ഗോവിന്ദവിലാസ് എ. എൽ .പി സ്കൂൾ നടുവട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗോവിന്ദവിലാസ് എ. എൽ .പി സ്കൂൾ നടുവട്ടം | |
---|---|
വിലാസം | |
നടുവട്ടം ഗോവിന്ദവിലാസ് എ.എൽ.പി.സ്.നടുവട്ടം, കോഴിക്കോട് , 673028 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 02 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04952418350 |
ഇമെയിൽ | govindavilasalps@yahoo.in, govindavilasalps94@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17537 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | L P |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 1 |
പ്രധാന അദ്ധ്യാപകൻ | ശ്യാമള.ടി.കെ |
അവസാനം തിരുത്തിയത് | |
26-01-2025 | Aa9624 |
ചരിത്രം
വളരെക്കാലം മുമ്പ് തന്നെ എഴുത്തു പള്ളിക്കൂടമായി തുടങ്ങി. 1919 അംഗീകാരം ലഭിച്ചു. പല വിഭാഗങ്ങൾക്കും അധ്യയനം ഒരു സ്വപ്നമായിരുന്നു കാലത്ത് സമീപപ്രദേശങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കിയത് ഗോവിന്ദവിലാസ് സ്കൂളാണ്. അതിന് നേതൃത്വം നൽകിയത് അന്നത്തെ മാനേജരും അധ്യാപകരനുമായിരുന്ന കെ ഗോവിന്ദൻ മാസ്റ്റർ ആണ്. അരക്കണർ പോസ്റ്റ് ഓഫീസ് സ്ഥാപിതമാകുന്നത് ഈ വിദ്യാലയത്തിലാണ് അന്നത്തെ ഹെഡ്മാസ്റ്ററും പോസ്റ്റ് മാസ്റ്ററും കെ ഗോവിന്ദൻ നായരാണ്.
ഭൗതികസൗകര്യങ്ങൾ
നിലവിൽ പ്രീപ്രൈമറിയും ഒന്നുമുതൽ അഞ്ചുവരെ 12 ക്ലാസുകളും ഒരു കന്പ്യബട്ടര് ലാബും ഉണ്ട് പ്രീ പ്രൈമറി വിഭാഗത്തിനായി സ്കൂളകെട്ടിടത്തില് എല്കെജി.യുകെജി പ്രവര്ത്തിച്ചു വരുന്ന്നു. എല്ലാ ക്ലാസിലും ബഞ്ചും ഡെസ്‌ക്കും ഫാനും ലൈറ്റും മറ്ര് ഉപകണങ്ങളും ഉണ്ട് കുടിവെളളത്തിനായി സ്കൂൾ കിണറും വാട്ടർ പ്യൂരിഫയറിനെയും ആശ്രയിക്കുന്നു. സ്കൂള് മുറ്റത്ത് നൂറ്റാണ്ടുകള് പഴക്കമുളള ഒരു കടുക്ക മരം തണല് വിരിച്ച് നില്ക്കുന്നു. കുട്ടികള്ക്ക് കളിക്കാന് വിശാലമായ മുററം ഉണ്ട്. സ്സ്കൂളിന് മികച്ച പുസ്‌തക ശേഖരമുള്ള നല്ലൊരു ലൈബ്രറിയും മുഴുവൻ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട് . ആൺ കുട്ടി കള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. ഡി.പിഎ യിസ് നിന്ന് കിട്ടിയ ധന സഹായത്തോടെ നിര്മ്മിച്ച ഒരു അടുക്കളയും ഇവിടെയുണ്ട്.
മുൻ സാരഥികൾ:
1919 മുതല് 1964 ഗോവിന്ദന്കുടടി നായര് 1964 - 1987 പത്മനാഭന് നന്പ്യാര് 01-04-1987 - 30-04-1987 അമ്മുകുട്ടിയമ്മ 1987-1994 ഗോപിനാഥന് കെ 1994 - 1997 ദേവസ്യ പി.എം 1997 -2000 സരോജിനി പി 2000 - 2003 അന്നകുട്ടി ടീച്ചര് 2003 - 2006 പ്രസ്ന്ന ടീച്ചര് 01-04-2006 ശ്യാമള ടീച്ചര്
മാനേജ്‌മെന്റ്
1919 ല് സ്കുള് സ്ഥാപിച്ച സമയത്ത് അധ്യാപകനായിരുന്ന കെ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു മാനാജര്. 1964 ല് അദ്ദേഹത്തിന്റെ മരണത്തോടെ ഭാര്യ പത്മിനി അമ്മ ഇപ്പോഴും മനേജരായി തുടരുന്നു.
അധ്യാപകർ
ശ്യാമള ടി.കെ, സതിദേവി വി.പി, ഗ്രേസിമോള് ടി.എം, ശാന്ത കുമാരി യു.കെ, രമണി വി, രോഷ്നീ ദേവി, സത്യഭാമ, പുരുഷോത്തമന് ഒ.കെ, ശ്രീകുമാര് പി എം, ബൈജ, പ്രശാന്ത് എം,ആര്, അനൂപ് കെ.സി, തസ്‌നീം സി പി, മേഘ സി, രേഷ്മ വി, വിഷ്ണുമായ എ, ദിനൂപ് വി കെ, അരവിന്ദ് എ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ വര്ഷത്തെ ഉപജില്ലാ ഗണിത ശാസ്ത്രമേളയില് എല്.പി വിഭാഗത്തില് ഓവറോള് നേടി, ശാസ്ത്രമേളയിലും ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടീട്ടുണ്ട്. യൂറീക്ക വിജ്ഞാനോത്സവം മലര്വാടി ക്വിസ് അക്ഷരമുറ്റം ക്വിസ് എന്നിവയിലും കുട്ടികള് മികച്ച വിജയം നേടി. സബ് ജില്ലാ കലാമേളയിലും അറബിക് കലാമേളയിലും ഈ സ്കൂളിന് മികച്ച വിജയം നേടാന് കഴിഞ്ഞിട്ടുണ്ട്. അമ്മയോടൊപ്പം വായനാ അമ്മയോടൊപ്പം ക്വിസ് എന്നിവ നടത്തുകയും സമ്മാനം നേടുകയും ചെയ്തു മികച്ച ഒരു ജയാര് സി യൂണിറ്റും സ്കൂളില് നടന്ന് വരുന്നു. ഗണിത ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്,. അറബിക് ക്ലബ്ബ്, കാര്ഷിക ക്ലബ്ബ് സോഷ്യല് സയന്സ് ക്ലബ്ബ്, സയന്സ് ക്ലബ്ബ് എന്നിവയും അവയുടെ കീഴില് മികച്ച പ്രവര്ത്തനങ്ങളഉം നടന്ന് വരുന്നു.
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പരിസ്ഥിതി സന്തുലന സന്ദേശ റാലി നടത്തി. ജൈവവൈവിധ്യം സംരക്ഷിക്കുക, വരൾച്ചയെ പ്രതിരോധിക്കുക, മരങ്ങളാൽ പൊതു തണലിടങ്ങൾ ഒരുക്കുക എന്നിങ്ങനെ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ റാലി.
ബാല്യവും നിഷ്കളങ്കതയും കവർന്നെടുക്കരുതേ എന്ന മുദ്രാവാക്യമുയർത്തി
ലോക ബാലവേല വിരുദ്ധ ദിനത്തിൻറെ ഭാഗമായി ബാലവേല വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ലഘുനാടകവും നിശ്ചല ദൃശ്യ പ്രദർശനവും ടാലൻറ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി.
വായനയുടെ ചിറകിലേറാൻ വായനവസന്തം
വിപുലമായ വായനാനുഭവങ്ങൾ സൃഷ്ടിക്കൽ പഠനപ്രവത്തനങ്ങളുടെ അനിവാര്യ ഭാഗമാണ്. വായനയെ പ്രോത്സാഹിപ്പിക്കലും സാംസ്കാരികമായി ഉയർന്ന അവബോധമുള്ള വിദ്യാർത്ഥികളെ രൂപപ്പെടുത്തലും ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രവർത്തനമാണ് വായന വസന്തം. സ്കൂൾ ലൈബ്രറി ശാക്തീകരിക്കുന്നതോടൊപ്പം ഗൃഹഗ്രന്ഥാലയം പദ്ധതി മുഴുവൻ വിദ്യാർഥികളുടെയും വീടുകളിലേക്ക് വ്യാപിപ്പിക്കലുമാണ് ഈ പരിപാടിയുടെ ആദ്യപടി. വായനാ പരിപോഷണ പദ്ധതികൾ നടപ്പിലാക്കി മികച്ച വായനക്കാരെ സൃഷ്ടിക്കാനുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കുന്നു. വായന വസന്തം പരിപാടി നാലാം തരം വിദ്യാർത്ഥി ഒ ആനിയ കവിത ആലപിച്ച് ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ കവചം
"വായനയാണ് ലഹരി വ്യായാമമാണ് ലഹരി"എന്ന മുദ്രാവാക്യമുയർത്തിനടത്തിയ 'കവചം' ലഹരി വിരുദ്ധ ക്യാമ്പയിൻ ശ്രദ്ധേയമായി. സ്കൂൾ പരിസരപ്രദേശങ്ങളിലെ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു. കൂടാതെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി നടത്തി. പുസ്തക വായന വർദ്ധിപ്പിക്കുന്നതിനും ക്ലാസ്സ് ലൈബ്രറി പ്രവർത്തനം കാര്യക്ഷമമാക്കി. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്നതിനും നല്ല പാഠം ക്ലബ്ബ് നേതൃത്വം നൽകുന്നു. മുഴുവൻ വിദ്യാർഥികൾക്കും വ്യായാമം ഉറപ്പാക്കുകയും മൊബൈൽ ഫോണിൻറെ അതിപ്രസാരം കുറച്ച് സ്ക്രീൻ ടൈം കുറയ്ക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഫോൺ ഉപയോഗം പരിമിതപ്പെടുത്തുന്നതിന് ബോധവൽക്കരണം നൽകി.
നാട്ടുവെളിച്ചം പദ്ധതി തുടങ്ങി
വിദ്യാർത്ഥികളിൽ സാഹിത്യാഭിര്യചി വളർത്തുനക, വായന ശാക്തീകരിക്കുക, വായനാനുഭവങ്ങൾ പങ്കുവെക്കുക എന്നീ ഉദ്ദേശങ്ങളോടെ നാട്ടുവളിച്ചം പദ്ധതി ആവിഷ്കരിച്ചു.അരക്കിണർ ചിന്ത ലൈബ്രറിയുമായി സഹകരിച്ച് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ലൈബ്രറിയിൽ മെമ്പർഷിപ്പ് നൽകുന്നതോടൊപ്പം ലൈബ്രറിയിലെ ബാലവേദി കൂട്ടായ്മയുമായി സംഘടിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ദിവസവും വായിക്കാൻ പ്രത്യേക സമയം അനുവദിക്കുകയും ചെയ്യുന്നതാണ് പദ്ധതി. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, പുസ്തക ചർച്ച, അമ്മ വായന, വായനാനുഭവങ്ങൾ പങ്കുവെക്കൽ, പ്രസംഗ പരിശീലനം എന്നിവ ഇതിൻ്റെ ഭാഗമാണ്.
ഉല്ലാസപറവകളായി കൊച്ചു കൂട്ടുകാർ.
താളാത്മകമായി ചുവടു വെച്ച് തുറന്ന വേദിയിൽ അരങ്ങു തകർക്കുകയാണ് കൊച്ചുകുട്ടുക്കാർ. കഥ സന്ദർഭങ്ങളെ മികവുറ്റ ദൃശ്യാവിഷ്കാരമാക്കി ചിറകടിച്ച് പറന്നുവന്ന മഞ്ഞക്കിളിയായും നാട്ടുകിളിയായും ദേശാടനപ്പക്ഷി കിളികൾക്ക് അഭയമായമരങ്ങളായും അവർ പകർന്നാടി. ദൃശ്യാവിഷ്കാരത്തിലെ കഥാപാത്രങ്ങൾക്ക് ആവശ്യമായ വേഷവിധാനങ്ങളുടെ നിർമ്മാണത്തിൽ രക്ഷിതാക്കളുടെ പൂർണ്ണപങ്കാളിത്തം ഉണ്ടായിരുന്നു. കണ്ണിനിമ്പമായ ഇത്തരം ദൃശ്യാവിഷ്കാരങ്ങൾ കുട്ടികളുടെ സർഗാത്മകത പരിപോഷിപ്പിക്കുന്നതായിരുന്നു.
അവയവദാന ദിന ക്യാമ്പയിൻ
അവയവദാനത്തിൻ്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക.
അവയവദാനത്തിൻ്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുക,
അവയവങ്ങൾ ദാനം ചെയ്യുന്നതിനെ കുറിച്ചുള്ള ജനങ്ങളുടെ മടിയും ആശങ്കയും അകറ്റുക,
കൂടുതൽ ആളുകളെ അവരുടെ ജീവിതത്തിൽ അവയവദാനത്തിലേക്ക് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. എന്നീ ഉദ്ദേശലക്ഷ്യങ്ങളുടെ സംഘടിപ്പിച്ച്ചു
വാനോളം വായന.
നിത്യേന കുട്ടികൾക്ക് വായനയ്ക്കായ് പ്രത്യേകം തയ്യാറാക്കിയ വായന കാർഡുടകൾ സ്കൂളിൽ നിന്നും വിതരണം ചെയ്യും. രക്ഷിതാവിൻ്റ സാന്നിധ്യത്തിൽ വീട്ടിൽ നിന്നും വായന പൂർത്തിയാക്കി അടുത്ത ദിവസം ക്ലാസ്സിൽ വായിക്കാൻ അവസരം നൽകുന്നു. കൊച്ചുകുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുക. നിരന്തര വായനയ്ക്ക് അവസരം നൽകുക. ക്രമേണ സ്വതന്ത്ര സാഹിത്യ സൃഷ്ടികളിലേക്ക് കുട്ടികളെ നയിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്കരിച്ച വാനോളം വായന പദ്ധതി പ്രധാന അധ്യാപകൻ എം ആർ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ഉത്സവമായ് ക്രയോൺസ് കളറിംഗ് മത്സരം
പ്രദേശത്തെ നേഴ്സറി, അംഗൻവാടി വിദ്യാർത്ഥികൾക്കായി ക്രയോൺസ് കളറിംഗ് മത്സരം സംഘടിപ്പിച്ചു. കൊച്ചു കൂട്ടുകാരുടെ സർഗാത്മകത മാറ്റുരയ്ക്കുന്ന മത്സരവേദിയിൽ പ്രദേശത്തെ വിവിധ നേഴ്സറികളിൽ നിന്നും അംഗൻവാടികളിൽ നിന്നുമായി ഇരുന്നൂറിലധികം കുഞ്ഞു പ്രതിഭകൾ പങ്കെടുത്തു.
ബറാമി ഹൗസിംഗ് കോളനിയെ നോളജ് ഹബ്ബാക്കി ഗോവിന്ദവിലാസ് സ്കൂൾ
ബറാമി ഹൗസിംഗ് കോളനിയിൽ സ്ഥാപിച്ച നോളജ് ഹബ്ബിൻ്റെ ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ നഗരസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ കൃഷ്ണകുമാരി നിർവഹിച്ചു. സാഹിത്യ നഗരമായ കോഴിക്കോടിന് വിദ്യാലയത്തിന്റെ ഒരു നൂതന മാതൃക കൂടിയായി കോഴിക്കോട് കോർപ്പറേഷൻ അൻപതാം ഡിവിഷനിലെ ഈ സംരംഭം. വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും സാഹിത്യാഭിരുചി വളർത്തുക, നൈപുണി വികാസം സാധ്യമാക്കുക, സർഗാത്മക പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുക, ശാസ്ത്രസാങ്കേതിക പരിജ്ഞാനം ഉറപ്പാക്കുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളുടെയാണ് നോളജ് ഹബ്ബ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗൃഹ ഗ്രന്ഥാലയത്തോടൊപ്പം റഫറൻസ് പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, മലയാള മനോരമ ദിനപത്രം, വിവിധ സ്കോളർഷിപ്പ് പരീക്ഷ പഠനത്തിന് ആവശ്യമായ പഠന സാമഗ്രികൾ എന്നിവ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കി. തുടർച്ചയായ ഇടവേളകളിൽ വിവിധ മേഖലയിലെ പ്രഗത്ഭരുടെ സഹായത്തോടെയുള്ള പരിശീലന പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളായ എൻ പി ഫാത്തിമ ഹിബ, എൻ പി അബ്ദുൽ ഹിഫാസ് എന്നിവർ നോളജ് ഹബ്ബ് അംബാസിഡർമാരാണ്.
ചിത്രങ്ങൾ
-
ബറാമി ഹൗസിംഗ് കോളനിയിൽ സ്ഥാപിച്ച നോളജ് ഹബ്ബിൻ്റെ ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ നഗരസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ കൃഷ്ണകുമാരി നിർവഹിക്കുന്നു
-
അവയവദാന ദിന ക്യാമ്പയിൻ
-
ക്രയോൺസ് കളറിംഗ് മത്സരവിജയികൾ
-
ലഹരി വിരുദ്ധ കവചം
-
ലഹരി വിരുദ്ധ കവചംപ്രതിജ്ഞ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 17537
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ