ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ ശുചിത്വ ബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ബോധം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യപൂർണ്ണമായ ആയുസ്സാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്കു ആശംസിക്കുന്നതും. ആരോഗ്യം എന്ന ചോദ്യത്തിന്റെ ഉത്തരം ഇതാണ്. രോഗമില്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്ക് വഹിക്കുന്നത് പരിസരശുചീകരണമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആരോഗ്യത്തിന്റെ മുഖ്യഘടകം. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ ഇല്ലാതാക്കുക അതാണ് ആവശ്യം.

ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ജനങ്ങളിൽ ശുചിത്വബോധവും ഒപ്പം തന്നെ പൌരബോധവും ഉണ്ടാവുകയാണ്, ആദ്യം വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൌരന്റെയും ചുമതലയായി കാണണം. നിയമങ്ങൾ അനുസരിക്കാൻ ഉത്സാഹിക്കണം. ആദ്യം ശുചിത്വ ബോധം ഉണ്ടാവുക, തുടർന്ന് ശുചീകരണം നടത്തുക.

ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളത്തെപ്പറ്റിയുള്ള വിശേഷണം. അത് ശരിക്കും നമ്മൾ ഈ അവസരത്തിൽ തെളിയിച്ചിരിക്കുന്നു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്. വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുക. നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതു തന്നെയാണ് പറ്റിയ വഴി.

ആതിര എസ് ആർ
4 B ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം