ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്( Thirichariv)

രാവിലെ കുറെ ആളുകളുടെ ശബ്ദം കേട്ടാണ് അവൾ ഉണർന്നത്.ഉടനെ വാതിൽ തുറന്നു അവൾ മുറ്റത്തേക്ക് ചെന്നു.അവിടെ അച്ഛനും പിന്നെ വേറെ ചിലരും ചേർന്ന് തന്റെ മരം മുറിക്കാനുള പരുപാടിയിൽ ആണ്.പല തവണ അവർ ആ മരം മുറിക്കുവാൻ വേണ്ടി വീട്ടിൽ വന്നതാണ്.പക്ഷെ അതിന് അവൾ സമ്മതിച്ചില്ല.പരിസ്ഥിതിയെ ഒരുപാട് സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവളാണ് ആതിര.സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിൽ ഒരംഗം കൂടിയാണ് ആതിര.തന്റെ നാട്ടുകാരെയും വീട്ടുകാരെയും സ്കൂളിലെ കൂട്ടുകാരെയുമൊക്കെ പരിസ്‌ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അത്‌ മലിനീകരിക്കരുതെന്നും പറഞ്ഞു മനസിലാക്കാൻ അവൾ ശ്രമിക്കാറുണ്ട്.തന്റെ വീട്ടുപരിസരങ്ങളിലും പൊതുസ്ഥലങ്ങളിലും അവൾ മരങ്ങൾ വച്ച് പിടിപ്പിക്കാറുണ്ട്. അതുപോലെതന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞത്‌ കണ്ടാൽ അവ നിക്ഷേപിക്കേണ്ട സ്ഥലത്ത് നിക്ഷേപിക്കാൻ അവൾ ശ്രമിക്കാറുണ്ട്.

അവളുടെ വീടിന്റെ വലതുവശത്ത് ഒരു തൊഴുത്ത് കെട്ടാൻ തീരുമാനിച്ചിരിക്കുകയാണ് ആതിരയുടെ അച്ഛൻ .തൊഴുത്ത് കെട്ടണമെങ്കിൽ അവിടെയുള്ള പേരാൽ മരവും ആര്യവേപ്പും മുറിച്ചുകളയണമെന്നാണ് അവളുടെ അച്ഛൻ പറയുന്നത്.പക്ഷെ മരം മുറിക്കാൻ അവൾക്ക് സമ്മതമല്ല.എന്തൊക്കെ പറഞ്ഞാലും മരം മുറിക്കുകതന്നെ ചെയ്യും എന്ന മട്ടാണ് അവളുടെ അച്ഛന്.ഇതുതന്നെ എത്രാമത്തെ തവണയാണ് മരം മുറിക്കാൻ ആളുവരുന്നത്.ഇത്തവണ മരം ഉറപ്പായും മുറിച്ചുമാറ്റും എന്ന് നിശ്ചയിച്ചിരിക്കുകയാണ് അയാൾ.പലതും പറഞ്ഞ് അച്ഛൻ പലതവണ ആതിരയെ അവളുടെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചങ്കിലും അവളുടെ തീരുമാനത്തിന് മാറ്റാമില്ലായിരുന്നു.

രാവിലെ വന്ന പണിക്കാർ ഇതുവരെയും അവിടെനിന്നും പോകാത്തത് കണ്ടപ്പോൾതന്നെ ഇത്തവണ. മരം എന്തായാലും മുറിച്ചുമാറ്റും എന്ന് അവൾക്ക് മനസിലായി.ഉടനെ തന്നെ അച്ഛന്റെ അടുത്തുചെന്ന് മരം മുറിക്കരുതെന്നും അവ മുറ്റത്തിനു തണൽ നൽകുന്ന മരമാണെന്നും,ചൂടുകാലത്ത് ആ കഠിനമായ ചൂട് നാം അറിയാത്തത് ഈ മരങ്ങൾ ഉള്ള തിനാലാണെന്നും ,നമുക്ക് ശുദ്ധവായു നൽകുന്നതിൽ ഇവയ്ക്കും വലിയൊരു പങ്കുണ്ട് എന്നും ഇവയൊക്കെ ഔഷധ ഗുണമുള്ളവ കൂടിയാണെന്നും അങ്ങനെ പലതും അവൾ അച്ഛനോട് പറഞ്ഞു. പക്ഷേ ,അതൊന്നും ഉൾക്കൊള്ളാൻ അയാൾ തയ്യാറായില്ല. നീ ഇനി എന്തുപറഞ്ഞാലും ആ മരങ്ങൾ ഇനി ഇവിടെ വേണ്ട .ഇത്‌ മുറിക്കുകതന്നെ ചെയ്യും എന്നാണ് അച്ഛൻ പറഞ്ഞത്.

അധികം വൈകാതെ തന്നെ മരം മുറിച്ചു മാറ്റുന്നതിന്റെ ശബ്ദം കേട്ട് അവൾ മുറിയിൽ നിന്നും മുറ്റത്തേക്കിറങ്ങി.തന്റെ മരങ്ങൾ വെട്ടിമാറ്റുകയാണ്.അവൾക്ക് ഒരുപാട് സങ്കടം വന്നുപോയി.താൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽനിന്ന് കിട്ടിയ തൈകളാണവ.അന്ന് സ്കൂളിൽ നിന്ന് വന്നയുടനെ അവൾ അവ രണ്ടും വീടിന്റെ വലതുവശത്ത് നട്ടുപിടിപ്പിച്ചു.എല്ലാ ദിവസവും അവൾ അതിനെ നന്നായി പരിപാലിക്കുമായിരുന്നു.ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ അവ വളർന്നു വലിയ മരമായിത്തീർന്നു.അതിന്റെ ഒരു ചെറുകമ്പ് പോലും ഒടിക്കാൻ അവൾ ആരെയും അനുവദിച്ചിരുന്നില്ല.അവൾക്ക് ഏറ്റവും പ്രിയപ്പെട്ട മരങ്ങളാണവ.ഇപ്പോളിതാ അവ മുറിച്ചുമറ്റുകയാണ്.അതിന്റെ ഓരോ ശാഖകൾ മുറിഞ്ഞു വീഴുമ്പോഴും അവളുടെ സങ്കടം കൂടിക്കൂടി വന്നു.അന്നവൾ ഭക്ഷണമൊന്നും കഴിച്ചില്ല.

ഏറേ വൈകാതെതന്നെ വേനൽക്കാലം വന്നെത്തി.കഠിനമായ ചൂട് അനുഭവപ്പെടാൻ തുടങ്ങി.എല്ലായിടത്തും കടുത്ത വെയിലാണ്.എല്ലാവരും മരങ്ങൾ വെട്ടി നശിപ്പിച്ചിരിക്കുന്നു.വിട്ടുമുറ്റത്തേക്ക് ഒന്നിറങ്ങാൻ പോലും കഴിയാതെ ഇരിക്കുകയാണ് ആതിരയുടെ അച്ഛൻ.മുറ്റത്ത് ചുട്ടുപൊള്ളുന്ന വെയിലാണ്.അയാൾ തന്റെ ചാരുകസേരയിലിരുന്ന് പലതും ആലോചിക്കുവാൻ തുടങ്ങി.കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇങ്ങനെയൊരു ചൂട് ഇതാദ്യമായിട്ടാണ്.താൻ തന്റെ അപ്പോഴത്തെ ആഗ്രഹം സഫലമാകാൻ വേണ്ടി ഈ പ്രകൃതിയെയാണ് നശിപ്പിച്ചത്.ആ മരങ്ങൾ മുറിക്കേണ്ടായിരുന്നു.മരങ്ങൾ മുറിച്ചതിൽ അയാൾക്ക് വലിയ കുറ്റ ബോധം തോന്നാൻ തുടങ്ങി.താൻ കാരണം ഇല്ലാതായ തണൽ താൻ തന്നെ തിരികെ കൊണ്ടുവരണം എന്ന് അയാൾക്കുതോന്നി.

പിറ്റേദിവസം രാവിലെ ആതിര എഴുന്നേറ്റു ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ താൻ സ്വപ്നം കാണുകയാണോ എന്ന് അവൾക്ക് തോന്നിപ്പോയി.തന്റെ അച്ഛൻ വീട്ടുവളപ്പിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തു മരത്തൈകൾ നട്ടുപിടിപ്പിക്കുകയാണ്.ആ നിമിഷം അവൾക്ക് എന്തന്നില്ലാത്ത സന്തോഷം തോന്നി.ഉടനെതന്നെ അവൾ അച്ഛന്റെ കൂടെ മരം നടാനായി പറമ്പിലേക്ക് ഓടിച്ചെന്നു.......


സൈനവേണുഗോപാൽ. ഇ.
6 C ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ