസൗന്ദര്യം നാം ഉൾപ്പെടുന്ന സമൂഹം ഇല്ലാതാക്കി. വാഹനങ്ങളുടെയും വ്യവസായശാലകളുടെയും സൃഷ്ടിയായ ദോഷകരമായ വാതക സംയുക്തങ്ങൾ അന്തരീക്ഷത്തെ കീഴ്മേൽ മറിച്ചു .വ്യവസായശാലകളിലെയും മറ്റും അശുദ്ധജലപ്രവാഹം ശുദ്ധജലസ്രോതസ്സിലേക്കൊഴുകി ആ സ്രോതസ്സിനെയും അതിനെ ആവാസമാക്കി കഴിഞ്ഞിരുന്ന ജീവികളെയും ഒന്നൊന്നായി ഇല്ലാതാക്കി.മനുഷ്യന്റെ അതിരുകടന്ന ആക്രമണത്തെ ഭയന്ന് സുന്ദര കാഴ്ചകൾ ഒരുക്കിയിരുന്ന ചില ജീവികൾ സുരക്ഷിത സ്ഥാനം തേടിപ്പോയി .

മനുഷ്യന് ജീവിക്കാൻ സൗകര്യം നൽകിയ പരിസ്ഥിതിയെ മനുഷ്യൻ തന്നെ ഇല്ലാതാക്കുന്നു. സകല ജീവികളിലും വെച്ച് വിവേചനബുദ്ധി ഏറെയുള്ള മനുഷ്യൻ എന്തെ യുക്തിരഹിതമായ ഇത്തരം വിഡ്ഢിത്തരങ്ങൾ ചെയ്തുകൂട്ടുന്നു .നാം നമ്മുടെ നിലനില്പിനുതന്നെ ഹാനികരമാണെന്ന് നാം തിരിച്ചറിയുന്നില്ല . നമ്മുടെ പൂർവികർ സ്നേഹത്തോടെ പരിചരിച്ചിരുന്ന പരിസ്ഥിതിയാണ് മനുഷ്യന്റെ നിലനില്പിന്ന് അവിഭാജ്യവും അവിഭക്തവുമായ ഘടകം, അത് നഷ്‌ടമായാൽ തങ്ങളുടെ സർഗ്ഗശേഷിയെ , ഭാവനയെ പുറത്തുകാട്ടാൻ,സന്തോഷത്തോടെ ജീവിക്കാനുള്ള അവസരമാണ് നഷ്ടമാകുക.

ഗോപിക പി
6 എ ജി എച്ച് എസ് നെല്ലിക്കുറിശ്ശി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം