ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/ഞാൻ ബാക്കിയായി

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ ബാക്കിയായി

എന്നും എനിക്കായി കാത്തിരിക്കുന്ന അവനായിരുന്നു, അവൻ...

ഞാനെത്തുമ്പോൾ ,ഒത്തിരി കിന്നാരം പറയാൻ ഉണ്ടാകും... അന്നു ഞാൻ കണ്ടപ്പോൾ അവൻ തേങ്ങുക യായിരുന്നു... അവൻറെ പരാതി അവൻ എന്നോട് മാത്രമാണ് പറഞ്ഞത് "ബുദ്ധിയുള്ള മനുഷ്യർ "എന്ന് സ്വയം വിശേഷിപ്പിക്കുന്ന 'വിഡ്ഢികൾ 'അവർ എന്നും സ്വാർത്ഥർ ആയിരുന്നു...

അവർക്ക് ആടകൾ തീർക്കാൻ അവൻറെ മേലാട കൾ അവർ പിഴുതെറിഞ്ഞു..!!!

വേദനകൾ കടിച്ചമർത്തി ജീവിക്കുന്നത് എൻറെ വരവിന് വേണ്ടി ആയിരുന്നു

ഇപ്പോൾ അവൻറെ ക്ഷമയും ഒലിച്ചുപോയി രിക്കുന്നു അവൻറെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി... ഉള്ളിലൊതുക്കിയ സങ്കടങ്ങൾ ഒന്നിച്ച് അണപൊട്ടിയൊഴുകി...... അവൻറെ സങ്കടം എന്നെയും കരയിപ്പിച്ചു

ഞങ്ങൾ അലറിക്കരഞ്ഞു..!

അലർച്ചയിൽ പേടിച്ചരണ്ട മാൻ അവർ ജീവൻ മാത്രം മുറുകെ പിടിച്ചു ഓടുന്നത് കണ്ടപ്പോൾ അപ്പോൾ അവൻ താണ്ഡവനൃത്തമാടാൻ തുടങ്ങി...!

"ഒടുവിൽ അവൻ ശാന്തമാ യി... അവനിൽ നിന്നും അവർ കവർന്നത് തിരിച്ചെടുത്ത ശ്വാസം അവനേയും നിശ്ചലമാക്കി....

""ഇന്ന് ഞാൻ ബാക്കിയായി... മലിനമായി പെയ്യാൻ തുടങ്ങി...""

നിത തസ് ലിൻ
10-A ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ