ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ആത്മ ബന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മബന്ധം

പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു വടവൃക്ഷം ഉണ്ടായിരുന്നു. ആ വൃക്ഷത്തിൽ ഒരുപാട് പക്ഷികൾ കൂടുകൂട്ടിയിരുന്നു. പക്ഷികൾ മാത്രമല്ല അണ്ണാനും പാമ്പും കുരങ്ങൻമാരും എല്ലാം അതിൽ പാർത്തിരുന്നു. അവിടെയുള്ള ഒരു പക്ഷിക്കു പോലും തീറ്റ തേടി മറ്റിടങ്ങളിലേക്ക് പോകേണ്ടി വന്നിട്ടില്ല. ഒരിക്കൽ ഒരു വേടൻ അവിടെ വന്നു. പക്ഷികളെ അമ്പെയ്തു വീഴ്ത്താനുള്ള അവന്റെ ഉന്നം പിഴച്ചു. അവന്റെ അമ്പുകളിലെ വിഷം നിറച്ച ഭാഗം കൊണ്ടത് ആ വൻ മരത്തിലായിരുന്നു. പതിയെപ്പതിയെ ആ വൃക്ഷം ഉണങ്ങാൻ തുടങ്ങി. അതിൽ പൂക്കളും കായ്കളും ഉണ്ടാകാതെ ആയി. അതുകൊണ്ട് തന്നെ പക്ഷിമൃഗാദികൾ ഓരോന്നായി മരത്തെ ഉപേക്ഷിച്ചു പോകാൻ തുടങ്ങി. എന്നാൽ ആ മരത്തിൽ പാർത്തിരുന്ന ഒരു തത്ത മാത്രം ആ മരം വിട്ടു പോയില്ല. മറ്റു പക്ഷികൾ എല്ലാം അവരോടൊപ്പം ചെല്ലാൻ അവളെ ക്ഷണിച്ചു. എന്നാൽ തനിക്കു ഇത്ര നാളും ഭക്ഷണവും പാർപ്പിടവും തന്ന വൃക്ഷത്തെ ഉപേക്ഷിച്ചു പോകാൻ അവൾ തയ്യാറായില്ല. ഇതു കേട്ട് മറ്റുള്ള കിളികളെല്ലാം പറന്നു പോയി. വൈകാതെ ഒരു ദിവസം അതി ശക്തമായ കാറ്റും മഴയും വന്നു. വൃക്ഷം ആടിയുലയാൻ തുടങ്ങി. തത്ത പരിഭ്രാന്തയായി ദൈവത്തെ വിളിച്ചു കരഞ്ഞു. തത്തയുടെ കരച്ചിൽ കേട്ട് വന ദേവത പ്രത്യക്ഷപ്പെട്ടു. ദേവതയോടു തത്സ് എല്ലാ കാര്യങ്ങളും പറഞ്ഞു. ദേവതയ്ക്ക് അലിവ് തോന്നി. വനദേവത തത്തയെ ആശ്വസിപ്പിച്ചു. നിന്റെ വിഷമം ഞാൻ മാറ്റിത്തരാം എന്ന് പറഞ്ഞു ദേവത ആ വൃക്ഷരാജനെ തലോടി. അദ്‌ഭുതം ആ മരം പഴയപോലെ ആരോഗ്യവാനായി. തത്തയ്‌ക് വളരെ സന്തോഷമായി. അവൾ വനദേവതയ്ക് നന്ദി പറഞ്ഞു. ക്രെമേണ കാറ്റും കോളും അടങ്ങി. ഇതറിഞ്ഞു പിറ്റേന്ന് മുതൽ അവിടം വിട്ടുപോയ പക്ഷിമൃഗാദികൾ തിരിച്ചെത്തി. അവർ സന്തോഷത്തോടെ ആ മരത്തിൽ പാർക്കാൻ തുടങ്ങി. ഗുണപാഠം :-നമുക്ക് താങ്ങും തണലും ആകുന്നവർക് ഒരു ആപത്തു വരുമ്പോൾ നാം അവരെ ഉപേക്ഷിച്ചു കടന്നു കളയാതെ നമുക്ക് ആകുന്ന സഹായങ്ങൾ ചെയ്യണം.  

നിഹാരിക. എസ്. എ
V A ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ