ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കേരളത്തിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തിലെ മാലാഖമാർ

കേരളത്തിലെ മാലാഖമാരാണ് നഴ്സുമാർ . അതുകൊണ്ട്‌ അതിലൊരു നഴ്‌സിനെ പറ്റി ഒരു കൊച്ചു കഥ പറയാം . ഈ കഴിഞ്ഞ ദിവസം സംഭവിച്ച ഒരു കാര്യം . ഒരിടത്ത് ഒരു സന്തുഷ്ട കുടുംബം താമസിച്ചിരുന്നു. അതൊരു നഴ്‌സിന്റെ വീടായിരുന്നു. ഈ നേഴ്സ് വളരെ കുറച്ചു കാലമേ ആയിരുന്നുള്ളൂ വിവാഹിതയായിട്ട്. അവർ വളരെ സമാധാനത്തോടെ കഴിഞ്ഞു പോകുമ്പോഴാണ് പെട്ടെന്നൊരു കൊറോനയെന്ന ഭീകര വൈറസ് ലോകത്തെ ചുറ്റിപ്പിടിച്ച കാര്യം അവർ അറിയുന്നത്. ഒട്ടും താമസിയാതെ തന്നെ ആ നേഴ്സ് രോഗികളെ ശുശ്രൂഷിക്കാൻ പോകാൻ തീരുമാനിച്ചു. ഭയം കാരണം നേഴ്സിന്റെ വീട്ടുകാർ പോകണ്ട എന്ന് നിർബന്ധിച്ചെങ്കിലും നേഴ്സ് വഴങ്ങിയില്ല. നേഴ്സ് പറഞ്ഞ ഒരു കാര്യം വീട്ടുകാരെ ഏറെ ചിന്തിപ്പിച്ചു. നമ്മുടെ ജീവൻ നഷ്ടപ്പെട്ടാലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിലാണ് പുണ്യമായ പ്രവർത്തിയെന്ന് പറഞ്ഞ് നേഴ്സ് ആശുപത്രിയിലേക്ക് പോയി.

പിന്നെ സംഭവിച്ചതെല്ലാം വിപരീതമായിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ നേഴ്സ് ശ്രുശ്രൂക്ഷിച്ച രോഗികളുടെ രോഗം ഭേദ മായി.പക്ഷെ ഇതിനകം തന്നെ ആ മാരക വൈറസ് നേഴ്സിനെ പിടികൂടിയിരുന്നു. രോഗം കലശലായതോട് കൂടി എല്ലാവരും ഭയപ്പെട്ടു.പക്ഷെ നേഴ്സിന്റെ ആത്മ വിശ്വാസവും ദൈവത്തിന്റെ കാരുണ്യവും കൊണ്ട് ആ മാലാഖയുടെ ജീവൻ നഷ്ടപ്പെട്ടില്ല. നേഴ്സിന് തന്റെ കടമ പരിപൂർണമായി ആവശ്യം വേണ്ടുന്ന ഘട്ടത്തിൽ തന്നെ വിനിയോഗിക്കാൻ കഴിഞ്ഞുയെന്ന ചാരിതാർത്ഥ്യം ഉണ്ടായി. അവളുടെ കുടുംബത്തിനും നാട്ടുകാർക്കും അവൾ അഭിമാനപാത്രമായി. ഇത്തരത്തിലുള്ള സേവനങ്ങൾ ചെയ്യാൻ നന്മയുള്ള മനസ്സുകൾക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് അധികാരികൾ പ്രശംസിച്ചു. ഇവർ തന്നെയാണ് ഈ നാടിന്റെ മാലാഖമാർ...

അമൃതാസുരേഷ്
7 ബി ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം