ജിയുപിഎസ് പുതുക്കൈ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഏകാധ്യാപക വിദ്യാലയമായി ൧൯൧൭-ൽ (1917)ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിലാണ്. മണിപ്രവാളത്തിൽ നിന്ന് അച്ചടിച്ച പാഠപുസ്തകത്തിലേക്കും DPEP യിലേക്കും സർവശിക്ഷാ അഭിയാനിലേക്കും മാറിയപ്പോൾ കാലം പതിപ്പിച്ച മാറ്റം വലുതായിരുന്നു. എണ്ണമറ്റ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം പേർക്ക് അക്ഷരവെളിച്ചം പകർന്നു കഴിഞ്ഞു ഈ വിദ്യാലയമുത്തശ്ശി. അമ്പലങ്ങളും കാവുകളും തറവാടുകളും കൈകോർത്തുനിൽക്കുന്ന ഒരു ഗ്രാമത്തിലെ ജനങ്ങളുടെ അജ്ഞതയുടെ അന്ധകാരം അകറ്റി വിദ്യകളുടെ സഹായത്തോടെ അറിവിന്റെ കൊടുമുടിയിലേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചുയർത്താൻ ഇന്നും, എന്നും സ്ക്കൂൾ സുസജ്ജമാണ്.