ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

ഇന്ന് നമ്മുടെ ലോകം ഒരു മഹാമാരി കീഴടക്കിയിരിക്കുകയാണ്. നമ്മുടെ കൺകളിൽ പോലും കാണാൻ സാധിക്കാത്ത കൊറോണ വൈറസ് ഇപ്പോൾ തന്നെ ഒട്ടേറെ ആളുകളുടെ ജീവൻ എടുത്തു കൊണ്ടിരിക്കുകയാണ്.ഈ സന്ദർഭത്തിൽ നമ്മുടെ ലോകം കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ്. ഇതിനെ തടയാൻ കുറേയധികം കാര്യങ്ങൾ നമുക്ക് ഇത് ആരംഭിച്ചതുമുതൽ തന്നുകൊണ്ടിരിക്കുന്നു. അതിലൊന്നാണ് പരിസര ശുചിത്വം. വളരെ പ്രാധാന്യമുള്ള ഒന്നായി ഇനിനെ കണക്കാക്കാം. നമ്മുടെ പരിസരം സംരക്ഷിക്കേണ്ടതും വൃത്തിയാക്കേണ്ടതും നമ്മുടെ കടമയാണ്. ആഴ്ചയിൽ ഒരുദിവസമെങ്കിലും നമ്മൾ ഒരു ശുചിത്യ ദിവസമായിട്ട് അംഗീകരിച്ച് അതിന് മുൻകൈ എടുത്ത് നമ്മുടെ പരിസരവും ചുറ്റുപാടും എല്ലാം വൃത്തിയാക്കി സൂക്ഷിക്കാം. പരിസര ശുചിത്യം പോലെ തന്നെ നാം ശാരീരവൃത്തിയും കൈക്കൊളേളണ്ടതാണ്. ഇപ്പോൾ നാം വേനൽക്കാലത്താണ് വേനൽ മഴയുള്ള കാലമാണ്. ഈ കാലത്ത് കൊതുകുകൾ കൂടുതൽ മുട്ടയാടും. ഒത് നാം തടയേണ്ടതാണ്. ഇല്ലെങ്കിൽ ഒരു മഹാമാരിക്ക് പിന്നാലെ ഡങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾക്ക് നാം അടിമകളാവും. ഈ സമയത്ത് നാം നാം വളരെ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരും.അതിൽ നിന്നെല്ലാം നമുക്ക് കരകയറാൻ ഉള്ള ഒരു ഉപാധിയാണ് പരിസര ശുചിത്വം.അത് നാം പാലിക്കേണ്ടതുമായ ഒന്നാണ്. പരിസര ശുചിത്വം ഉണ്ടെങ്കിൽ നാം ഒന്നിനെയും ഭയക്കേണ്ട ആവശ്യമില്ല എന്ന് മനസ്സിലാക്കാം. പരിസര ശുചിത്വത്തിന്റെ ശ്രേഷ്ഠത വളരെ വലുതാണെന്ന് നമുക്ക് മനസ്സിലാക്കാം. പരിസര ശുചിത്വം കാരണം നമുക്ക് നിരവധി ഗുണങ്ങൾ ലഭിക്കുന്നു. അതിനാൽ നമുക്ക് ഒറ്റക്കെട്ടായി നമ്മുടെ പരിസരവും ചുറ്റുപാടും എല്ലാം വൃത്തിയോടെയും അതിന്റെ മഹിമയിലും സംരക്ഷിച്ചിക്കൊള്ളാം എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം

അഫ്നാ൯ കെ
8 A ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം