ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നേരം പരപരാ വെളുത്തു. അപ്പു ഉണർന്നു. കിടക്കപ്പായയിൽ നിന്നെഴുന്നേറ്റ് ഉറക്കെ വിളിച്ചു പറഞ്ഞു .
"അമ്മേ ചായ".
"പോയി മുഖവും വായും കഴുകി വാ ". അമ്മ പറഞ്ഞു.
അമ്മ അടുക്കളയിൽ പാചകം ചെയ്യുകയായിരുന്നു. അപ്പു അങ്ങോട്ടേക്ക് ചെന്നു.
"എന്തിനാണമ്മേ എഴുന്നേറ്റയുടൻ മുഖവും വായും കഴുകുന്നത് "?
നമ്മൾ രാത്രി കിടന്നുറങ്ങുമ്പോൾ അണുക്കളെല്ലാം നമ്മുടെ വായിൽ കടക്കും.
ഇതിനെ നമുക്ക് തുരത്തണം.അതിനു വേണ്ടിയാണ് നമ്മൾ മുഖവും വായും കഴുകുന്നത്. മനസ്സിലായോ?
"ആ മോൻ വേഗം പോയി കഴുകിയിട്ടു വരൂ ".
"ശരിയമ്മേ "..
.അപ്പു മുഖം കഴുകാനായി പോയി. തിരികെ വന്ന് അമ്മയുണ്ടാക്കിയ കാപ്പി കഴിച്ചു. അനിയത്തി ഉണർന്നു കാണുമോ?
എങ്കിൽ അവളോടൊപ്പം കളിക്കാമായിരുന്നു. അപ്പു അവളുടെ അടുത്തേക്ക് പോയി.
  നേരം ഉച്ചയായി.
"അപ്പു ചോറ് കഴിക്കാൻ വാ". -അമ്മ വിളിച്ചു.
അപ്പു ഊണുമുറിയിലേക്കോടിയെത്തി. ഉണ്ണാനിരുന്നു.
"നീ കൈ കഴുകിയോ? "-അമ്മചോദിച്ചു.
"ഇല്ല ".
അവിടെ സോപ്പും വെള്ളവും ഉണ്ട്. പോയി സോപ്പുപയോഗിച്ചു കൈ കഴുകി വരൂ.
" എന്തിനാണമ്മേ സോപ്പുപയോഗിച്ചു കൈ കഴുകുന്നത്"?
അതോ നമ്മുടെ കൈ വൃത്തിയാക്കുന്നതിനാണ്. നീ അറിഞ്ഞോ ഇപ്പോൾ Covid-19 എന്നൊരു മഹാ മാരി വന്നിട്ടുണ്ട്. കൊറോണയെന്ന വൈറസാണ് ഈ രോഗം ഉണ്ടാക്കുന്നത്. ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വേഗം പടരുന്നു. മരുന്നും കണ്ടുപിടിച്ചിട്ടില്ല.
" പിന്നെങ്ങനെ അതിനെ തടയും "? അപ്പു ആകാംക്ഷയോടെ ചോദിച്ചു.
അതിന് നമ്മൾ കൈകൾ നന്നായി സോപ്പിട്ടു കഴുകണം. സോപ്പുപതയിൽ വൈറസ്‌ ചത്തുപോകും. കൂടാതെ മൂക്കും വായും മാസ്കുപയോഗിച്ചു മറക്കുകയും വേണം.
 "ഇനി ഞാനെന്നും സോപ്പു
പയോഗിച്ചു കൈ കഴുകാം.".
   "അമ്മേ എനിക്കും ആ മാസ്ക് വാങ്ങിത്തരണേ.

അനിയത്തി വാവയ്ക്കും വേണം "-പറഞ്ഞുകൊണ്ടവൻ കളിക്കാനോടി.
അമ്മ അറിയാതെ മന്ദഹസിച്ചു പോയി.
 

ഗോഗുൽ. ജി
7 എ ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ