ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം - കരുതലോടെ കേരളം…...
രോഗപ്രതിരോധം - കരുതലോടെ കേരളം…...
നമ്മുടെ ലോകത്തെ പിന്തുടർന്ന് കൊണ്ടിരിക്കുന്ന ഒരു മഹാമാരി ആണ് കോവിഡ് -19 ലോകത്തെ മുഴുവൻ ആശങ്കയിലാക്കി ഇരിക്കുന്ന കോവിഡ് -19 എന്ന മാരകമായ വൈറസ്. എന്നാൽ " ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്" എന്ന വലിയ സന്ദേശമാണ് ലോകത്തിനുമുന്നിൽ വിവിധ സർക്കാരുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇപ്പോഴും ആ ആശയത്തെ ഉൾക്കൊള്ളാൻ സാധിക്കാതെ പലരും ആശങ്കയുടെ മുൾമുനയിൽ അകപ്പെട്ടിരിക്കുന്നു ഉണ്ട്. അവർക്കെല്ലാം മാതൃകാപരമായ പ്രവർത്തിയാണ് കേരളത്തിൽ നിന്നും ഉണ്ടായത്. അത് നമുക്ക് ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. രോഗപ്രതിരോധ ത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം തന്നെയാണ് കേരളം എന്ന് നാം തെളിയിച്ചിരിക്കുന്നു. ദിനംതോറും ഉള്ള പത്രങ്ങളിൽ നാം വായിച്ചറിഞ്ഞ വാർത്തകൾ എല്ലാം അതിനു ഒരു ഉദാഹരണമാണ്. കേരളത്തിൽ തന്നെ മൂന്ന് ആശുപത്രികളിലായി മികച്ച പ്രകടനം കാഴ്ചവെച്ച അതിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് എന്ന പദവി നമുക്ക് സ്വന്തമാക്കാൻ കഴിഞ്ഞു. രോഗപ്രതിരോധ ത്തിൽ അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യ എന്ന രാജ്യത്ത് കേരളം എന്ന സംസ്ഥാനം തന്നെയാണ് ഏറ്റവും മുന്നിൽ എന്ന് നമുക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണ്. കേരളത്തിന് രോഗപ്രതിരോധ ത്തിൽ നിന്നു മുന്നേറുവാൻ ഉള്ള പ്രചോദനമായത് ഇതിന്റെ പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന സേവന സംഘടനകളുടെയും ആരോഗ്യ പ്രവർത്തകരുടെയും പിന്നെ സർക്കാരിന്റെയും സാന്നിധ്യം കാരണം ആണെന്ന് പറയാതിരിക്കാൻ സാധിക്കില്ല, കാരണം അവരെയാണ് നാം ഏറ്റവും കൂടുതൽ ആദരിക്കേണ്ടതും അഭിനന്ദിക്കേണ്ടത് എന്ന് ഓർക്കണം. പ്രത്യേകിച്ചും ആരോഗ്യ പ്രവർത്തകരെ. അവർ നമുക്കായി ചെയ്യുന്ന സേവനങ്ങൾ അത്രയേറെ വിലപ്പെട്ടതാണ്. അവരെല്ലാം ശരിക്കും ഒരു നല്ല പോരാളികൾ മാത്രമല്ല ദൈവത്തിന്റെ മാലാഖമാർ കൂടിയാണ്. സ്വന്തം ജീവൻ മറന്ന് പ്രവർത്തിക്കുന്ന യഥാർത്ഥ മാലാഖമാർ. എന്നാൽ കേരളം ഇനിയും കൊറോണാ വൈറസ് നിന്നും പൂർണമായും മുക്തി നേടേണ്ടതുണ്ട്. അതിന് ജനങ്ങളുടെ സഹകരണം ആണ് അവർക്ക് വേണ്ടത്. അതുകൊണ്ട് നാം ഓരോരുത്തരും സർക്കാർ തരുന്ന നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കണം. ആ നിർദ്ദേശങ്ങൾ അതേപടി അനുസരിക്കാൻ നാം ബാധ്യസ്ഥരാണ്. ഒന്ന് ഓർക്കുക സർക്കാരിനെ അനുസരിച്ചില്ലെങ്കിൽ നമ്മുടെ പ്രവൃത്തികളുടെ ഫലം നാം തന്നെ അനുഭവിക്കേണ്ടി വരും. " Stay home Stay Safe" എന്ന നല്ല ചിന്തയിലൂടെ നമുക്ക് ഒത്തൊരുമിച്ചു കൊറോണാ വൈറസിനെ പ്രതിരോധിക്കാം " Break chain Make change "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം