ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/അഹങ്കാരിയായ പനി നീർചെടി
അഹങ്കാരിയായ പനി നീർചെടി
ഒരിടത്ത് ഒരു പൂന്തോട്ടമുണ്ടായിരുന്നു.ആ പൂന്തോട്ടത്തിൽ നിറയെ പലതരം ചെടികളും,അവയിലെല്ലാം നിറയെ പൂക്കളും ഉണ്ടായിരുന്നു. പൂന്തോട്ടത്തിൽ ഒരു സുന്ദരി യായ പനിനീർ ചെടി ഉണ്ടായിരുന്നു .അതിൽ നിറയെ പൂക്കൾ വിരിഞ്ഞിരുന്നു, ആ പനി നീർ ചെടി മറ്റുചെടികളെയെല്ലാം പരിഹസിക്കുമായിരുന്നു. ഒരു ദിവസം പനിനീർ ചെടി തന്റെ അരികിലുള്ള മുല്ല വള്ളിയെ പരിഹസിച്ചു. ഹും., മുല്ലവള്ളി നിന്റെ പൂക്കൾ എത്ര ചെറുതാണ് ,മാത്രമല്ല നിന്റെ പൂവിന്റെ നിറം എന്റെ പൂകളുടെയത്ര ഭംഗിയുമില്ല. പനിനീർ ചെടിയുടെ ഈ സംസാരം പൂക്കളിൽ തേൻകുടിച്ചുകൊണ്ടിരുന്ന പൂമ്പാറ്റ കേട്ടു, അഹങ്കാരിയായ പനിനീർ ചെടിയെ ഒരു പാഠം പഠിപ്പിക്കാൻ പൂമ്പാറ്റ തീരുമാനിച്ചു.ഒരു ദിവസം പൂമ്പാറ്റ പനിനീർ ചെടിയിൽ പറന്നിരുന്നു എന്നിട്ട് ഇലകൾക്കടിയിൽ നിറയെ മുട്ടകൾ ഇട്ടുവച്ചു . ആ മുട്ടകൾ എല്ലാം വിരിഞ്ഞു നിറയെ പുഴുക്കൾ പുറത്തു വന്നു ,അവ പനിനീർച്ചെടിയിലെ ഇലകളും പൂമൊട്ടുകളുമെല്ലാം തിന്നു നശിപ്പിച്ചു അതോടെ പനി നീർച്ചെടിയുടെ ഭംഗിയെല്ലാം പോയി.അതോടെ പനിനീർ ചെടിയുടെ അഹങ്കാരവും ഇല്ലാതായി.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ