ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം 2019
കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം 19- തീയതി രാവിലെ നടത്തി. കണ്ണൂർ ഡി പി ഒ ആയ എസ് പി‍ രമേശൻ ഉദ്ഘാടനം നിർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു. വായന കുറിപ്പുകളുടെ സമാഹാരം 'മൊഴി 'പ്രകാശനം ചെയ്തു .സംസ്ഥാനത്ത് പുസ്തകാസ്വാദനത്തിൽ എ ഗ്രേഡ് നേടിയ ഹരിസായന്ത് കടൽ തീരത്ത് എന്ന കഥയുടെ ആസ്വാദനം അവതരിപ്പിച്ചു. കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. അമ്മമാരുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന അമ്മ വായന , ഓരോ ദിവസവും ഓരോ പുസ്തകം പരിചയപ്പെടുത്തൽ , അധ്യാപകരുടെ പുസ്തകാസ്വാദനം എന്നിവ വിദ്യാരംഗം സംഘടിപ്പിക്കുന്നു

വായനപക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പാവങ്ങൾ എന്ന നാടകത്തിന്റെ നാടകീകരണവും ക്ലാസ്സിക്ക് കൃതികളുടെ വായന അവതരണം - രാജീവൻ മാസ്റ്റർ

വായനാ ദിനം