ഗവ സിററി എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

ആരോഗ്യമുള്ള ശരീരവും മനസ്സും ആഗ്രഹിക്കാത്തതായി ആരെങ്കിലുമുണ്ടോ? വ്യക്തിത്വത്തെ പരാമ‍ർശിക്കുന്ന ഘടകങ്ങളാണിവ. മാറ്റത്തിൽ നിന്നും മാറ്റത്തിലേക്ക് പറക്കുന്ന മനുഷ്യന് ഇന്നത്തെ ലോകത്തിൽ ആരോഗ്യ സംരക്ഷണമെന്നത് സവിശേഷ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. പത്തു വർഷം മുമ്പത്തെ ജീവിതരീതികളിൽ നിന്ന് വളരെ മാറ്റം വന്നിട്ടുണ്ട് ഈ കാലഘട്ടത്തിൽ. ഇന്ന് ഫാസ്റ്റ് ഫുഡിന്റെയും ജങ്ക് ഫുഡിന്റെയും വക്താക്കളായി മാറിയിരിക്കുന്നു യുവാക്കൾ. യുവത്വത്തിന്റെ ആരംഭ ദശയിൽ തന്നെ ഇന്ന് നല്ലൊരു വിഭാഗം ജീവിത ശൈലീ രോഗത്തിന്റെ അടിമത്തത്തിലമർന്നിരിക്കുകയാണ്. ഒരു കാലത്ത് പ്രായമായവരുടെ മാത്രം രോഗങ്ങളായിരുന്ന പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങൾ ഇന്ന് യുവാക്കൾക്കിടയിൽ നിത്യമായിരിക്കുന്നു. ഇങ്ങനെ ആയുസ്സെത്താതെ മരിക്കുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നു.

ഇത്തരം ജീവിതശൈലീ രോഗങ്ങളുടെ അടിമകളാകുവാനുള്ള കാരണം, പ്രധാനമായും ഭക്ഷണമാണ്. മായം ചേർക്കാത്ത പച്ചക്കറികളും ഇലക്കറികളും തിന്ന് ശീലിച്ച മലയാളി പെട്ടെന്ന് ഭക്ഷണ രീതി മാറ്റുന്നു. കൊഴുപ്പു കൂടിയ ആഹാര പദാർത്ഥങ്ങൾ, രാസ പദാർത്ഥങ്ങളും കൃത്രിമ നിറങ്ങളും ചേർന്ന ഭക്ഷണ പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നീ രീതിയിലുള്ള ഭക്ഷണ രീതിയിലേക്കവൻ വഴുതി വീഴുന്നു. ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ തിന്ന് അവൻ ബ്രോയിലർ കോഴികളെ പോലെ തടിച്ചു കൊഴുക്കുന്നു. അത് മൂലം അവൻ രോഗങ്ങൾക്കടിമയാവുന്നു. അത് കൊണ്ട് നാം നമ്മുടെ പാരമ്പര്യ ശീലങ്ങളിലേക്ക് മടങ്ങിപ്പോവേണ്ടതുണ്ട്.

പണംകൊടുത്ത് വിഷം വാങ്ങി തിന്നുന്ന മണ്ടൻ ഏർപ്പാട് നാം അവസാനിപ്പിക്കണം. പകരം സ്വന്തം വീട്ടിൽ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ ഉപയോഗിക്കണം. വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കണം.

രോഗം പിടിപെടാനുള്ള മറ്റൊരു കാരണം പരിസര ശുചിത്വമില്ലായ്മയാണ്. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് അതിൽ കൊതുകുകൾ മുട്ടയിടുകയും അതു വഴി ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, തുടങ്ങിയ രോഗങ്ങൾ പടരുകയും ചെയ്യുന്നു. അത് കൊണ്ട് വീടും പരിസരവും നല്ല വൃത്തിയായി സൂക്ഷിക്കണം.

മദ്യപാനവും മയക്കുമരുന്നുമാണ് രോഗം പിടിപെടാനുള്ള മറ്റൊരു കാരണം. ഇത് വഴി ശരീരം നശിക്കും. കരൾ രോഗം, ഹൃദയാഘാതം തുടങ്ങിയ പല രോഗവും വരും. അത്കൊണ്ട് തീർച്ചയായും വർജിക്കേണ്ട വസ്തുക്കളാണിവ. ഇവ ഉപയോഗിക്കുന്നവർക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും.

പിന്നെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം പകർച്ചവ്യാധിയാണ്. ഇന്ന് ലോകം സ്തംഭിച്ച് നിൽക്കുന്ന കോവിഡ് - 19 എന്ന രോഗവും, ഒരുപാട് പേർ മരിച്ച കറുത്ത മരണമെന്നറിയപ്പെട്ട പ്ലേഗും ഉദാഹരണം. ഇവ പിടിപെട്ടാൽ മരണ സാധ്യത കൂടുതലാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകൾ പെട്ടെന്ന് മരിക്കും. അത് കൊണ്ട് നാം ധാരാളം മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. <
1. കൈയ്യും വായും സോപ്പിട്ട് കഴുകുക.<
2. ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിച്ച് മറച്ച് പിടിക്കണം.<
3. അനാവശ്യ സ്പർശനം ഒഴിവാക്കുക.<
4. ഡോക്ടറുടെ സേവനം തേടുക. <

ഇവ നിർബന്ധമായും നടപ്പിൽ വരുത്തണം. പിന്നെ സാമൂഹിക അകലം പാലിക്കണം. "ബ്രേക്ക് ദി ചെയിൻ" പദ്ധതി പാലിക്കണം.

ഇപ്പോൾ ശാരീരികപരമായി അകന്നാൽ മാത്രമേ പിന്നീട് സാമൂഹികമായി അടുക്കാൻ സാധിക്കൂ. രോഗപ്രതിരോധ ശേഷി വർദ്ധിക്കാൻ വേണ്ടി കുട്ടികൾക്ക് സർക്കാർ സൗജന്യമായി നൽകുന്ന വാക്സിനുകൾ നാം പരമാവധി പ്രയോജനപ്പെടുത്തണം. സർക്കാരിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചാൽ മാത്രമേ നമുക്ക് ഇതിനെ അതിജയിക്കാൻ കഴിയൂ. ഇത്തരം വാക്സിനുകൾ നമ്മുടെ ഭാവി വാഗ്‍ദാനങ്ങളായ കുട്ടികളുടെ രോഗപ്രതിരോധ ശേഷി വ‍ർദ്ധി‍പ്പിക്കും. നമുക്ക് ഒത്തൊരുമിച്ച് നിന്ന് ഈ മഹാമാരിയെ അതി ജീവിക്കാം.

യൂസുഫ് വി
VIII B ഗവ. സിറ്റി ഹയ‍ർ സെക്കന്ററി സ്ക്കൂൾ, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം