ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/ഇത്തിരിനേരം ഒത്തിരി കാര്യം

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരി നേരം ഒത്തിരി കാര്യം

മണിമുഴങ്ങി ചെറിയാൻ മാഷ് പുസ്തക കെട്ടും ചൂരലുമായി തന്റെ ക്ലാസ് മുറിയിലേക്ക് കയറി .ക്ലാസിലെ കോലാഹലങ്ങളും ബഹളവും നിശബ്ദതയിലേക്ക് വഴിമാറി .ആ നിശബ്ദതയിൽ നിന്നും ആലീസിന്റെ ശബ്ദം ഉറക്കകേട്ടു മാഷേ ഇന്നും ജുനൈദ്‌ വരില്ല .എന്റെ അമ്മച്ചി അവന്റെ ഉമ്മായെ വിളിച്ചിരുന്നു അവന് ഹെപ്പറ്റൈറ്റിസ് എ ആണെന്നാണ് പറഞ്ഞത് .കയ്യിലിരുന്ന പുസ്തകങ്ങൾ മേശപ്പുറത്തേക്ക് വെക്കുന്നതിനിടയിൽ മാഷ് തിരിഞ്ഞു നോക്കി. ആലീസ് മാഷിനെ നോക്കി നിൽക്കുകയായിരുന്നു,അവളോട് ഇരിക്കുവാൻ മാഷ് ആംഗ്യം കാട്ടി . അതിനു മുന്നേ തന്നെ സംശയക്കാരനായ ശരവണൻ മാഷിന് ഒരു ചോദ്യമെറിഞ്ഞു നൽകി .എന്താണ് ഹെപ്പറ്റൈറ്റിസ് എ? തന്റെ ചോദ്യത്തിനു ശേഷം ശരവണൻ ബെഞ്ചിലേക്ക് പാഞ്ഞു .ഗൗരവത്തോടെ തന്നെ വട്ടക്കണ്ണട തിരുകി മാഷ് കുട്ടികളുടെ നേരെ തിരിഞ്ഞു .തന്റെ കൈയ്യിൽ കെട്ടിയിരുന്ന വാച്ചിലേക്ക് കണ്ണോടിക്കാനും അദ്ദേഹം മറന്നില്ല. സമയത്തിന് വില കൽപ്പിക്കുന്ന ആളാണ് ചെറിയാൻ മാഷ് .കുട്ടികളെ ,ഈ മാഷിന് ഇതിനെക്കുറിച്ച് കുറച്ചൊക്കെ അറിയാം .അദ്ദേഹം കുട്ടികളെ ഒന്നടങ്കം വീക്ഷിച്ചു മേശയിൽ നിന്ന് 25 പൈസയ്ക്ക് അങ്ങാടിയിൽ നിന്ന് വാങ്ങിയ ചൂരലിന് അറ്റത്ത് നിന്നിരുന്ന ചെറിയ അരങ്ങുകൾ നുള്ളി അദ്ദേഹം ഗൗരവമുള്ള വിഷയം ചർച്ച ചെയ്യുന്ന ഭാവത്തിൽ പറഞ്ഞുതുടങ്ങി. ഇന്നത്തെ ക്ലാസ് ഹെപ്പറ്റൈറ്റിസ് നെ കുറിച്ച് തന്നെ ആകട്ടെ . കരളിനുണ്ടാകുന്ന വീക്കത്തിനാണ് ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം എന്ന് പറയുന്നത്. സാധാരണയായി ഇതിന് മഞ്ഞപ്പിത്തം എന്ന് പറയുന്നു . മനസ്സിലായോ, എന്റെ കരളേ ........ക്ലാസ് മുറിയുടെ കോണിൽ നിന്നും ഒരൊച്ച കേട്ടു അത് ഹനീഫ ആയിരുന്നു. കുട്ടികൾ എല്ലാവരും ചിരിച്ചു .മാഷ് ചിരിച്ചു കൊണ്ട് തുടർന്നു ,ദോഷം ഉള്ള വസ്തുക്കൾ കരളിലെ കോശങ്ങളിൽ കടക്കുമ്പോൾ അവ വീർക്കും അതിൻറെ ഫലമായി കരൾ മൊത്തം വീങ്ങുകയും കൂടാതെ അതിൻറെ പ്രവർത്തനത്തിന് തടസ്സം നേരിടുകയും ചെയ്യുന്നു .പ്രധാനമായും രണ്ടുതരം വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്. അതുകൊണ്ട് അതിനെ വൈറസ് എ എന്നും ബി എന്ന് പറയുന്നു .ഇത് രണ്ടും മൂലം അല്ലാത്ത മറ്റു വൈറസുകൾ മൂലമുള്ള കരൾ വീക്കവും ഉണ്ട് .പക്ഷേ അവ സർവസാധാരണം അല്ല വൈറസ് മൂലമുണ്ടാകുന്ന കരൾവീക്കം സാധാരണയായി ചെറുപ്രായക്കാരിൽ ആണ് കണ്ടു വരുന്നത് .താരതമ്യേന അത്ര ഗുരുതരമല്ലാത്ത കരൾവീക്കം ആണിത്, മനസ്സിലായോ ശരവണ,ഉവ്വ് മാഷെ, ശരവണൻ തലയിലൂടെ വിരലോടിച്ചു കൊണ്ട് മാഷിനോട് പറഞ്ഞു. എന്നതാ മാഷെ ആ ദോഷ വസ്തുക്ക്ൾ അത് നമ്മുടെ കഥാനായിക ആലിസസിന്റെ ചോദ്യം ആയിരുന്നു. ജീവനുള്ളതും ഇല്ലാത്തതുമായ പല വസ്തുക്കളും ഇതിന് കാരണമാകാം .വൈറസും ബാക്ടീരിയയും പിന്നെ ചില രാസവസ്തുക്കളും ഒക്കെ സാധാരണയായി കാണപ്പെടുന്നത്. വൈറസുകൾ മൂലമുണ്ടാകുന്ന വീക്കം അതുകൊണ്ട് ഇതിനെ ഇൻഫക്റ്റിവ് ഹെപ്പറ്റൈറ്റിസ് എന്നാണ് പറയുന്നത്. ശുചിത്വമില്ലായ്മയും വിസർജ്യവസ്തുക്കൾ കലർന്ന് മലിനമായ ഭക്ഷണവും ഒക്കെ ആണ് ഇതിന് കാരണം. ഇത് കൂടിയാൽ മരണം വരെ സംഭവിക്കാം. നമുക്കൊക്കെ വരുവോ ഇത് ,എനിക്ക് പേടിയാവുന്നു ഇതെങ്ങാനും പിടിച്ചാൽ എന്ത് ചെയ്യും. ശാലു ആലീസിനോടായിപറയുന്നത് കേട്ട് മാഷ് പറഞ്ഞുഅങ്ങനെയുള്ള പേടിയൊന്നും വേണ്ട കേട്ടോ ,എപ്പോഴും ശുചിയായി ഇരുന്നാൽ ഇതൊന്നും ബാധിക്കില്ല.പരിസരശുചിത്വവും ,വ്യക്തിശുചിത്വവും ഒക്കെ വേണം , തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ .കൈയും കാലും സോപ്പിട്ടു വൃത്തിയായി കഴുകണം, ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും. പ്രതിരോധ ശേഷിക്കൂട്ടുന്ന മരുന്നുകളും,ഭക്ഷണരീതികളും ,ഉണ്ടെങ്കിൽ ഏതുരോഗത്തെയും ഫലപ്രദമായി നമുക്ക് നേരിടാം .ഇന്നത്തെ ക്ലാസ്സിലൂടെ കുട്ടികൾക്ക് കുറച്ച് അറിവ് പകർന്നു കൊടുത്ത സന്തോഷത്തോടെ സെൽഫോൺ എടുത്തു ജുനൈദിന്റെഉമ്മയെ വിളിക്കാനായി ക്ലാസ്മുറി കടന്നു വിശാലമായ വരാന്തയിലേക്ക് അദ്ദേഹം നടന്നു നീങ്ങി.... കുട്ടികൾ തങ്ങളുടെ സംശയങ്ങളും മറുപടികളും ആയി സംഭാഷണങ്ങളിൽ ഏർപ്പെട്ടു .ആ ചെറിയ ഓടിട്ട ക്ലാസ് മുറി ബഹളത്തിൽ മുഴുകി.

അനീന ജെ സക്കറിയ
8C ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ