ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഇന്ന് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വിപത്താണ് നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കാത്ത കൊറോണ വൈറസ് .1300 ലധികം വൈറസുകൾ ചേർന്നാൽ മാത്രമേ ഒരു മുടിനാരിഴ എങ്കിലും വലിപ്പം ഉണ്ടാവുകയുള്ളൂ .എന്നാൽ ലക്ഷക്കണക്കിന് മനുഷ്യജീവനുകൾ ഇവൻ അപഹരിച്ചു കഴിഞ്ഞു .മനുഷ്യ നിർമ്മിതം ആണെന്നും മൃഗങ്ങൾ വഴി പടരുന്നത് ആണെന്നും രണ്ടുതരം വാദങ്ങൾ കൊറോണ യെക്കുറിച്ച് ഉയർന്നുകഴിഞ്ഞു .എങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ് എങ്കിലും മാനവരാശിക്ക് നേരെ ഉയർന്ന ഭീകരമായ ഒരു ഭീഷണിയായി കൊറോണ ഇതിനകം മാറിക്കഴിഞ്ഞു .കാരണം ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ വൈദ്യ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല .വൈറസ് വളരെ വേഗമാണ് പടർന്നുപിടിക്കുന്നത് .പനി ചുമ ശ്വാസതടസ്സം തുടങ്ങിയവയാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ .രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം ആണല്ലോ രോഗം വരാതെ സൂക്ഷിക്കുന്നത് .ഈ രോഗത്തെ പ്രതിരോധിക്കാൻ ഒരു മാർഗമേ ഉള്ളൂ .സാമൂഹിക അകലം പാലിക്കുക .മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക. പൊതുസ്ഥലങ്ങളിൽ പോകേണ്ടി വരുമ്പോൾ മാസ്ക് ഉപയോഗിക്കുക .കൈകൾ സോപ്പ് ലായനി ഉപയോഗിച്ച് കഴുകുക. നാം സുരക്ഷിതരായി ഇരുന്നാൽ നമ്മുടെ കുടുംബവും വേണ്ടപ്പെട്ടവരും സുരക്ഷിതരായിരിക്കും. ഒരു അവസ്ഥയെ നമ്മുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഉള്ള അവസരം ആയി കാണുക.ഇതുപോലെ കുടുംബത്തോടൊപ്പം ആസ്വദിക്കാൻ നമുക്ക് ഇനി മറ്റൊരു അവസരം കിട്ടിയെന്നു വരില്ല. അതുകൊണ്ട് എല്ലാവരും വീട്ടിൽ ഇരുന്നുകൊണ്ട് ഈ വൈറസിനെ പ്രതിരോധിക്കാൻ പ്രവർത്തിക്കൂ .ലോകത്തെ രക്ഷിക്കൂ .

ആദികൈലാസ്
4 B ഗുഡ്ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം