Schoolwiki സംരംഭത്തിൽ നിന്ന്
നാഴികകൾ
വിസ്മയിക്കേണ്ട കുഞ്ഞേ, നീ പിറന്ന നിന്റെ സ്വന്തം നാടിനു വേണ്ടി നീയും കൂടി ..... അത്ര മാത്രം.
അന്ന് ആ അടിയന്തരാവസ്ഥക്കാലത്ത് വീടിനുളളിൽ തളച്ചിടപ്പെട്ട ജീവിതക്കോമരങ്ങൾ സ്വന്തം സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി. തൊടിയിലെ കൂവയും കപ്പയും ചെനയും ചേമ്പും ഇങ്ങനെ ചുറ്റുപാടുമുളളതിൽ നിന്നും പറ്റിയ വയറിനെ ഉയിർത്തെഴുന്നേൽപ്പിച്ചിരുന്നു.
മുറ്റത്തെ നിഴലിൽ സമയമളന്നും മണ്ണിനെ അറിഞ്ഞും നടന്നു അങ്ങനെ തെരുവ് ശൂന്യമായിരുന്നു..... പുറത്തിറങ്ങാൻ, ഒന്ന് കൂടിച്ചേരാൻ ഒരു കുഞ്ഞു മീനിനെപ്പോലെ ആക്രാന്തം കാണിച്ചിരുന്നു.
അവന്റെ കണ്ണുകൾ അന്ന് ഏതോ ലോകത്തേക്ക് അവനെ എത്തിച്ചിരുന്നു. സങ്കൽപ്പിക്കാൻ പോലുും ആവാത്ത ദിനങ്ങൾ ആയിരുന്നു അത് !!!
അന്ന് എന്നു പറഞ്ഞാൽ ഏറെ പണ്ട് അല്ല, രണ്ട് വർഷം മുൻപ് അച്ഛന്റെ നാട്ടിൽ പാർക്കാൻ ചെന്നപ്പോ.
കിഴങ്ങും മരച്ചീനിയും എല്ലാം കഴിച്ച് രുചി മങ്ങിത്തുടങ്ങിയ നേരത്ത്.
അവന്റെ കണ്ണുകൾ തത്സമയത്തേക്ക് ഇമ വെട്ടി.
ദൂരെ വിശാലമായ പട്ടണം നിശ്ചലമായി കിടക്കുന്ന ജലപ്പരപ്പും നൂറ് കണക്കിന് കപ്പലുകളും, നിരത്തിൽ മുഴുവൻ നിയന്ത്രണവും !
തൊട്ടടുത്ത ആളുകൾ ബാൽക്കണിയിലേക്കു പോലും ഇറങ്ങുന്നില്ല....
പെട്ടെന്ന് ചുമരിലെ പെട്ടിയിലൂടെയും അടുക്കളയിലെ കമ്പ് കുത്തിയ എഫ്.എമ്മിലൂടെയും ഫോണിന്റെ വൈബ്രേഷനിലൂടെയുമെല്ലാം അയാൾ വിളിച്ചു പറഞ്ഞു:
'
ഇനി ആരും പുറത്തിറങ്ങരുത്
രോഗബാധ നിയന്ത്രണമാവുന്നതു വരെ
നിർദ്ദേശങ്ങൾ പാലിക്കുക.
അല്ലാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുന്നതാണ്.'
പകച്ചു പോയ മിഴികളോടെയും തളർന്നു പോയ ഹൃദയത്തോടെയും കൂടി അവൻ ആ അറിയിപ്പ് ആഴ്ചകൾക്ക് ശേഷം ഒന്നു കൂടെ കേട്ടിരിക്കുന്നു....
ഇനി എത്ര നാൾ ?
എത്ര നാൾ ഇങ്ങനെ നാല് ചുമരുകൾക്കുളളിൽ?
പെട്ടെന്നവന്റെ മിഴികൾ ചുമരിലെ നാഴിക സൂചിയിലേക്കു പതിച്ചു.
അത് പതിയെ ചില നിഴൽ രൂപങ്ങളായി ഒതുങ്ങുന്നതവൻ കണ്ടു.
ഇനിയും അവയ്ക്ക് ഉണരാൻ സമയമായില്ലേ ?
ഇനിയും എത്ര നാൾ ഇങ്ങനെ...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ
|