ജി.എം.എൽ.പി.എസ്. മേലങ്ങാടി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ആധികൾ വ്യാധികൾവന്നിടുന്നു
ആപത്ത് ചാരത്ത് വന്നിടുന്നു
വൃത്തിയില്ലായ്മയും ശുചിത്വമില്ലായ്മയും
രോഗങ്ങളെ കൊണ്ട് വന്നിടുന്നു

കൂടെ കൂടെ കൈകൾ കഴുകീടാം
കൂടെ കൂടെ മുഖവും കഴുകീടാം
ഭക്ഷണ മുമ്പും ശേഷവും നമ്മൾ
കൈകൾ സോപ്പിട്ട് കഴുകീടേണം

ചുമക്കുന്നുവെങ്കിലും തുമ്മുന്നുവെങ്കിലും
തൂവാല കൊണ്ട് മുഖം മറച്ചച്ചീടേണം
സമ്പർക്കമില്ലാതെ കാത്തുസൂക്ഷിച്ചീടാം
രോഗമില്ലാത്ത നല്ലനാളെ

അകലത്തു നിന്ന് നാം കാര്യം പറഞ്ഞീടാം
മാസ്കുകൾ കൊണ്ട് മുഖം മറച്ചിടാം
വൈറസ്സു ബാധയകറ്റിടാം നമ്മൾക്ക്
ലോകം ഭയക്കുന്ന മാരി യെത്തന്നെ
ലോകം ഭയക്കുന്ന മഹാ മാരി യെത്തന്നെ

അഷിത സി
4A ജി എം എൽ പി സ്കൂൾ മേലങ്ങാടി
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത