ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കോവിഡും അൽപ്പം ചിന്തകളും...

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡും അൽപ്പം ചിന്തകളും...

കോവിഡ് 19 വന്നാൽ മരിച്ചു പോകുമോ എന്ന നിലയിൽ മനസിലാക്കി വച്ചിരിക്കുന്നവർ ഏറെയുണ്ട്.. ദിവസവും പുറത്തു വരുന്ന വാർത്തകളിൽ രോഗികളുടെ എണ്ണം കൂടുന്നത് ഇത്തരത്തിൽ ഉള്ള ആളുകളുടെ പരിഭ്രാന്തി വർധിപ്പിക്കുന്നു... അത്തരക്കാരിലേക്ക്...... കോവിഡ് എന്നത് കൊറോണ കുടുംബത്തിലെ ഒരു അംഗം ആണെന്ന് മനസിലാക്കുന്നു... 2019 അവസാനത്തിൽ കണ്ടെത്തിയ ഈ വൈറസിന് ശാസ്‌ത്ര ലോകം കോവിഡ്19 എന്ന നാമകരണം ചെയ്‌തു.... പ്രസ്തുത വൈറസുമായി ബന്ധപ്പെട്ട ചിലത്... ലോക ആരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് 1 മുതൽ 14 ദിവസത്തിന് ഉള്ളിൽ ആണ്.. പനി, ക്ഷീണം, വരണ്ട ചുമ എന്നിവയാണ് കൊറോണ വൈറസ് രോഗത്തിന്റെ (COVID-19) ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. മിക്ക ആളുകളും (ഏകദേശം 80%) പ്രത്യേക ചികിത്സ ആവശ്യമില്ലാതെ രോഗത്തിൽ നിന്ന് കരകയറുന്നു. കൂടുതൽ അപൂർവമായി, രോഗം ഗുരുതരവും മാരകവുമാകാം. പ്രായമായ ആളുകൾ, മറ്റ് അനാരോഗ്യ അവസ്ഥകളുള്ള ആളുകൾ (ആസ്ത്മ, പ്രമേഹം അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ളവ) കടുത്ത രോഗബാധിതരാകാൻ കൂടുതൽ സാധ്യതയുണ്ട്.
അത്തരം ആളുകൾക്ക് അനുഭവപ്പെടാം:

  • ചുമ<.br>
  • പനി
  • ക്ഷീണം
  • ശ്വസിക്കാൻ ബുദ്ധിമുട്ട് (കഠിനമായ)

ഇതാണ് പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ ആയി പറയുന്നത്.. എന്നാൽ ഈ പറഞ്ഞ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ തന്നെ ടെസ്റ്റ് ചെയ്തപ്പോ റിസൾട്ട് പൊസിറ്റവ് ആയ കേസുകൾ ഒരുപാട് ഉണ്ട് എന്ന് അറിയുന്നു.. ഒരാൾക്ക് മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ കണ്ടപ്പോൾ ആശുപത്രിയിൽ അറിയിക്കുകയും അവർ അദ്ദേഹത്തെ റൂമിൽ നിന്നു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്ത്... എന്നാൽ അദ്ദേഹത്തിന്റെ കൂടെ താമസിചിരുന്ന മറ്റു 3പേർക്ക് അവർ ടെസ്റ്റ് ചെയ്തപ്പോ റിസൽട്ട് പോസിറ്റീവ് ആണ്.. എന്നാൽ ഇത് വരെ പ്രകടമായ ഒരു ലക്ഷണവും അവരിൽ ആർക്കും ഇല്ല എന്നു മാത്രം അല്ല അവർ എല്ലാം വളരെ ഊർജസ്വാലരും ആണ്... റിസൾട്ട് പോസിറ്റീവ് ആണ് എന്ന് അറിഞ്ഞ ശേഷം അവരെ ബന്ധപ്പെട്ട ഡോക്ടർ അവരോട് രോഗ ലക്ഷണങ്ങൾ ചോദിച്ചു ഒന്നും തന്നെ ഇല്ല എന്നു ഉറപ്പിച്ച ശേഷം അവരോട് ആവശ്യപ്പെട്ടത് ധാരാളം ചൂട് വെള്ളം കുടിക്കുക, നാരങ്ങാ വെള്ളം കുടിക്കുക ഓറഞ്ച് വിറ്റാമിൻ സി ടാബ്‌ലെറ്റ് ഉണ്ടെങ്കിൽ അത് കഴിക്കുക.. റൂം ഉപയോഗിക്കുന്ന സാധനങ്ങൾ ശുചി ആയി സൂക്ഷിക്കുക എന്നത് ആണ്... ഒരുപാട് തെറ്റിധാരണകളും ഭയവും മൂലം കൂടുതൽ ആശങ്കയാണ് പ്രവാസി മേഖലയിൽ.. അത് കൊണ്ട് തന്നെ കൃത്യമായ മാർഗ നിർദേശങ്ങൾ നൽകാൻ സംസ്ഥാന സർക്കാരും നോർക്കയും തയ്യാറാവണം എന്നാണ് പറയാൻ ഉള്ളത്.

നസീറ ബാനു
9E ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം