ഗുരുകുലം എച്ച്.എസ്, ഇടക്കുളം/അക്ഷരവൃക്ഷം/രണ്ട് സുഹൃത്തുക്കൾ
രണ്ട് സുഹൃത്തുക്കൾ
പ്രകൃതി : എന്തൊരു ശാന്തമായ പുലരി! കാലം : അതെ, ഞാൻ വർഷങ്ങളായി ആഗ്രഹിച്ച ആ നിമിഷം .......... അതിന്ന് എനിക്ക് മനസ്സു തുറന്ന് ആസ്വദിക്കാൻ പറ്റി . പ്രകൃതി : ഓരോ പുലരിയും ഉണരുന്നത് നീചനായ മനുഷ്യന്റെ ക്രൂരമായ പ്രവൃത്തി കണ്ടുകൊണ്ടായിരുന്നു. ഇവയൊക്കെ കണ്ട് ഞാൻ എത്ര തവണ കരഞ്ഞിട്ടുണ്ടെന്നോ? അവസാനം രണ്ട് മഹാ പ്രളയത്തിലൂടെ ഞാൻ എന്റെ പ്രക്ഷോഭം അറിയിച്ചെങ്കിലും മനുഷ്യൻ നന്നായില്ല. കാലം : എന്തിനേറെ പറയുന്നു , വിശക്കുന്ന വയറിന്റെ വിശപ്പു തീർക്കാൻ ഒരുപിടി ചോറെടുത്ത മനുഷ്യനെ നീചമായി കൊലപ്പെടുത്തിയ നാടാണ് നമ്മുടേത്. പ്രകൃതി : അന്ന് മനുഷ്യൻ ചെയ്ത ദുഷ്ടതയ്ക്കു പകരമായി മനുഷ്യൻ ഇന്ന് എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യുന്നു. കാലം : ഈ പ്രളയം കൊണ്ട് ശരിയാകാത്തത് കൊറോണയും ലോക്ഡൗണും കൊണ്ടു ശരിയായില്ലേ? പ്രകൃതി : അതെ. ഇപ്പോൾ മനുഷ്യരെപ്പോലെതന്നെ മറ്റു ചരാചരങ്ങൾക്കുും എവിടെയും എങ്ങനെയും നടക്കാനുള്ള സ്വാതന്ത്ര്യം ആയി. ഇപ്പോൾ അവയെ കൊല്ലാനോ തടുക്കാനോ മനുഷ്യൻ വരില്ല. കാലം : ഇതാണ് മനുഷ്യന് ഒരു മാറ്റം അനിവാര്യമെന്നു തോന്നിയ നിമിഷം................... പ്രകൃതി : അതെ. ഇപ്പോളാണ് മനുഷ്യന്റെയും പ്രകൃതിയുടെയും ബന്ധം ശരിയായ രീതിയിൽ ഞാൻ കാണുന്നത്. ആ പഴയ കാലം തിരിച്ചു വന്നിരിക്കുന്നു. കാലം : മഹാ പ്രളയങ്ങൾക്കോ പ്രകൃതിക്കോ ചെയ്യാനാകാത്ത കാര്യങ്ങളാണ് ചൈനയിലെ വുഹാനിൽ പിറവികൊണ്ട കൊറോണ സാധിച്ചു തന്നത്. ജാതിയും മതവും രാഷ്ട്രീയവുമില്ലാത്ത ഒരു നാടിനെ കൊറോണ വീണ്ടെടുത്തു തന്നിരിക്കുന്നു. ഇതാണ് ഞാൻ മനുഷ്യനു വേണ്ടി കരുതിവെച്ച തിരിച്ചടി. പ്രകൃതി : ഹ്.....വിശന്നു വലഞ്ഞു വന്ന മനുഷ്യനെ ആഹാരത്തിന്റെ പേരിൽ വെട്ടിക്കൊന്ന നാട്........ ദൈവത്തിന്റെ സ്വന്തം നാട് .................................... ഇപ്പോൾ അതേ മനുഷ്യർ വിശക്കുന്ന വയറിനെതേടി ഒരുപിടി ചോറുമായി അലയുന്നു............ കാലമേ ..................നിന്റെ പ്രതികാരം എത്ര സുന്ദരമാണ്........ കാലം : ഇതാണ് പറയുന്നത് ഉപ്പു തിന്നവൻ വെള്ളം കുടിക്കുമെന്ന്. പ്രകൃതി : ഇനിയെങ്കിലും മനുഷ്യൻ നന്നാകും എന്നു പ്രതീക്ഷിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ