ജി.എം.എൽ.പി.എസ്. കുട്ടശ്ശേരികുളമ്പ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം ഉപജില്ലയിലെ ഒരു ഗവ.ലോവർ പ്രൈമറി വിദ്യാലയമാണ്. കോഡൂർ ഗ്രാമപഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക.
ജി.എം.എൽ.പി.എസ്. കുട്ടശ്ശേരികുളമ്പ | |
---|---|
വിലാസം | |
ഈസ്റ്റ്കോഡൂർ GMLPSCHOOL KUTTASSERIKULAMBA , ചട്ടിപ്പറമ്പ പി.ഒ. , 676504 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 0483 2800700 |
ഇമെയിൽ | gmlpskuttasserikulamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18450 (സമേതം) |
യുഡൈസ് കോഡ് | 32051400503 |
വിക്കിഡാറ്റ | Q64566700 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഡൂർപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 138 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അഷ്റഫ് കടമ്പള്ളിച്ചാലിൽ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദലി.സി |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1902ൽ കോഡൂരിലെ ചെളൂരിൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന് കീഴിൽ മൂന്നു ക്ലാസുകളും മൂന്ന് അധ്യാപകരുമായാണ് വിദ്യാലയം സ്ഥാപിതമാകുന്നത്. പിന്നീട് പറയരങ്ങാടി അങ്ങാടിയിലെ പുളളൻകുളവൻ ബീരാൻ ഹാജിയുടെ കെട്ടിയത്തിലേക്ക് മാറി. കുഞ്ഞാലൻ മാസ്റ്റർ, ഖയ്യുമ്മ ടീച്ചർ, കുഞ്ഞിക്കാവ് അമ്മ അന്തർജ്ജനം എന്നിവരായിരുന്നു അന്നത്തെ അധ്യാപകർ. 1948ൽ മദ്രസകെട്ടിടത്തിലേക്ക് മാറി. വാടകക്കാണ് പ്രവർത്തിച്ചിരുന്നത്. കേരള് സംസ്ഥാനം ആരംഭിച്ച ശേഷം മദ്രസാ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തിക്കുന്നതിന് വിലക്കുണ്ടായപ്പോൾ പ്രദേശത്തെ മഹല്ല് കമ്മിറ്റി മസ്ലാലിഹുൽ മുസ്ലീമിൻ സംഘം നിർമ്മിച്ചു കൊടുത്ത കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി.അസൗകര്യങ്ങളാലും പരിമിതികളാലും വീർപ്പുമുട്ടിയിരുന്ന അവസ്ഥയിലായിരുന്നു അക്കാലത്ത് വിദ്യാലയം 2004 ആഗസ്റ്റ് 9ന് വിദ്യാലയത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ അന്നത്തെ ഹെഡ്മിസ്ട്രസ് കെ.എം.സുഷ ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർത്യ,മിതിയുടേയും നാട്ടുകാരുടേയും യോഗം വിളിക്കുകയയും ആ യോഗത്തിൽ സേകൂളിന് സ്വന്തമായി സ്ഥലം വാങ്ങാൻ തീരുമാനിക്കുകയ.ും ചെയ്തു. കെ.ടി അഹമ്മദ് കുട്ടി ഹാജി ചെയർമാനും യു. ഇബ്രാഹിം സെക്രട്ടറിയുമായി സ്‌കൂൾ വെൽഫെയർ കമ്മിറ്റി രൂപീകരിച്ചു. വെൽഫെയർ കമ്മിറ്റി അംഗങ്ങളുടേയും രക്ഷാർത്താക്കളുേടയും നാട്ടുകാരുടേയും ശ്രമഫലമായി എട്ടു ലക്ഷം രൂപ സമാഹരിച്ചു.
ജനങ്ങളുടെ കൂട്ടായ്മയിൽ 53 സെന്റ് ഭൂമി വാങ്ങി സ്‌കൂളിനായി വാങ്ങി. ഇത് സർക്കാരിലേക്ക് രജിസ്റ്റർ ചെയ്തു നൽകി. നാട്ടുകാർ. രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സാമൂഹിക- സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, അധ്യാപക രക്ഷാകർത്യസമിതി, മത-സാമുദായിക സംഘടനകൾ, കച്ചവടക്കാർ, തുടങ്ങിയവരുടെ ഒത്തൊരുമയോടുളള പ്രയത്‌നഫലമായാണ് സ്ഥലം വാങ്ങിയത്. സ്ഥലം സ്വന്തമായി ലഭിച്ചഹ്കിലും കെട്ടിടം നിർമ്മിക്കുക എന്നത് അപ്പോഴും ഒരു സ്വപ്‌നമായി ശേഷിച്ചു. നല്ലൊരു കെട്ടിടം നിർമ്മിക്കുന്നതിന് വലിയ സാമ്പത്തിക ബാധ്യത വരുമെന്നതു തന്നെയായിരുന്നു അപ്പോഴത്തെ പ്രശനം. സർക്കാർ ഏജൻസികളായ എസ്.എസ്.എകക്ോ, ഗ്രാമപഞ്ചായത്ത് അധികൃതർക്കോ ഇത് ഏറ്റെടുക്കാൻ സാധ്യമല്ലെന്ന് സാഹചര്യം വന്നു. അപ്പോഴാണ് മികച്ച ഭൗതിക സൗകര്യങ്ങളോടുളള സ്‌കൂൾ കെട്ടിടം നിർമ്മിക്കുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നത് സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നാട്ടുകാരനും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ.കെ.ടി റബിയുളള മുന്നോട്ട് വന്നത്. 75 ലക്ഷത്തോളം രൂപ ചെലവഴിച്ച് അദ്ദേഹം സൗജന്യമായാണ് സ്‌കൂളിന് കെട്ടിടം നിർമ്മിച്ചു നൽകിയത്. ഇതിനായി പി.ടി.എയോടൊപ്പം സ്‌കൂൾ വെൽഫെയർ കമ്മിറ്റിയും നേതൃപരമായ പങ്കാണ് വഹിച്ചത്.
ഈ ജനകീയ കൂട്ടായ്മയുടെ ഇടപെടൽ ഇവിടെ അവസാനിക്കുന്നില്ല. കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും വിദ്യാലയങ്ങളെ ഹൈടെക് ആക്കുവാൻ പദ്ധതി തയ്യാറാക്കുമ്പോൾ അതിനുമുമ്പേ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ സ്മാർട്ട് ഗവ. പ്രൈമറി വിദ്യാലയമാവാൻ ഒരുങ്ങുകയാണ് ഇപ്പോൾ. പൂർവ്വ വിദ്യാർത്ഥിയും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ.കെ.ടി റബിയുളള അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തെ ദത്തെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ എട്ട് ക്ലാസ് മുറികളും സ്മാർട്ട് ക്ലാസുറൂമാകുവാൻ ഒരുങ്ങുകയാണ്. ആധുനിക സൗകര്യങ്ങളാണ് ഇതിനായി സ്‌കൂളിൽ ഒരുക്കുന്നത്. ഡിജിറ്റൽ ബോർഡ്, പ്രൊജക്റ്റർ, ഗ്രീൻബോർഡ് തുടങ്ങിയ സംവിധാനങ്ങൾ ഒരുങ്ങികഴിഞ്ഞു. ഇതോടൊപ്പം ആയിരം പേർക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടെ സ്‌കൂൾ ഓഡിറ്റോറിയവും കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനും കഴിക്കുന്നതിനുമായി ഡൈനിംഗ് ഹാൾ, ഫർണ്ണിച്ചറുകൾ, സ്‌കൂൾ ഗേറ്റ്, പുതിയ അടുക്കള, തുടങ്ങിയവ എല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
=
സംസ്ഥാനത്തെ ആദ്യ ഹൈടെക് ഗവ.പ്രൈമറി വിദ്യാലയം
=
സ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾ
ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എക്കുളള പുരസ്‌കാരം 2011 ൽ ഈ വിദ്യാലയത്തിന് നേടാനായി. ജൈവകൃഷിയിലൂടെ മാതൃകാ വിദ്യാലയമായി മാറ്റിയാണ് രക്ഷിതാക്കളുടെ കൂട്ടായ്മയിൽ ഇത് സാധ്യമായത്. സ്‌കൂൾ മുറ്റത്തും ടെറസിലുമായി ഒരുക്കിയ കൃഷി നിലങ്ങളിൽ വെണ്ടക്ക, ചീര, തക്കാളി, കാരറ്റ്, കോളിഫ്‌ലവർ തുടങ്ങിയ പച്ചക്കറി ഇനങ്ങൾ വൻതോതിൽ കൃഷിചെയ്ത് ഹരിത വിപ്ലവം സൃഷ്ടിക്കാൻ പി.ടി.എക്കു കഴിഞ്ഞു.
2012ൽ എൽഎസ്.എസ്. പരീക്ഷയിൽ മലപ്പുറം ഉപജില്ലയിൽ എട്ട് വിദ്യാർത്ഥികളെ വിജയിപ്പിച്ചുകൊണ്ട് അക്കാദമിക രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. 16 വദ്യാർത്ഥികൾക്കാണ് ഈ അക്കാദമിക വർഷം ഉപജില്ലയിൽ എൽ.എസ്.എസ്. നേടിയത്.
വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഒന്ന് മുതൽ നാല് വരെയുളള വിദ്യാർത്ഥികളെ എഴുത്തിലും വായനയിലും പ്രാപ്തരാക്കുന്നതിനായി തിരി എന്ന പേരിൽ പദ്ധതി നടപ്പിലുണ്ട്. ഇതിനായി പ്രത്യേകം വായനാ കാർഡുകൾ എല്ലാ ക്ലാസുകളിലുമുണ്ട്.
അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം രക്ഷിതാക്കൾക്കായും വിവിധ പ്രവർത്തനങ്ങൾ ഉണ്ട്. അവയിലൊന്നാണ് അമ്മ ലൈബ്രറി. എല്ലാവെളളിയാഴ്ചയും അമ്മ ലൈബ്രറി വഴി നിരവധി അമ്മമാരാണ് സ്‌കൂളിലെ ലൈബ്രറി പുസ്തകങ്ങൾ പ്രയോജനപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് അ്മമമാർക്കായി വിവിധ അറിവുനിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. അവയിലൊന്നാണ് നോളേജ് ഹണ്ട്. ഇതിൽ പ്രീ- കെജി മുതൽ നാലുവരെയുളള ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളിൽ 99 ശതമാനം പേരും എല്ലാവർഷവും പങ്കാളികളാകാറുണ്ട്.
=
ഭൗതിക സൗകര്യങ്ങൾ
ക്ലബ്ബുകൾ
പരിസ്ഥിതി ക്ലബ്ബ്
ശാസ്ത്രക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഭാഷാക്ലബ്ബ്
ഗണിത ക്ലബ്ബ്
സൈക്കിൾ ക്ലബ്ബ്
പ്രധാന അധ്യാപകർ
സുഷമ
വൽസല
വിജയൻ
എ.തിത്തു
അഷ്റഫ്. കാടാമ്പളളിച്ചാലിൽ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
=
ചിത്രശാല
സ്കൂൾ പി.ടി.എ
=
മുൻകാല അധ്യാപകർ
വഴികാട്ടി
അവലംബം