ജി.എച്ച്.എസ്.തേനാരി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2025-26 |
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 28-10-2025 | 736532 |
അംഗങ്ങൾ
| സ്കൂൾ കോഡ് | 21909 |
|---|---|
| യൂണിറ്റ് നമ്പർ | LK/21909/2025 |
| അംഗങ്ങളുടെ എണ്ണം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ലീഡർ | |
| ഡെപ്യൂട്ടി ലീഡർ | |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബു താഹിർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനുരാധാദേവി.വി |
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കെെറ്റ്സ് അപ്റ്റിറ്റ്യൂട്ട് ടെസ്റ്റ്
2025-2028 ബാച്ചിലേക്ക് കുട്ടികൾക്കുളള അപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് 25.06.2025 ന് സ്കൂൾ കമ്പ്യൂട്ടർ ലാമ്പിൽ വെച്ച് കെെറ്റ് മിസ്ട്രർ അബു താഹിറിൻെറയും കെെറ്റ് മിസ്ട്രസ് അനുരാധാദേവിയുടെയും നേതൃത്വത്തിൽ സീനിയർ ലിറ്റിൽ കെെറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ നടന്നു. 12 കമ്പ്യൂട്ടറുകളിലായി 37 കുട്ടികൾ പരീക്ഷ എഴുതി. ഉച്ചയ്ക്ക് 1.30 ക്കുളളിൽ തന്നെ റിസൽട്ട് അപ് ലോഡ് ചെയ്തു.
26.09.25
ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2025-2028 ബാച്ചിനുളള പ്രിലിമനറി ക്യാമ്പ് നടന്നു. ക്ലാസ് സ്കൂൾ എച്ച്.എം.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ പ്രസാദ് ക്ലാസെടുത്തു. കെെറ്റ് മാസ്റ്റർ ,കെെറ്റ് മിസ്ട്രസ് സഹായിച്ചു. രാവിലെ 10 മണിക്കു തന്നെ ക്ലാസ് ആരംഭിച്ചു. ഗ്രാഫിക്സ്,അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയെ കുറിച്ചും ലിറ്റിൽ കെറ്റ്സിൽ എന്താണ് പഠിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ ക്യാമ്പ് മൂലം കഴിഞ്ഞു. ക്യാമ്പിൽ ലിറ്റിൽ കെെറ്റ്സ് കുട്ടികൾ തയ്യാറാക്കിയ സ്കൂൾ ജേർണൽ "അരുണോദയം" കെെറ്റ് മാസ്റ്റർ ട്രെയിനർ പ്രസാദ് സാറും എച്ച്. എം ജയശ്രീ ടീച്ചറും കൂടി പ്രകാശനം ചെയ്തു. 3മണിക്ക് പി.ടി.എ മീറ്റിങ് ആരംഭിച്ചു. കുട്ടികൾ ലിറ്റിൽ കെറ്റ്സിൽ പഠിക്കുന്നത് എന്തൊക്കെയാണെന്ന് വളരെ രസകരമായി പ്രസാദ് സാർ വിവരിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രൊഡക്റ്റുകളുടെ പ്രദർശനം നടന്നു. കുട്ടികൾ തന്നെ നെയ്ത്തിനെ കുറിച്ച് തയ്യാറാക്കിയ നെയ്ത്തുഗ്രാമം വിഡിയോ രക്ഷിതാക്കളുടെ പ്രശംസ പിടിച്ചു പറ്റി.