ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായിർനല്ലൊരു നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേക്കായി

നമ്മളിപ്പോൾ ജീവിച്ചിരിക്കുന്നത് ഒരു മഹാമാരി കാലത്താണ് അത് എല്ലാവർക്കുo അറിയുന്ന കാര്യമാണല്ലോ ഗവൺമെൻറും ആരോഗ്യ വകുപ്പും 24 മണിക്കൂറും നിർദേശങ്ങൾ നൽകുന്നുണ്ട് 'എന്നിട്ടും നമ്മുടെ നാട്ടിലെ കുറച്ച് ജനങ്ങൾ 'ഞങ്ങൾക്കിതൊന്നും ബാധിക്കില്ല എന്ന മട്ടിലാണ് ' ദയവു ചെയ്ത് കൂട്ടായുള്ള പരിപാടികൾ എല്ലാം കുറച്ചു കാലത്തേക്ക് ഒഴിവാക്കു.കൊറോണ ക്ക് ജാതിയും മതവുമൊന്നുമില്ല അത് സ്ക്കൂളിൽ മാത്രമല്ല എല്ലായിടത്തും വരും. ദയവു ചെയ്ത് ആരോഗ്യ വകുപ്പ് പറയുന്നത് അനുസരിക്കൂ. നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഈ വ്യാധിയെ ഇല്ലാതാക്കാം. ഓരോ ഇരുപത് മിനിറ്റിലും കൈകൾ സോപ്പുപയോഗിച്ച് നല്ലതുപോലെ കഴുകാം 'വ്യക്തിശുചിത്വം പാലിക്കുക. കണ്ണിലും മൂക്കിലും വായിലും ഇടക്കിടെ കൈ കൊണ്ട് തൊടാതിരിക്കാം കഴിയുന്നതും വീടിന് പുറത്തിറങ്ങാതിരിക്കാം അത്യാവശ്യകാര്യത്തിന് പുറത്തു പോകുമ്പോൾ മാസ് കുപയോഗിക്കുക പോയി വന്നതിനു ശേഷം കൈകൾ സോപ്പു പയോഗിച്ച് കഴുകുക. പനി. ചുമ, ജലദോഷം, എന്നീ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസിക്കാതിരിക്കുക അടുത്തുള്ള സർക്കാർ ഹോസ്പിറ്റലിൽ, അല്ലെങ്കിൽ ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, തണുത്ത ഭക്ഷണം ഒഴിവാക്കുക, ' ശൗചാലയത്തിൽ പോയി വന്നാൽ കൈകൾ സോപ്പു പയോഗിച്ച് കഴുകുക, വീടും പരിസരവും വൃത്തിയായി സൂക്ഷ ക്കുക നിശ്ചിത അകലം പാലിക്കുക കൂട്ടം കൂടി നിൽക്കുന്ന പരിപാടികൾ ഒഴിവാക്കുക പോലീസിന്റെ നിർദേശങ്ങൾ പാലിക്കുക: നമുക്കൊരുമിച്ച് നിൽക്കാം നല്ലൊരു നാളേക്കായി ഉണർന്നു പ്രവർത്തിക്കാം

ദേവനന്ദ
4 എ എൽ പി എസ് ചൂലൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം