ചിറയകം ജി യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വവും പകർച്ചവ്യാധികളും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും പകർച്ചവ്യാധികളും
.

ലോകം മുഴുവൻ കോവിഡ് രോഗത്തിന്റെ ഭീഷണിയിലാണല്ലോ. ഈ അവസരത്തിൽ ആരോഗ്യ പ്രവർത്തകർ പല നിർദ്ദേശങ്ങളും നമുക്ക് നല്കിയിട്ടുണ്ട്. മാസ്ക്ക് ധരിക്കുക, തുമ്മുമ്പോഴും .ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക, കാണുന്നിടത്തെല്ലാം തുപ്പരുത്. കണ്ണ്. മൂക്ക്, വായ് എന്നിവിടങ്ങളിൽ തൊടരുത്: എന്നിവയാണ് അവയിൽ ചിലത്. ഇവയെല്ലാം ശുചിത്വ ശീലങ്ങളാണ്. ചെറിയ ക്ലാസുകൾ മുതൽ നാം ഇവയെല്ലാം പഠിച്ചിട്ടുണ്ട്. പക്ഷെ നാം ഇതൊന്നും ശീലമാക്കിയിട്ടില്ല'. ഒരു കൊറോണ വന്നപ്പോഴാണ് നാം ഇതെല്ലാം പാലിക്കാൻ തുടങ്ങിയത്. ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ ഡങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിസര ശുചിത്വം പാലിക്കുന്നതിലൂടെ ഇതിൽ നിന്നും നമുക്ക് മുക്തി നേടാൻ കഴിയും. നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ തന്നെയാണ്.ഇവയിൽ നിന്നെല്ലാം പെട്ടെന്നു തന്നെ നമുക്ക് ഒരു മോചനം ഉണ്ടാകട്ടെ

അപർണപ്രസാദ്
II A ഗവ.യു.പി സ്കൂൾ ചിറയകം
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം