ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/ഉയിർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉയിർപ്പ്

എന്നും പണിക്ക് പോകുന്നതുപോലെ തന്നെ അശോക് ഇന്നും പണിക്ക് പോകാനായി അതിരാവിലെ ഉണർന്നു. സമയം 5.30 ആയി . അശോക് എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ എല്ലാം ചെയ്‌തു. ഭാര്യ കാപ്പി കൊണ്ടു കൊടുത്തു . അശോക് അത് കുടിച്ചു . അതിനുശേഷം ഒത്തിരി അകലെ അല്ലാത്തൊരു വീട്ടിലേക്ക് തന്റെ മഴുവുമെടുത്ത്‌ നടന്നു. മരം വെട്ടാണ് അശോകിന്റെ ജോലി. ഒരു ദിവസം അഞ്ഞൂറ് രുപ കൂലി കിട്ടും. അങ്ങനെ ഓരോ ദിവസവും തള്ളി നീക്കുകയാണ് അശോക് . മൂന്ന് കുട്ടികൾ ഉണ്ട് അശോകിന് . മൂത്തത് അഖില , രണ്ടാമത്തേത് നിഖില , മൂന്നാമത്തേത് അഖിൽ . ഇവർ മൂന്നുപേരും സർക്കാർ സ്കൂളിലാണ് പഠിക്കുന്നത്


അശോക് തന്നെ വീട്ടിലേക്ക നടന്നു പോകുകയായിരുന്നു.അപ്പോൾ ഒരാൾ പുറകിൽനിന്ന് അശോകേ അശോകേ എന്ന് വിളിച്ചു . അശോക് പിന്തിരിഞ്ഞു നോക്കിയപ്പോൾ തന്റെ സഹപാഠിയായിരുന്ന അനിത നിൽക്കുന്നു . അനിത ഇപ്പോൾ ഏതോ ഉയർന്ന ജോലിയിൽ ആണെന്ന് മാത്രം അശോകിന് അറിയാമായിരുന്നു. അതിൽ കൂടുതൽ ഒന്നും അവളെക്കുറിച്ചു് അശോകിന് അറിയില്ലായിരുന്നു. അശോക് അവളെ നോക്കി , തിരിച്ചു് അവളും . പിന്നെ അവർ തമ്മിൽ കുറച്ചു നേരം സംസാരിച്ചു . അതിനിടക്ക് അശോക് ചൊദിച്ചു , നീ ഇപ്പോൾ ഏതു സ്ഥലത്താ . അവൾ പറഞ്ഞു തിരുവനതപുരത്താ . അശോകിന്റെയും അനിതയുടെയും സ്ഥലം പാലക്കാടാണ് . ജോലിക്ക് വേണ്ടിയാണ് അവൾ തിരുവനതപുരത്ത് പോയത് . സ്വന്തം ഗ്രാമം കാണാൻ വന്നപ്പോഴാണ് അവർ കണ്ടുമുട്ടിയത് . പിന്നെ അവർ യാത്ര പറഞ്ഞു .സമയം പോയത് അശോക് അറിഞ്ഞില്ല . അയാൾ അയാൾ ആത്മാർത്ഥമായി തന്റെ ജോലി ചെയ്തു . അയാൾ എവിടെയും അങ്ങനെയാണ് . വൈകുന്നേരം അയാൾ വീട്ടിൽ വന്നപ്പോൾ സമയം ആറു മണിയായിരുന്നു . മക്കൾ മൂന്നുപേരും സ്കൂളിൽനിന്ന് വന്നതിനു ശേഷം പഠിക്കാൻ ഇരിക്കുകയായിരുന്നു . അപ്പോൾ അഖില വന്നു പറഞ്ഞു അച്ഛാ സ്കൂളിൽ നിന്നും ടൂർ പോകുന്നുണ്ട് എനിക്കും പോകണം . ആദ്യമായാണ് അവൾ ഇങ്ങനെ പറയുന്നത് . അശോക് ചോദിച്ചു എത്ര രൂപയാകും .അഖില പറഞ്ഞു 1500 . അതുകേട്ടപ്പോൾ അയാൾ ഞെട്ടിപ്പോയി . ദിവസങ്ങൾ പണിയെടുത്താലെ അത്രയും രൂപ തനിക്ക് കിട്ടു . അതോ എല്ലാ ദിവസവും പണിയുമില്ല . അയാൾ വിഷമിച്ചു



  

പിറ്റേദിവസം അശോകിന് പണിയില്ലായിരുന്നു . അന്ന് അയാൾ ബാങ്കിൽ നിന്നും ലോൺ എടുത്തത് തിരിച്ചടക്കേണ്ട ദിവസമായിരുന്നു . അയാളുടെ കൈയ്യിൽ കാശില്ലായിരുന്നു . പിന്നെ അടക്കാമെന്ന് പറഞ്ഞു അയാൾ ഒഴിഞ്ഞു മാറി . ഇത് രണ്ടാമത്തെ തവണയാണ് ഒഴിഞ്ഞുമാറുന്നത് . ഇനി അത് പറ്റത്തില്ലയെന്നു ബാങ്ക് മാനേജർ പറഞ്ഞു . ബാങ്കിൽ നിന്നും ഇറങ്ങിയ അശോകിനെ പിന്നിൽ നിന്നും വന്ന വാൻ ഇടിച്ചു തെറിപ്പിച്ചു . അയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു . വിവരമറിഞ്ഞ ഭാര്യ സവിതയും മൂന്നു മക്കളും ഞെട്ടിപ്പോയി . കുടുംബ ചുമതലയെല്ലാം ഭാര്യയുടെ കൈയ്യിലായി . നല്ല ഈശ്വര വിശ്വാസിയായിരുന്നു സവിത . മറ്റു വീട്ടിൽ ജോലി ചെയ്താണ് മക്കളുടെ പഠനവും , ഭർത്താവിന്റെ മരുന്നു മറ്റുചിലവുകളും മുന്നോട്ട് കൊണ്ടുപോയിരുന്നത് . അങ്ങനെയിരിക്കെ ഒരു ദിവസം അശോകിന്റെ സഹപാഠിയായിരുന്ന അനിത തിരുവന്തപുരത്തുനിന്നും പാലക്കാട്ട് എത്തി . അവൾ അയൽക്കാരിൽനിന്നും അശോകിന്റെ വിവരം അറിഞ്ഞു . അനിത ഒരു നല്ലമനസ്സിന് ഉടമയായിരുന്നു . അതിനാൽ അവൾ അശോകിനെ നല്ല ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റി . അവിടുത്തെ മരുന്നു ചിലവുകളും , പിള്ളേരുടെ സ്കൂളിലെ ചിലവുകളും അവൾ വഹിച്ചു . അങ്ങനെ അശോകിന്റെ കുട്ടികൾ നല്ലൊരു നിലയിലെത്തുകയും അശോകിന്റെ വേദനകളെല്ലാം മാറുകയും ചെയ്തു . അവർ അനിതക്ക് നന്ദി പറഞ്ഞു . അശോകിന്റെ കുടുംബം വീണ്ടും തളിരണിഞ്ഞു



 


ജെസ്ലിൻ മേരി
6 A സെന്റ് തോമസ് യു പി എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കഥ