ജി.എച്ച്.എസ്സ്.തോലന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആവശ്യകഥ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സൗഹാർദ ജീവിതത്തിന്റെ ആവശ്യകഥ

പാരിസ്ഥിതിക പ്രശ്നങ്ങളിൽപെട്ട ലോകം ഇന്ന് നട്ടം തിരയുകയാണ്. മനഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് ഇതിനു കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിയ്ക്കുബോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുകയും ചൂഷണം ചെയ്യാൻ ആരംഭിച്ചു.മനുഷ്യൻ മരങ്ങളെയും ചെടികളെയും വെട്ടാൻ തുടങ്ങി. പ്രകൃതി നമ്മുക്ക് വായുവും അങ്ങനെ പല ഫലവും തരുന്നുണ്ട്. പക്ഷെ,നാം പ്രകൃതിക്ക് നൽകുന്നത് ഉപദ്രവം. സത്യം പറഞ്ഞാൽ പ്രകൃതി നമ്മുടെ സുഹൃത്ത് അലെ.ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്.വൻ തോതിലുള്ള ഉത്പാദനത്തിന് വൻതോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമാണ്. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിപതിച്ചു.

ലോകം നേരിടുന്ന പ്രധാന വെല്ലുകളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണ്ണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു.ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയുമെന്നത് നമ്മുടെ സാമൂഹിക ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്.

സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്;ഭൂമിയിൽ നിന്നാണ് മലയാളത്തിന്റെ സംസ്കാര പുഴയിൽ നിന്നും,വയലേലകളിൽ നിന്നുമാണ് ജനിച്ചത്. എന്നാൽ ഭൂമിയെ നാം മാലിനമാക്കുന്നു.കാടിന്റെ മക്കളെ കുടിയിറക്കുന്നു.കാട്ടാറുകളെ കൈയ്യേറി,കാട്ടുമരങ്ങളെ കട്ട് മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു.സംസ്കാരത്തിന്റെ ഗർഭപാത്രത്തിൽ പരദേശിയുടെ വിഷവിത്ത് വിതച്ച് കൊണ്ട് ഭോഗാസക്തിയിൽ മതിമറക്കുകയും നാശം വിതയ്ക്കുകയും ചെയ്യുന്ന വർത്തമാന കേരളം ഏറെ പഠന വിധേയമാക്കേണ്ടതാണ്.

"മാതാ ഭൂമി പുത്രോ ഹം പൃഥിവാ"(ഭൂമി എന്റെ അമ്മയാണ് ഞാൻ മകനും) ഏന്ന വേദ ദർശന പ്രകാരം ഭൂമി പ്രകൃതിയെ അമ്മയായ് കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നാം തയ്യാറാവണം .ഭാരതീയ സംസ്കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്കാരത്തിലും പരിസ്ഥിതി ബോധം ആഴത്തിലുണ്ട്."കാവുതീണ്ടല്ലേ കുളം വറ്റും"എന്നപഴമൊഴിയിൽ തെളിയുന്നത് പരിസ്ഥിതി സന്തലുനത്തെ കുറിച്ച് കേരളീയർക്കുണ്ടായ അവബോധമാണ്.പരിസ്ഥിതിയുടെ ശാസ്ത്രവും സംരക്ഷണവും അറിഞ്ഞത് കൊണ്ടാണ് സർപ്പ കാവുകൾ കേരളത്തിലുണ്ടായത്.

വിഷമയമായ ഒരന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. വെള്ളം, വായു,മണ്ണ്,ഭക്ഷണം ഇവയെല്ലാം തന്നെ വിഷമാലിനൃങ്ങൾ ക്രമാതീതമായിരിക്കുകയാണ്.പരിസരം അല്ലെങ്കിൽ പരിസ്ഥിതി എന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ വീക്ഷിക്കേണ്ടത്.പരിതസ്ഥിതിയും പരിസ്ഥിതിയും രണ്ടാണ്.പരിസ്ഥിതി ഓരോ വൃക്തിയുടെയും ജീവികളുടേയും ചുറ്റുപാടുകൾ മാത്രമാണ്. ശരിയായ ക്രമത്തിലും ഘടനയിലും ചുറ്റുപാടുകളും ജീവികളും കൂടി സൃഷ്ടിച്ചെടുക്കുന്നതാണ് പരിസ്ഥിതി.

Shaima.M
5 A ജി.എച്ച്.എസ്സ്.തോലന്നൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം