ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


കൊറോണ വൈറസ്

ഓരോ ദിവസം കഴിയുംതോറും സമൂഹത്തിൽ ഭീതി പടർത്തിക്കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്.ചൈനയുടെ വുഹാനിൽ Dec .31 നാണ് കോവിഡ് -19എന്ന ഈ രോഗം പൊട്ടി പുറപ്പെട്ടത്.എന്നാൽ ചൈനയിൽ മാത്രമായി ഒതുങ്ങിയില്ല ഈ വില്ലൻ. അമേരിക്ക, സ്പെയിൻ, ബ്രസീൽ തുടങ്ങി അൻ്റർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഈ രോഗം എത്തിക്കഴിഞ്ഞിരിക്കുന്നു. 160 ലധികം രാജ്യങ്ങളിൽ ഈ രോഗം പടർന്നു കഴിഞ്ഞു.
സസ്തനികളെയും പക്ഷികളെയും ബാധിക്കുന്ന പകർച്ചവ്യാധികളുടെ കൂട്ടത്തിൽ നിന്നു തന്നെയാണ് കൊറോണ വൈറസിൻ്റെയും കടന്നുവരവ്. അവ മനുഷ്യരിൽ ശ്വസന വ്യവസ്ഥയെ ബാധിക്കുകയും ഇൻഫ്ലുവെൻസ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) ,മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS) തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു.മൂന്നിലൊന്നാണ് മരണനിരക്ക് എന്നത് കൂടുതൽ ഭീതിയുളവാക്കുന്നു.ഇത് സാധാരണയായി ശ്വാസനാളത്തിനെയാണ് ആദ്യം ബാധിക്കുന്നത്. പിന്നീട് ഇത് ന്യുമോണിയയിലേക്കും കൂടുതൽ ദോഷകരമായ ആരോഗ്യ പ്രശനങ്ങളിലേക്കും നയിക്കുന്നു.
ഭയമല്ല ജാഗ്രതയാണ് വേണ്ടത്. പ്രായമായ ആളുകളെയും, ഗർഭിണികളെയും, കുട്ടികളെയും ,ഹൃദ്രോഗം, കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരേയും കൊറോണ വൈറസ് വേഗത്തിൽ പിടികൂടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മുൻകരുതലും ശുശ്രൂഷയും കൂടുതൽ ആവശ്യമുള്ളത് ഇവർക്കാണ്. കൊറോണ വൈറസിനെ തടയാനുള്ള പ്രധാന മാർഗം പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക എന്നതാണ്. ശരീരത്തിൽ ജലാംശം എപ്പോഴും നിലനിർത്തുക. ജലദോഷം, ചുമ, പനി എന്നീ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കുക. സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക .ആളുകളുമായുള്ള സമ്പർക്കങ്ങൾ ഒഴിവാക്കുക.
വരൂ.... ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തു കൊണ്ട് നമ്മുടെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് വീട്ടിലിരുന്ന കൊണ്ട് നമുക്കൊരൊറ്റക്കെട്ടായി കൊറോണ വൈറസ് എന്ന ഈ മഹാമാരിയെ സധൈര്യം തടയാം. നാളേക്കായി വീട്ടിൽ തന്നെ തുടരാം...

അരുണിമ എസ്
IX. A ഗവ.‍ഡി വി എച്ച് എസ് എസ്, ചാരമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം