ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2019 June 6 – ആവേശോജ്ജ്വലമായ പ്രവേശനോത്സവം
ജുൺ 6-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ വർണാഭമായ ബലൂണുകളും, പുസ്തകങ്ങളും പേനകളും അടങ്ങിയ സ്കുൾ ക്വിറ്റുകളും നല്കി അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും കൂടി സ്വീകരിച്ചു. ജനറൽ അസംബ്ളി, പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു. ശേഷം സ്കൂൾ ഓഡിറ്റേറിയത്തിൽ ചേർന്ന ഉദ്ഘാടന പരിപാടിയും U S S , NMSS Scholarship കിട്ടിയ കുട്ടുകളെ അനുമോദിക്കുന്ന ചടങ്ങും നടന്നു. സ്കൂൾ പൂർവ്വവിദ്യാർഥിയും Msc റാങ്ക് ജേതാവും ആയ 'ജ്യോത്സന കളത്തേര' യാണ് പ്രവേശനോത്സവം ഉദ്ഘാനം ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് പാവപ്പെട്ട കുട്ടികൾക്ക് സ്കുൾ ബാഗും ബുക്കുകളും നല്കി

USS Scholarship 2020

2021 June 1 – ആവേശോജ്ജ്വലമായ പ്രവേശനോത്സവം
പ്രവേശനോത്സാവം 2021 - 2022 പ്രവേശനോത്സാവം 2021 - 2022 പ്രവേശനോത്സാവം 2021 - 2022 പ്രവേശനോത്സാവം 2021 - 2022

> പരിസ്ഥിതി ദിനാഘോഷം
കുട്ടികൾക്ക് ഹെഡ് മിസ്ട്രസ് വൃക്ഷ തൈകൾ വിതരണം ചെയ്തു

പരിസ്ഥിതി ദിനാഘോഷം 2021-22

ജൂൺ 19 വായനദിന പരിപാടികൾ (2021-22)

കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം 19- തീയതി രാവിലെ നടത്തി. കണ്ണൂർ ഡി പി ഒ ആയ എസ് പി‍ രമേശൻ ഉദ്ഘാടനം നിർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു. വായന കുറിപ്പുകളുടെ സമാഹാരം 'മൊഴി 'പ്രകാശനം ചെയ്തു .സംസ്ഥാനത്ത് പുസ്തകാസ്വാദനത്തിൽ എ ഗ്രേഡ് നേടിയ ഹരിസായന്ത് കടൽ തീരത്ത് എന്ന കഥയുടെ ആസ്വാദനം അവതരിപ്പിച്ചു. കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. അമ്മമാരുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന അമ്മ വായന , ഓരോ ദിവസവും ഒാരോ പുസ്തകം പരിചയപ്പെടുത്തൽ , അധ്യാപകരുടെ പുസ്തകാസ്വാദനം എന്നിവ സംഘടിപ്പിക്കുന്നു
വിജയോത്സവം 2019

ജുലെ 21 ചാന്ദ്രദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

Independence Day 2020


പുതിയ ബ്ലോക്ക് ഉദ്ഘാടനം

കർഷ ദിനം 2020


സ്കുളിലെ ഓണഘോ‍ഷം
എല്ലാ വിദ്യാർത്ഥികളും ഒന്നിച്ച് ഒരുമയുടെ പൂക്കളമൊരുക്കി. അദ്ധ്യാപികമാർ തിരിവാതിരക്കളി കളിച്ചും എല്ലാ കുട്ടികൾക്കും ഓണസദ്യ ഒരുക്കിയും ഓണം ആഘോഷിച്ചു.

അധ്യാപക ദിനാഘോ‍ഷം 2019
സ്കളിലെ മുതിർന്ന അധ്യാപികയായ രേണുക ടീച്ചറെ ആദരിച്ച്കൊണ്ടായിരുന്നു അധ്യാപകദിനാഘോഷം തുടങ്ങിയത്.

സ്കുൾ തല ശാസ്ത്രേമള തരംഗം19 സംഘടിപ്പിച്ചു

സ്കുൾ സ്പോട്സ് 2019


സ്കുൾ കലോത്സവം 2019

പഠനയാത്ര 2019 2019 വർഷത്തെ എസ് എസ് എൽ സി കുട്ടികളുടെ പഠനയാത്ര ഇരവിക്കുളം നാഷണൽ പാർക്ക്, മൂന്നാർ

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി
പാപ്പിനിശ്ശേരി എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ സൈക്കിൾ റാലി ഉദ്ഘാടനം നമ്മുടെ സ്കുളിലാണ് നടന്നത്

ഉപജില്ലാ സ്പോട്സ് കലോത്സവം സർട്ടിഫിക്കറ്റ് വിതരണം


വലയ സൂര്യഗ്രഹണത്തെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ വേണ്ടി എല്ലാ ക്ലാസ്സുകളിലും ഒരു പ്രസന്റേഷൻ ക്ലാസ്സ് കുട്ടികൾ തന്നെ അവതരിപ്പിച്ചു