ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/യാത്രയെ ഇഷ്ടപെടുന്ന ഒരാൾ

Schoolwiki സംരംഭത്തിൽ നിന്ന്
യാത്രയെ ഇഷ്ടപെടുന്ന ഒരാൾ


യാളുടെ വിനോദം ഒരുപാട് രാജ്യങ്ങൾ കാണുകയും അറിയുകയും ചെയുക എന്നതായിരുന്നു. അയാൾ ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്ന ഒരു കാര്യം ആയിരുന്നു അത്. മുതിർന്ന ഒരു പൗരൻ ആയപ്പോൾ സാഹചര്യങ്ങൾ ഒത്തു വന്നപ്പോൾ അയാൾ അയാളുടെ ആഗ്രഹം സാധിക്കാൻ വേണ്ടി എങ്ങോട്ടെന്നില്ലാതെ അയാൾ വണ്ടി കേറി.ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ പിന്നിട്ടു. ഇടക്ക് എപ്പോഴെങ്കിലും അയാളെ കണ്ടെങ്കിൽ ആയി. അല്ലാത്ത സമയങ്ങളിൽ എല്ലാം അയാൾ യാത്രയിൽ ആയിരുന്നു. അയാൾ എവിടേക്കു പോകുന്നുവെന്നോ എവിടെ നിന്ന് വരുന്നു എന്നോ ആരും ചോദിക്കാറും അന്വേഷിക്കാറും ഇല്ല. മൊത്തത്തിൽ ലോകം മുഴുവൻ കണ്ട ഒരു മനുഷ്യനായിരുന്നു അയാൾ.

രാജ്യങ്ങൾ ചുറ്റി സഞ്ചരിക്കുമ്പോൾ അയാൾക്ക് അനുഭവപ്പെടുന്ന കാര്യങ്ങൾ അയാൾ ഡയറിയിൽ എഴുതി വെക്കുമായിരുന്നു. അങ്ങനെ ആയിരിക്കെ കോവിഡ്-19ന്റെ കാലം വന്നു. അയാൾ പെട്ടെന്ന് തന്നെ തന്റെ നാട്ടിലെത്തി. പുറത്തിറങ്ങാൻ പറ്റാതെ അയാൾ വീട്ടിൽ തന്നെ കഴിച്ചു കൂട്ടി. മുഷിപ്പോടെ അയാൾ വീട്ടിൽ ഇരുന്നു. എന്നാൽ പിന്നീട് അത് അയാൾക്ക് ആശ്വാസമായി തോന്നി തുടങ്ങി.

അയാളുടെ ഒരുപാട് ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് അയാൾക്ക് തന്നെ ഉത്തരം കിട്ടി തുടങ്ങി. രാജ്യങ്ങൾ ചുറ്റിനടന്നു ആസ്വദിക്കുന്നതിനിടയിൽ അയാൾക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലക്കാൻ കഴിഞ്ഞു. പല രാജ്യങ്ങളിലും പല വിധ മനുഷ്യ ജന്മങ്ങൾ. പല വിധ മതക്കാർ,പല വേഷക്കാർ, പല ആചാര അനുഷ്ഠാനങ്ങൾ. എവിടെ നോക്കിയാലും കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ജനങ്ങൾ. പരസ്പര സ്നേഹമില്ലാത്തവർ. അക്രമങ്ങൾ, അനീതികൾ, കയ്യുക്കുള്ളവർ കാര്യക്കാർ, കൊള്ള, കൊല, പിടിച്ചുപറി, വാഹനാപകടം.

പഞ്ച നക്ഷത്ര ഹോട്ടലുകളിൽ നടക്കുന്നത് കണ്ട് കണ്ണ് മഞ്ഞളിച്ചു നില്ക്കുകയായിരുന്നു അയാൾ. അയാൾ മൗനമായി ലോകത്തോട് ചോദിച്ചിരുന്ന ഒരുപാട് ചോദ്യങ്ങൾക്ക് അയാൾക്ക് കോവിഡ് കാലത്ത് ഉത്തരം കിട്ടി.

ആ സമാധാനത്തിൽ അയാൾ ഡയറി എഴുതാൻ തുടങ്ങി. ചൂട് ഒരുപാട് ദൂരെ ആണെങ്കിലും അരികിൽ എത്തിയ സൂര്യകിരണങ്ങൾ ജീവജാലങ്ങളെയും തളർത്തുന്നു. പുലരിയിൽ തളിർക്കുന്ന ഇലകളെ പോലും മരണത്തിലേക്ക് തള്ളിയിട്ടു. എല്ലാം ജീവജാലങ്ങളും സൂര്യനു താഴ്ന്നു കൊടുത്തപ്പോളും മനുഷ്യ ജന്മങ്ങൾ മാത്രം അതിനൊക്കെ എത്രയോ മുകളിലായിരുന്നു. അഹങ്കാരം കൊണ്ട് അവർ ഒന്നും കണ്ടിരുന്നില്ല, അറിഞ്ഞിരുന്നില്ല. സൂര്യകിരണങ്ങൾക്ക് ചൂട് അപ്പോഴും കുറഞ്ഞിരുന്നില്ല. കോവിഡ് 19 കാണാ കണ്ണുകളിൽ നിന്നെത്തി മനുഷ്യനെ ഇരയാക്കി ലോകം ഭരിക്കുന്നു. ഒടുവിൽ ആശുപത്രികളിൽ രോഗികൾ കുറഞ്ഞു. പലതും പൂട്ടി. പലതും കോവിഡ് രോഗികൾക്ക് വേണ്ടി തുറന്നു കൊടുത്തു 100ഉം, 200ഉം ടോക്കൺ കൊടുത്തിരുന്ന ഡോക്ടർമാരുടെ വീടുകളും ശൂന്യം. മരുന്ന് കടകളിലെ കച്ചവടം കുറഞ്ഞു. കെണി വെച്ച് ഇരകളെ കാത്തിരുന്ന ലാബുകൾ പൂട്ടി. സ്കാനിംഗ് ഇല്ല. മാസാന്ത ചെക്കപ്പില്ല. എന്നിട്ടും മനുഷ്യൻ ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്നു. സത്യത്തിൽ ജനങ്ങളുടെ രോഗം എന്തായിരുന്നു? അവരുടെ രോഗങ്ങൾ എവിടെ പോയി? അപ്പോൾ മരുന്നുകളും രോഗങ്ങളും അതും ജനങ്ങൾക്ക് ഒരു ആഘോഷമായിരുന്നു. എല്ലാ വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും ഒതുങ്ങി. മരണം പോലും ഉത്സവം ആക്കിയിരുന്ന ജനങ്ങൾ നന്നാവാൻ ഒരണു മതിയെന്നു ചുരുക്കം.

ഇനിയെങ്കിലും ഈ മനുഷ്യ ജന്മങ്ങൾ ഒന്ന് മാറി ചിന്തിച്ച് സമചിത്തതയോടെ ഈ പുത്തൻ ജീവിത രീതികൾ മുന്നോട്ടു കൊണ്ടു പോയെങ്കിൽ ഈ ലോകം മുഴുവൻ നന്നാകുമായിരുന്നു. അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു. അയാൾ ഡയറി മടക്കി ഷെൽഫിൽ വെച്ചു പുറത്തേക്കിറങ്ങി.

അദ് നാൻ
5 G ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ