ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾവിഭാഗത്തിൽ പതിനാറ് അധ്യാപകരാണ് ഉള്ളത്. കൗമാര പ്രായക്കാരായ കുട്ടികളിലെ മാനസിക വൈകാരിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി കൗൺസിലറുടെ സേവനവും സ്കൂളിൽ ലഭ്യമാണ്. എട്ട് മുതൽ പത്ത് വരെ ക്ലാസുകളിൽ പന്ത്രണ്ട് ഡിവിഷനുകളിലായി 426 കുട്ടികൾ പഠിക്കുന്നു.മലയാളം ഇംഗ്ളീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു.ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്.ഈ വർഷം ഹൈസ്കൂൾ വിഭാഗത്തിൽ 47 കുട്ടികൾ ഫുൾ ഏ+ വാങ്ങി.