ഗവ യു പി എസ് വിതുര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആദരണീയനായ ഗുരുനാഥൻ കാളിപ്പിള്ള ആശാൻ 1902-ൽ വിതുര അഞ്ചലാപ്പീസ് വലതുവശത്ത് തന്റെ കുടുംബ വസ്തുവിൽ ഒരു ഓലഷെഡു കെട്ടി വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.കാളിപ്പിള്ള ആശാന്റെ ശ്രമഫലമായി 1905 -ൽ ഡിപ്പാർട്ട്മെൻറ് സ്ഥല പരിശോധന നടത്തുകയും അദ്ദേഹത്തിന്റെ ശ്രമഫലമായി സ്കൂളിലെ പഠിതാക്കളുടെ അംഗസംഖ്യ വർദ്ധിക്കുകയുംചെയ്തു. വിദ്യാർത്ഥികളുടെ എണ്ണംകൂടിയതോടെ രണ്ട് അധ്യാപകരെക്കൂടി ലഭിച്ചു.ത‍ുടർന്ന് വായിക്ക‍ുക..... വളരെക്കാലം മൂന്നാം ക്ലാസ് വരെ പ്രവർത്തിച്ചു. പ്രഥമ അധ്യാപകനായ കാളിപ്പിള്ള ആശാൻറെ മകൾ ഗോമതി ആണ് ആദ്യത്തെ വിദ്യാർത്ഥിനി. 1916 - 1918 കാലഘട്ടം വരെ വിദ്യാലയം ഒരു ഓല ഷെഡിൽ പ്രവർത്തിച്ചു. തുടർന്ന് കരിങ്കൽ ഭിത്തി യോട് കൂടിയ കെട്ടിടം കെട്ടി അതിൽ ക്ലാസ് നടത്തി.ഒന്നാം ക്ലാസ്സിൽ കുട്ടികൾ കൂടിയതോടെ 1922-ൽ എ ,ബി ,എന്നീ രണ്ട് ഡിവിഷനുകളായി തിരിച്ചു.1923 -ൽ സ്കൂളിന് നാലാം ക്ലാസ് അനുവദിച്ചു.അതുമുതൽ വലിയവേങ്കാട് സ്കൂളിലെ കുട്ടികൾ വിതുരയിൽ ഉപരിപഠനത്തിനായി എത്താൻ തുടങ്ങി. 1924 -ൽ രണ്ടാം ക്ലാസ്സിലും രണ്ടു ഡിവിഷനുകൾ ആരംഭിച്ചു .തുടർന്ന് ഇവിടെ ജോലി ചെയ്തിരുന്ന പ്രഥമാധ്യാപകർ ഈ വിദ്യാലയത്തെ പ്രൈമറി തലത്തിൽ നിന്ന് ഉയർത്തുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു . പ്രഥമ അധ്യാപകനായ എ.കുരിശുമുത്തു സാർ വിദ്യാലയത്തിനായി കെട്ടിടം കെട്ടുന്നതിനുള്ള ശ്രമം നടത്തി. കഠിനാധ്വാനവും ആത്മാർഥതയുമുള്ള കുരിശുമുത്തു സാർ വിതുരയിലെ തന്നെ സമൂഹ പ്രവർത്തകരുമായി ചേർന്നു വിദ്യാഭ്യാസ ഡയറക്ടറെ കണ്ടു .അതിന്റെ ഫലമായി സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ അധികാരികൾ തീരുമാനിച്ചു .അങ്ങനെ പ്രൈമറി സ്കൂൾ ,മിഡിൽ സ്കൂൾ ആയി മാറി. മിഡിൽ സ്കൂൾ ആയതോടെ ആൺകുട്ടികൾക്ക് പതിനാല് ചക്രവും പെൺകുട്ടികൾക്ക് പത്തര ചക്രവും എന്ന തോതിൽ ഫീസ് സംവിധാനം നിലവിൽ വന്നു.1947 എം .എം .എസ് .പി .എസ് (മലയാളം മീഡിയം മിഡിൽ സ്കൂൾ പ്രൈമറി സ്കൂൾ )എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് .

1947 - ൽ 1, 2, 3 ക്ലാസുകൾ "E"ഡിവിഷനുകൾ വരെ ഉണ്ടായിരുന്നതായി രേഖകൾ ഉണ്ട്. 1947-1950 കാലഘട്ടത്തിൽ പോസ്റ്റ് ഓഫീസിന് സമീപമുള്ള മൂന്നു കെട്ടിടങ്ങളിൽ ആയിട്ടായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. നെടുമങ്ങാട് താലൂക്കിലെ രണ്ടാമത്തെ ഹൈസ്കൂൾ ആയിരുന്നു വിതുര ഹൈസ്കൂൾ, 1954 - ൽഹൈസ്കൂളിന് അനുവാദം ലഭിച്ചു. തുടർന്ന് എച്ച് എസ് &പി എസ് എന്ന പേരിൽ സ്കൂൾ പ്രവർത്തിച്ചു. 1956 ഫെബ്രുവരി 1 - ന് 1മുതൽ 7 വരെ ക്ലാസ്സുകൾ ഗവൺമെൻറ് യുപിഎസ് വിതുര എന്ന പേരിലും 8 മുതൽ ഉള്ള ക്ലാസ്സുകൾ ഹൈസ്കൂൾ എന്ന പേരിലും അറിയപ്പെട്ടു.

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_വിതുര/ചരിത്രം&oldid=2090053" എന്ന താളിൽനിന്ന് ശേഖരിച്ചത്