ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധ മാർഗ്ഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും രോഗപ്രതിരോധ മാർഗ്ഗങ്ങളും


കൊറോണയും രോഗപ്രതിരോധ മാർഗ്ഗങ്ങളും ഇന്ന് ലോകത്തിൽ വളരെ വേഗത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ. ഈ രോഗം മൂലം വളരെയധികം ആളുകൾ മരണപ്പെട്ടു കൊണ്ടിരിക്കുകയാണ്. നമ്മൾ ശ്രദ്ധിച്ചാൽ ഈ രോഗത്തെ വളരെ വേഗത്തിൽത്തന്നെ അതിജീവിക്കാൻ പറ്റും. ആളുകളുടെ ശ്രദ്ധയില്ലായ്മയാണ് ഇന്ന് ഈ രോഗം വളരെയധികം വ്യാപിക്കാനുള്ള കാരണം. ഒരാളുടെ അശ്രദ്ധകൊണ്ട് ഈ രോഗം വളരെയധികം ആളുകളിലേക്ക് പടർന്നു പിടിക്കും. അതിനു വേണ്ടത് പ്രധാനമായും ശുചിത്വമാണ്. രോഗപ്രതിരോധ മാർഗ്ഗങ്ങൾ * പരമാവധി വ്യക്തി ശുചിത്വം പാലിക്കുക

  • കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് ഇടയ്ക്കിടെ 20 സെക്കൻഡ് സമയം കഴുകി വൃത്തിയാക്കുക.
  • സാമൂഹിക അകലം പാലിക്കുക.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മറയ്ക്കുക.
  • രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരം ധാരാളമായി കഴിക്കുക. ഉദാഹരണമായി വിറ്റാമിൻ സി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക.

കാർത്തിക്. ടി. കെ
2എ ജി. എൽ. പി. എസ്. പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം