ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ പരിസ്ഥിതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും മനുഷ്യനും

നാം ഇന്ന് വസിക്കുന്ന ചുറ്റുപാടുകളെയാണ് പരിസ്ഥിതി എന്നു പറയുന്നത്. പരിസ്ഥിതി എന്നാൽ എന്താണ്?

മനുഷ്യനുൾപ്പടെ കോടിക്കണക്കിനു ജീവജീലങ്ങൾ പ്രകൃതിയുടെ ഭാഗമാണ്. പക്ഷേ മനുഷ്യർ മാത്രമാണ് പ്രകൃതിയെ ചൂഷണം ചെയ്യുന്നത്. പ്രകൃതിയിലെ മറ്റൊരു ജീവിയും അവയ്ക്ക് ആവശ്യമുള്ളതിൽനിന്നും കൂടുതൽ എടുക്കുന്നില്ല. ചൂഷണം ചെയ്യാനുള്ള ഇടമായാണ് മനുഷ്യൻ പ്രകൃതിയെ കാണുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അടുപ്പം കുറഞ്ഞു വരുകയാണ്. പണ്ട് മനുഷ്യർ പരിസ്ഥിതിയുമായി ഇണങ്ങിചേർന്ന ജീവിതമാണ് നയിച്ചിരുന്നത്. വികസനത്തിന്റെ പേരിൽ പ്രകൃതിയുടെ വരദാനമായ പുഴകളും മരങ്ങളും നശിപ്പിക്കുകയാണ്. വികസനങ്ങൾ എല്ലാം നല്ലതാണ്. എന്നാൽ അത് പരിസ്ഥിതിയെ ഒരു തരത്തിലും ബാധിക്കുന്നവയാകാൻ പാടില്ല. പ്രകൃതിയുടെ ജലസംഭരണികളായ പാടങ്ങളും, ചതുപ്പുകളും, നികത്തുന്നത്, ജലസംഭരണകേന്ദ്രങ്ങളും അനേകം ജീവജീലങ്ങളുടെ വാസസ്ഥലമായ കുന്നകൾ നികത്തുന്നത്, പുഴയിൽ നിന്ന് അനിയന്ത്രിതമായി മണൽ വാരുന്നത്. മരങ്ങൾ ഒരു നിർദാക്ഷിണ്യം കൂടാതെ വെട്ടിമാറ്റുന്നത്, മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തുടങ്ങിയ ക്രൂരതകൾ നാം പ്രകൃതിയോടു ചെയ്തു കഴിഞ്ഞിരിക്കുന്നു. പ്രകൃതി ദാനമായി നൽകിയ പുഴകൾ ഇന്ന് മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഒരു ഇടമായി മാറിക്കഴിഞ്ഞു. ഇതിന്റെ എല്ലാ ഭലമായിയാണ് 2018-ൽ പ്രളയവും, 2019-ൽ ഉരുൾപ്പൊട്ടലും നമ്മുടെ നാട്ടിൽ ആവർത്തിച്ചിരുക്കുകയാണ്. മുൻപില്ലാത്ത വിധം ശക്തിപ്പെട്ടിരിക്കയും ചെയ്തിരിക്കുന്നു. എന്നാൽ മനുഷ്യന്റെ ഈ അഹങ്കാരത്തിന് അല്പായുസ്സ് മാത്രമേയുള്ളൂ എന്ന് പ്രകൃതി ദുരന്തങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഒരു മനുഷ്യനോ, ഒരു ജീവിക്കോ, ഒരു വർഗ്ഗത്തിനോ മാത്രമായി നിലനിൽപ്പില്ല അതുകൊണ്ടാണ് സർവ്വചരാചരങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം അംഗീകരിച്ചേ മതിയാകൂ. അതു സ്വന്തം നിലനിൽപ്പിനും അനിവാര്യമാണ് എന്ന സത്യാവസ്ഥയും നാം എല്ലാവരും മനസ്സിലാക്കണം

KEERTHANA V
5 A ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം