ജിയുപിഎസ് പുതുക്കൈ/ക്ലബ്ബുകൾ
ഭൂമിക്കൊരു തണലുമായി പുതുക്കൈ സ്കൂളിലെ കുട്ടികൾ
ലോക പരിസ്ഥിതി ദിന വാരാഘോഷത്തിൻ്റെ ഭാഗമായി പുതുക്കൈ സ്കൂൾ ഇക്കോ ക്ലബ്ബും നാട്ടിലെ ക്ലബ്ബുകളായ യംഗ് ബ്രദേഴ്സ് , റെഡ്സ്റ്റാർ , പ്രിയദർശിനി , ന്യൂസ്റ്റാർ , EMS വായനശാല & ഗ്രന്ഥാലയം എന്നിവയും കൈകോർത്ത് ഭൂമിക്കൊരു തണൽ -തണൽ മരം നടീൽ പദ്ധതി ആരംഭിച്ചു. Plant a tree Grow a community എന്ന ആശയം മുൻനിർത്തി ഗ്രാമത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തണൽ മരങ്ങൾ നട്ട് പരിസ്ഥിതിയെ ചേർത്ത് പിടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭൂമിക്കൊരു തണൽ പദ്ധതിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി സജിത കെ.വി യും ഇക്കോ ക്ലബ്ബ് കുട്ടികളും ചേർന്ന് സ്കൂൾ മുറ്റത്ത് കൂവളത്തൈ നട്ട് നിർവ്വഹിച്ചു. SRG കൺവീനർ വിഷ്ണുനമ്പൂതിരി പി ആമുഖ ഭാഷണം നടത്തിയ ചടങ്ങിന് പൊതു പ്രവർത്തകൻ നാരായണൻ പി. വി , വൃക്ഷ സ്നേഹി രാധാകൃഷ്ണൻ നമ്പൂതിരി തെക്കില്ലo, സീനിയർ അധ്യാപകൻ ഗിരീഷ് കുമാർ പി, സ്റ്റാഫ് സെക്രട്ടറി വീണ പി, നീലമന ഉമ , റുക്സാന പി ,ലിമ്യ വി.കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ചെടികളുമായി ഇക്കോ ക്ലബിലെ കുട്ടികളും, ക്ലബ്ബ് കൺവീനർ സജിത സി, പരിസ്ഥിതി സ്നേഹികൾ എന്നിവർ വിവിധ ക്ലബ്ബുകളെ കേന്ദ്രീകരിച്ച് തണൽ മരങ്ങൾ നടുന്നതിനായി നീങ്ങി. യങ്ങ് ബ്രദേഴ്സ് & പ്രിയദർശിനി ക്ലബ്ബുകളുടെ നേതൃത്വത്തിൽ സദാശിവ ക്ഷേത്ര പരിസരത്ത് കുട്ടികളും ഭാരവാഹികളാ യ നാരായണൻ പി.വി , മോഹനൻ കെ , വിശ്വനാഥൻ കെ.പി എന്നിവരും ചേർന്ന് തണൽ മരങ്ങളുടെ നടീൽ നടത്തി.ശേഷം റെഡ്സ്റ്റാർ & E M S വായനാശാല ഗ്രന്ഥാലയം ഭാരവാഹികളായ സതീശൻ കെ.വി, രാജീവൻ കെ , മോഹനൻ കെ , ബിജു. സി എന്നിവരും കൂട്ടികളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. തുടർന്ന് ന്യൂസ്റ്റാർ ക്ലബ്ബിന് നേതൃത്വം നൽകുന്ന സുകുമാരൻ പി.വി , മധു കെ , കുഞ്ഞികൃഷ്ണൻ വി.പി , വിജേഷ് കെ എന്നിവരും കൊച്ചു കൂട്ടുകാരും ചേർന്ന് ക്ലബ്ബ് പരിസരത്ത് തണൽ മരങ്ങൾ നടുകയുണ്ടായി .നാടിനാകെ കുളിർമ്മയേകാനും പരിസ്ഥിതിയെ നിലനിർത്തി സുസ്ഥിര വികസനത്തിലൂടെ സാമൂഹ്യ ക്ഷേമം കൈവരിക്കാൻ നമുക്ക് സാധിക്കണം എന്ന് സ്കൂൾ ഇക്കോ ക്ലബ്ബ് കൺവീനർ സജിത സി ആഹ്വാനം ചെയ്ത് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |