ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

നിരന്തരമായി ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് രോഗപ്രതിരോധം അല്ലെങ്കിൽ രോഗപ്രതിരോധ ശേഷി കൂട്ടുക എന്നത്. കൊറോണ വൈറസ് സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നത് മനുഷ്യവംശത്തിന്റെ നിലനില്പിന്റെ തന്നെ ഭാഗമാണ്. അതിന്റെ ഭാഗമായി മെഡിക്കൽ സയൻസ് ഇന്ന് പറയുന്ന ഒരു കാര്യമാണ് രോഗപ്രതിരോധ ശേഷിയുള്ളവർക്ക് ഈ രോഗം ബാധിക്കുകയില്ല, ഇതിനെ അതിജീവിക്കാൻ കഴിയും. നമ്മൾ ലോകത്തിലെ കണക്ക് ഒന്നു നോക്കിക്കഴിഞ്ഞാൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചവർ എല്ലാം തന്നെ മാരകമായ രോഗങ്ങൾക്ക് അടിമപ്പെട്ടവരും പ്രായം ആയ ആളുകളും രോഗപ്രതിരോധ ശേഷി കുറഞ്ഞവരായ ആളുകളുമാണെന്നാണ്.

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിൽ ശ്രദ്ധപുലർത്തി എടുക്കേണ്ട ഒന്നല്ല രോഗപ്രതിരോധശേഷി. ഒരു കുഞ്ഞ് ജനിക്കുമ്പോൾ ജൻമസിദ്ധമായി രോഗപ്രതിരോധം കിട്ടുന്നതാണ് ഒന്ന്, രണ്ടാമത്തേത് നമ്മൾ ഒരു കുട്ടിയുടെ വയസ്സിനനുസരിച്ച് ജനിക്കുമ്പോൾ മുതൽ ചിലരോഗങ്ങൾക്ക് എതിരായി വാക്സിൻ കൊടുക്കാറുണ്ട്. ഉദാഹരണമായി പോളിയോ, ടെറ്റനസ്, ക്ഷയം, മഞ്ഞപ്പിത്തം മുതലായവ ഈ വാക്സിനിലൂടെ ലഭിക്കുന്നത് ആർജീന രോഗപ്രതിരോധ ശേഷിയാണ്. ഇതാണ് പറയുന്നത് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ അത് വരാതെയുള്ള മാർഗ്ഗം നോക്കുക എന്നതാണ്. അസുഖം വരാനുള്ള കാരണം എന്നത് രോഗാണുക്കളാണ്. അവ പല തരത്തിലുണ്ട്. ബാക്ടീരിയ, വൈറസ്,ഫംഗസ്, പ്രോട്ടോസോവ മുതലായവയാണ്. രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് ആണ് രോഗം വരുന്നത്. ഏതു രോഗത്തെയും മറുക്കടക്കാനുള്ള പ്രാഥമിക മാർഗം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതു തന്നെയാണ്.

കോവിഡ് പ്രതിരോധത്തിലെ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യപ്രകൃതിയാണ്. കൂട്ടം കൂട്ടുക എന്നതാണ് മനുഷ്യന്റെ സഹജ വാസന. എന്നാൽ കോവിഡ് കാലത്തു പാലിക്കേണ്ടതേ ഏകാന്തതയും ശാരീരിക അകലവും. ചില പഠനങ്ങൾ അനുസരിച്ച് നോവൽ കൊറോണ വൈറസിന് അതു ബാധിച്ചവരിൽനിന്ന് ആറ് അടിയോളം ദൂരം സഞ്ചരിക്കാമെന്നും 2 മുതൽ 4 വരെ ആളുകളെ രോഗബാധിതരാക്കാം എന്നുമാണ് നിഗമനം. ഇതിൽ നിന്ന് ചെറുതും വലുതുമായ ആൾക്കൂട്ടങ്ങൾക്ക് രോഗവ്യാപനത്തിന് വഹിക്കുന്ന പങ്ക് ഇപ്പോൾ വ്യക്തമാണല്ലോ. അതുകൊണ്ടാണ് ഇനിയും മരുന്ന് കണ്ടുപിടിക്കാത്ത രോഗത്തിന്റെ പ്രതിരോധത്തിൽ അടച്ചിടലും, അകലം പാലിക്കലും, പ്രധാനതന്ത്രങ്ങളാകുന്നത്. ഭക്ഷണം മുതൽ വസ്ത്രധാരണം വരെയുള്ള ആരോഗ്യ ശീലത്തേക്കുറിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആയൂർവേദത്തിൽ പറഞ്ഞിട്ടുണ്ട്. ഇവ അനുവർത്തിക്കുന്നതിലൂടെ ഏതു കാലഘട്ടത്തിലും ഏത് രോഗത്തേയും നേരിടാൻ ശരീരം ശേഷിയുളളതാകും. ഡോക്ടർമാരും ആശുപത്രികളും നമുക്ക് അരികിൽ ഇല്ലാത്ത ഈ ലോക് ഡൌൺ കാലത്ത് ചെറിയ രോഗ അവസ്ഥയെ നമ്മൾ പൊരുതി തോല്പിക്കേണ്ടതുണ്ട്.

ഉറക്കവും, ഭക്ഷണവും ആരോഗ്യകരമായ രീതിയിൽ ചിട്ടപ്പെടുത്തണം. ഇവയുടെ അളവിലും കാര്യത്തിലും കൃത്യത പാലിക്കണം. കൈ ശുചിയായി സൂക്ഷിക്കുന്നതിനൊപ്പം വായും സദാ വൃത്തിയായി സൂക്ഷിക്കണം രോഗപ്രതിരോധ ശേഷി ലഭിക്കുന്ന ഭക്ഷണം ധാരാളം കഴിക്കണ

നിലവിൽ മരുന്നോ, വാക്സിനോ കണ്ടുപിടിച്ചിട്ടില്ലാത്ത കോവിഡ് 19 എന്ന രോഗത്തിന് ആരോഗ്യപ്രവർത്തകർക്ക് പ്രതിരോധ മരുന്നായി നിശ്ചയിച്ചിരിക്കുന്നത് ഹൈഡ്രോക്സി ക്ലോറോക്വീൻ എന്ന മരുന്നാണ്. കോവിഡ് രോഗികളിൽ ഹൈഡ്രോക്സി ക്ലോറോക്വീൻ ഗുണഫലങ്ങൾ നൽകുന്നു എന്ന പഠനങ്ങൾ ഉണ്ട്. മലേറിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതാണ് നിലവിൽ ഈ മരുന്ന് കോവിഡ് രോഗ നിർണയത്തിന് 10-30 മിനിറ്റുകൾകൊണ്ട് ഫലം അറിയാവുന്ന റാപ്പിഡ് ടെസ്റ്റും ക്ഷയരോഗ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ട്രൂനാറ്റ് മെഷീനുകളും ഉപയോഗിക്കാൻ അനുമതി ആയിട്ടുണ്ട്. നിലവിൽ വൈറസ് വ്യാപനം അറിയാനുള്ള പ്രാഥമിക പരിശോധന മാത്രമായിരിക്കും ഇതു വഴി നടത്തുന്നത്. കോവിഡ് പ്രതിരോധിക്കാൻ പ്ലാസ്മ ചികിത്സയും കേരളത്തിൽ നടപ്പിലാക്കുന്നു. കോവിഡ് രോഗ വിമുക്തി നേടിയയാളുടെ പ്ലാസഗുരുതരാവസ്ഥയിലുള്ള രോഗിക്ഷ നൽകുന്ന ചികിത്സാരീതിയാണിത്.

കോവിഡ് വേഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ,

1) വിദേശങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കർശന സ്ക്രീനിങ്
2) കൈ കഴുകൽ, മാസ്ക് ഉപയോഗിക്കൽ എന്നിവ ചേർത്ത ബ്രേക്ക് ദ ചെയിൻ പ്രചാരണം
3) ശാരീരിക അകലം പാലിക്കൽ കർശനമാക്കൽ
4) സംസ്ഥാനത്തിനുള്ളിൽ രോഗ സാദ്ധ്യതയുള്ളവരെ ക്വാറന്റീൻ ചെയ്യൽ ഈ കാര്യങ്ങളെല്ലാം ഫലപ്രദമായി നടപ്പാക്കിയാൽ തീവ്രമായ രോഗ സംക്രമണ സാധുത ഒഴിവാക്കാം

കോവിഡ്-19 ലോകത്തെയാകമാനം ബാധിക്കുന്ന ഒരു മഹാമാരിയാണ് ഒരിടത്ത് അണുബാധയുണ്ടായാൽ അത് ലോകത്ത് എവിടെയും എത്താം കോവിഡിനു കാരണമായ വൈറസ് പുതിയതാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ലോകത്ത് ഒക്കെയും രോഗം പടരുമ്പോൾ കേരളത്തിന് ഒറ്റയ്ക്ക് ഈ രോഗത്തിനെ പ്രതിരോധിക്കാൻ സാധിക്കുമോ. ഒരു രാജ്യം ഒരു സംസ്ഥാനം ഒരു സമൂഹം വരുത്തുന്ന പുഴവിനു ലോകം മുഴുവൻ ദുഖിക്കേണ്ടി വരും. പരസ്പരം ബന്ധപ്പെട്ടുക്കിടക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല.അതിനുള്ള ഒരു പ്രതിവിധിയായിട്ട് കാണുന്നതാണ് ലോക് ഡൌൺ എല്ലാവരെയും അനാവശ്യമായി വീടിനു പുറത്തിറങ്ങാതെ ഇരിക്കുകയാണെങ്കിൽ, അകലം പാലിക്കുകയാണെങ്കിൽ, അത്യാവശ്യത്തിനു വീടിനു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയാണെങ്കിൽ രോഗ ലക്ഷണമില്ലാത്ത അണുബാധ ഉള്ളവരിൽ നിന്നു പോലും മറ്റുള്ളവരിലേയ്ക്ക് രോഗ വ്യാപനത്തിനുള്ള സാധ്യത കുറയും മഹാമാരിയെ പ്രതിരോധിക്കാൻ എളുപ്പവഴികളില്ല ക്ഷമയുള്ള, ശാസ്ത്രീയമായ ഒത്തൊരുമിച്ചുള്ള പ്രതിരോധ പ്രവർത്തനം വേണം നമ്മുടെ ഇന്നത്തെ തീരുമാനങ്ങളാകും നമ്മുടെ ഭാവിയെ നിർണയിക്കുക.

AANS B R DAS
7 A ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം