ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജലം; ജീവന്റെ തുടിപ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്
ജലം; ജീവന്റെ തുടിപ്പ്.

ജീവൻ്റെ നിലനിൽപ്പിനെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഘടകമാണ് ജലം. ജലത്തിൻ്റെ ആവശ്യകത ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്ത് 70 ശതമാനം പ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. പുതിയ പഠനം അനുസരിച്ച് 2100 ഓടെ ലോക ജനസംഖ്യ ഇരട്ടി ആകാൻ സാധ്യതയുണ്ട്. ജനസംഖ്യ വർദ്ധന വിനോടനുബന്ധിച്ച് പാരിസ്ഥിതിക പ്രശ്നങ്ങളും വർദ്ധിക്കും. അതിൽ ഏറ്റവും കൂടുതൽ പരിസ്ഥിതിക പ്രശ്നങ്ങൾ അനുഭവിക്കുന്നത് ജലാശയങ്ങളാണ്. ഇന്നത്തെ അവസ്ഥയിൽ നഗരങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ വ്യവസായ മാലിന്യങ്ങൾ ഖരമാലിന്യങ്ങൾ കാർഷിക അവശിഷ്ടങ്ങൾ എന്നിവ പുറം തള്ളുന്നത് ജലാശയങ്ങളിലാണ്‌. സാക്രമിക രോഗങ്ങളിൽ 80 ശതമാനം രോഗങ്ങളും ഉടലെടുക്കുന്നത് ജലത്തിൽ നിന്നാണ്. സുരക്ഷിതവും ഉപയോഗ യോഗ്യവുമായ ശുദ്ധജലം ലഭിക്കാത്ത ഏകദേശം 300 കോടിയിൽ

അധികം ജനങ്ങൾ ഈ ഭൂമുഖത്ത് ഉണ്ടെന്നുള്ളത് ഒരു വസ്തുതയാണ്.

     ഇന്നത്തെ മനുഷ്യജീവിതത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ വൈദ്യുതിയുടെ ഉത്പാദനത്തിനും ജലം അത്യവശ്യം തന്നെയല്ലേ? അതുപോലെ രാജ്യങ്ങൾക്കിടയിലുള്ള സാധനക്കൈമാറ്റത്തിന് ഏറ്റവും ചെലവു കുറഞ്ഞ മാർഗങ്ങളിൽ ഒന്ന് ജലഗതാഗതമാണ്. ഇന്ന് മറ്റേതൊരു കച്ചവട സാധനവുമെന്നതു പോലെ വെള്ളവും വില കൊടുത്തു വാങ്ങേണ്ട സ്ഥിതിയിൽ നാം എത്തിയിരിക്കുന്നു. എന്നാൽ ഇത്രയൊക്കെ ആയിട്ടും ജലത്തിൻ്റെ ദുരുപയോഗത്തിൽ നാം ഒട്ടും പിന്നിലല്ല എന്നത് ദുഖകരമായ കാര്യമാണ്.പൊതു നിരത്തിലെ ടാപ്പുകളിൽ നിന്ന് വെള്ളം കളയുമ്പോൾ കണ്ടിട്ടും കാണാതെ പോകുന്ന മാന്യൻമാർ ഓർക്കുക; ജലക്ഷാമം ഇനി നമ്മളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ പോകുന്നു. നാം പഠിക്കേണ്ട ഒരു വലിയ പാഠമാണ്' ജലസംരക്ഷണം’. ഒരു തുള്ളി വെള്ളം പോലും പാഴാക്കരുത് - ഈ സന്ദേശം വാക്കുകളിൽ ഒതുക്കാതെ പ്രാവർത്തികമാക്കുക. ജലത്തെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടുകളൂം ശീലങ്ങളും മാറ്റേണ്ടതുണ്ട്. ലോകത്ത് ഇനിയൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ അതു ജലത്തിനു വേണ്ടി ആയിരിക്കും.

ചന്ദന എൽ
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം