ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/കാണാസ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
കാണാസ്വപ്നം

സൂര്യദേവന്റെ പ്രഭാകിരണങ്ങളാൽ അലംകൃതമായ പുലരി പൊൽചാറിൽ മുക്കിയെടുത്ത സൂര്യനെ മറികടക്കുന്ന പക്ഷികളും അവയുടെ നിഴലുകൾ പതിക്കുന്ന നദികളും കിന്നരിച്ചുകൊണ്ടിരിക്കുന്ന ചകോരയുവമിഥ‍ുനങ്ങൾ കാറ്റിൽ ന‍ൃർത്തമാടുന്ന കേര വൃക്ഷങ്ങൾ.
'രാമാ.....'
അവൾ മയക്കത്തിൽ നിന്ന് ചാടി ഉണർന്നു. സുന്ദരസുരഭിലമായ ഭൂമിയൊക്കെ ഇനി ഓർമ്മകൾ മാത്രം. ‘രാമ’ എന്ന നിലവിളി ആരും കേട്ടില്ല. രാമന്റെഓർമ്മകൾ അവളെ അസ്വസ്ഥമാക്കി. ഇരുപത്തിമൂന്ന് വയസ്സിലെ വിധവയാകേണ്ടിവന്ന പാർവതി, ആകെയുള്ളത് ആ കാട്ടിലെ മരങ്ങളും മ‍ൃഗങ്ങളും കിളികളും. മാത്രം. സാരി ത‍ുമ്പിൽ കെട്ടിയിട്ടിര‍ുന്ന പതിമ‍ൂന് ര‍ൂപയായിര‍ുന്ന‍ു അവള‍ുടെ ആകെ സമ്പാദ്യം.

അരുവികളുടെ അരികിൽ കൂടി അവൾ മെല്ലെ നടന്നു. അവളുടെ ഓർമ്മകൾ കടലോളങ്ങളെപോലെ വീണ്ടും ചലിച്ചു.

ആ തെരുവിൽ എത്തിയപ്പോൾ രാമനുമായി ഉല്ലസിച്ചു നടന്ന കാലം, അവിടുത്തെ ചായക്കട! തന്റെ ഉദരത്തിൽ നിന്ന് എന്തോ സന്ദേശം വരുന്നത് പോലെ. അത് ലോകത്തിലെ ഏറ്റവും വലിയ യാതനയായിരുന്ന‍ു.

’‘വിശപ്പ്...’

ചായക്കട തുറന്നു കിടക്കുന്നു.

അവിടുത്തെ മേശകളും ഇരുപ്പിടങ്ങളും തകർന്നു കിടക്കുന്നു. തെരുവിലും മറിച്ചല്ലായിരുന്ന അവസ്ഥ. വാഹനങ്ങൾ ആരോ മറിച്ചിട്ടിരിക്കുന്നു.

വീടുകളിൽ അനക്കമില്ല. തികച്ചും വിജനമായാ വീഥി. അവളുടെ ശരീരം തളരുന്നതുപോലെ തോന്നി. ഒടുവിൽ അവൾ അത് ശ്രദ്ധിച്ചു. അവിടെ അരും ഇല്ലെങ്കിലും പലഹാരങ്ങൾ ഉണ്ടായിരുന്നു. പെട്ടെന്ന് ഒരു ദുർഗന്ധം അവിടെ എല്ലാം പരന്ന‍ു. അപ്പോഴാണ് ആ കടയിൽ കൂട്ടിലടച്ചിരുന്ന ഒരു തത്തയെ അവൾ കണ്ടത്. റോസാപ്പുപോലെയുള്ള ചുണ്ടുള്ള അവൾ സംസാരിക്കുമായിരുന്നു. തത്ത ഇങ്ങനെ പറഞ്ഞു

‘ നീ തിരിഞ്ഞു നോക്കരുത് ’

അവൾക്ക് പേടിയായി. തന്റെ പിറകില് നിന്നാണ് ആ ദുർഗന്ധം വരുന്നതെന്ന് മനസിലാക്കിയ അവൾക്ക് ഭയാനകമായ മുരൾച്ചയും ശബ്ദവും കേൾക്കാൻ കഴിഞ്ഞിരുന്നു. അവൾ തിരിഞ്ഞുനോക്കി ആരെയും കാണാനില്ല. എന്താന്നിവിടെ സംഭവിക്കുന്നതെന്ന് ഒരാഴ്ച കാട്ടിലായിരുന്ന അവൾക്ക് പുറംലോകവുമായി ഒരു ബന്ധവും ഇല്ലായിരുന്നു.

ഒരു നിയോഗമെന്നപ്പോലെ തത്ത അബോധാവസഥയിലേക്ക് വീണു. പെട്ടെന്ന് ആകാശം ഇരുണ്ട മേഘങ്ങളാൽ മൂടപ്പെട്ടു. അതിലൊരുവൻ സൂര്യനെ ഭോജനമാക്കി.

അപ്പോഴതാ.. ആകാശം രണ്ടായി പിളർന്ന് ബ്രഹ്മദേവൻ പ്രത്യക്ഷനായി പറഞ്ഞു.

“ ഈ മഹാപ്രപഞ്ചത്തിൽ ഒരു മനുഷ്യജീവിയായി നീ മാത്രം. എന്നാൽ ഘടികാരം ഒരു വലയം തീർക്കുമ്പോൾ നീയും വിടവാങ്ങും.

പക്ഷേ ഭൂമിദേവിക്കൊന്നും സംഭവിക്കില്ല. പ്രകൃതിയാംമ്പ സമൃദ്ധിയോടെ താണ്ഡവമടും. മരുഭൂമി പുൽമേടുകളും പൂഞ്ചോലകളുമാകും.

ജീവികൾ പുനർജനിക്കും. ഓം ശാന്തി.”

ബ്രഹ്മദേവൻ മാഞ്ഞുപോയി.

അവളോർത്തു തൻറ്റെ പതിയുടെ അന്ത്യത്തിന്ന് കാരണം ‘ജൈവയുദ്ധം ’. തോക്കുകൾക്കും പീരങ്കികൾക്കും പകരം മരണം വരെ സംഭവിക്കുന്ന വൈറസുകൾ. മൂന്നക്ഷരമുള്ള ഒരു കുഞ്ഞനെ കൃത്രിമമായി നിർമിച്ച് അതിനെ യുദ്ധത്തിനായി അയൽ രാജ്യങ്ങളിലെത്തിക്കുന്നു. ലോകം മുഴുവൻ വ്യാപിച്ച് മനുഷ്യനില്ലാതായി. അവൾ വീണ്ടും തിരിഞ്ഞു നോക്കി.

ശരീരം മുഴുവൻ വിണ്ടുകീറി കുണ്ടും കുഴിയുമായി സോംമ്പികളെപ്പോലെയുള്ള രൂപം. അതായിരുന്നു ആ വൈറസ്. കണ്ണുകളിൽ നിന്നു നോക്കുമ്പോഴാണ് അത് പകരുന്നത്. അവൾക്കും ആ നിയോകം തന്നെ.
വിധിയെമറികടക്കാൻ ആരാലും സാധ്യമല്ല !. നിശബ്ദലോകം. പക്ഷികൾ പോലും കലഹിക്കുന്നില്ല നായ്ക്കൾ ആത്മഹത്യ ചെയ്യാനോരുങ്ങുന്നു. യജമാനനില്ലാതെ തനിക്കെന്തു ലോകം ! എന്ത് ജീവിതം !

ഭൂമിയിലെ നൊമ്പര കാഴ്ചകൾ കണ്ട് ദേവന്മാരുടെ മനസ്സലിഞ്ഞു.
മനുഷ്യരെ വീണ്ടും സൃഷ്ടിച്ചു.

പക്ഷേ അവരുടെ ശരീരത്തിൽ നിന്നും ഒരംശം എടുത്തു മാറ്റി “ദുഷ്ടമനസ്സ്.”

മനുഷ്യൻ വീണ്ടും ഭൂമിയുടെ നട്ടെല്ലായി പ്രകൃതിയെ സ്നേഹിക്കുന്ന ഒരു ജീവിയായി അവൻ വീണ്ടും ഭൂമി കടന്നു ബഹിരാകാശത്തെത്തി സകലകലാ വല്ലഭനായി. സസ്യഭോജിയായി,അടിമത്തമില്ലാത്ത ലോകം ഭൂമിയായി!.

‘അമ്മേ......’

അവൾ ചാടി എഴുന്നേറ്റു. താൻ ഇതുവരെ കണ്ടത് സ്വപ്നമായിരുന്നു. പക്ഷേ മനുഷ്യന്റെ അന്ത്യം യാഥാർത്ഥ്യമാകാൻ പോകുന്നതുപോലെ തോന്നി. പാർവതി ഓടി വരന്തയിലേക്ക് നോക്കി തന്റെ പ്രിയതമൻ രാമൻ ജീവനോടെ ഉണ്ടോ എന്ന് നല്ല ചുറുചുറുക്കോടെ ഇരുപ്പുണ്ട്.

പക്ഷേ അപ്പോഴും ലോകം മുൾമുനയിൽ നിൽക്കുകയായിരുന്നു. രാമൻ ആ വാർത്ത വായിച്ചു.

‘കൊറോണ മരണം; അരലക്ഷം കവിഞ്ഞു.

വരു കൂട്ടരേ, നമ്മുക്ക് ഒരുമിച്ച് അതിജീവിക്കാം ഈ കുഞ്ഞനെ. വീട്ടിൽതാമസിക്കു, സുരക്ഷിതരാക്കു !!!

ലക്ഷ്മിപ്രിയ.എസ്സ്
8 G ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ