ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മണിക്കുട്ടിയുടെ സംശയം

മണിക്കുട്ടി ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. അവൾ ആഹാരമൊക്കെക്കഴിച്ച് കളിക്കാനായി പുറത്തിറങ്ങിയപ്പോൾ മുറ്റത്ത് പതിവില്ലാതെ വലിയ പാത്രത്തിൽ വെള്ളവും അതിനടുത്തായി ഒരു സോപ്പും ഇരിക്കുന്നതു കണ്ടു. ഉടൻ തന്നെ അവൾ ഓടിച്ചെന്ന് അമ്മയോട് ചോദിച്ചു, അമ്മേ..... അമ്മേ....., നമ്മുടെ മുറ്റത്ത് വെള്ളവും സോപ്പും വച്ചിരിക്കുന്നത് എന്തിനാണ്?
അപ്പോൾ അമ്മ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. നമ്മുടെ ഭൂമിയിൽ കൊറോണ എന്ന അണുബാധ വ്യാപിച്ചിരിക്കുകയാണ്.അത് നമുക്ക് പകരാതിരിക്കാൻ വേണ്ടി മുൻകരുതലെടുക്കേണ്ടതാണ്. നമ്മൾ പുറത്തു പോയി തിരികെ വരുമ്പോൾ വീട്ടിൽ കയറുന്നതിനു മുൻപായി സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ നല്ലവണ്ണം കഴുകുക. കൂടാതെ നമ്മൾ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കണം. ദീർഘയാത്ര ഒഴിവാക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്കും അതോടൊപ്പം മറ്റുള്ളവർക്കും നാം നന്മ ചെയ്യുന്നവരായി മാറുന്നു.
അപ്പോൾ മണിക്കുട്ടിക്ക് കാര്യങ്ങൾ ഏറെക്കുറെ മനസ്സിലായി. അമ്മ വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ പറഞ്ഞത്.
ഉടൻ തന്നെ അവൾ ഓടി മുറ്റത്തു പോയി കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് നന്നായി കഴുകി. പിന്നീട് അവൾ വീടിനകത്തു കയറി കളിപ്പാട്ടങ്ങളുപയോഗിച്ചു കളിക്കാൻ തുടങ്ങി.

 

കീർത്തിക എസ്സ് എസ്സ്
2 എ ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ