ഗവ. വി എച്ച് എസ് എസ് ചുനക്കര/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബ്

ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചു മുതൽ പത്ത് വരെയുള്ള കുട്ടികളിൽ ഹിന്ദി ഭാഷാ പഠനം ലളിതമാക്കാനും ഹിന്ദി ഭാഷയിൽ കുട്ടികൾക്ക് താല്പര്യമുളവാക്കാനുമുള്ള പ്രവർത്തനങ്ങൾ നൽകിവരുന്നു. മാഗസിൻ ,പോസ്റ്റർ, പ്രൊജക്റ്റ് ,സവിശേഷ ദിനാചരണങ്ങൾ എല്ലാം തന്നെ ഹിന്ദി ഭാഷ മാധ്യമത്തിലൂടെ കുട്ടികൾക്ക് നൽകിവരുന്നു

കൺവീനർ :ഡോ.മിനി പി, പി കെ സുധാകരൻ

സുരീലി ഹിന്ദി പ്രോജക്ട്

ഹിന്ദി ഭാഷയിൽ അഭിരുചി വർധിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (കഥ ,കവിത ,നാടകം തുടങ്ങിയവയിലൂടെ) ഒരു പുതിയ പ്രോജക്ട് ആണ് സുരീലി ഹിന്ദി .ഡിജിറ്റൽ കാർഡുകളിലൂ‍ടെയും വിവിധ ആലാപനശൈലിയിലൂടെയും, വർണ്ണ ചിത്രങ്ങളിലൂടെയും, സുരീലി ഹിന്ദി വിദ്യാർഥികളെ ഹിന്ദി ഭാഷയിൽ ആകൃഷ്ടരാക്കുന്നു.അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ അവരുടെ നിലവാരത്തിന് അനുസൃതമായി പ്രവർത്തനങ്ങൾ നൽകിവരുന്നു. സംഗീതം ആലപിക്കാൻ കഴിവുള്ള കുട്ടികൾക്ക് കരോക്കേ വഴി അവരുടെ കഴിവുകൾ തെളിയിക്കുവാനും, അഭിനയശേഷി വർധിപ്പിക്കാനുതകുന്ന പാവനാടകം, നിഴൽ നാടകം, ഇവയെല്ലാം തന്നെ ഈ പ്രോജക്റ്റിന്റെ ഭാഗമാക്കാൻ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ഹിന്ദി പ്രദർശിനി

ചുനക്കര  GVHSS ലെ UP വിഭാഗം കുട്ടികളുടെ ഹിന്ദി ഭാഷാ  മികവ് പ്രദർശന  ഉദ്ഘാടനം ബഹുമാന്യയായ  HM. അനിത  ഡോമിനിക് ടീച്ചർ  നിർവഹിക്കുന്നു

പാവ നാടകം

https://youtu.be/vbIbjkwPsNI

കരോക്കേ

https://photos.app.goo.gl/2TJBfQnevy8Sm2sq7

ഇംഗ്ലീഷ് ക്ലബ്ബ്

ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ സർഗ്ഗാത്മക വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിക്കുകയുണ്ടായി .ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദിവസേന ഇംഗ്ലീഷ് വാർത്താവായന, ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട വാർത്ത അവതരണം ,ഇംഗ്ലീഷ് അസംബ്ലി ,ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട വിവിധ പരിപാടികൾ ,പോസ്റ്റർ, നോട്ടീസ്, സന്ദേശങ്ങളും പ്ലക്കാർഡുകളും നിർമ്മാണം ,മുദ്രാഗീതങ്ങൾ തയ്യാറാക്കൽ, പ്രസംഗം ,ചെറു നാടകങ്ങൾ ,കവിതകളുടെയും കഥകളുടെയും ആനുകാലിക സംഭവങ്ങളുടെയും ദൃശ്യാവിഷ്കാരങ്ങൾ, ക്വിസ് പ്രോഗ്രാം , ഇംഗ്ലീഷ് എഴുത്തുകാരുടെ ജന്മദിനവുമായി ബന്ധപ്പെട്ട പ്രൊഫൈൽ നിർമ്മാണം ,ബുക്ക് റിവ്യൂ തയ്യാറാക്കൽ, എന്നിവ സംഘടിപ്പിക്കുന്നുണ്ട്

കൺവീനർ : താഹിയ എസ് , ആശ എ നായർ

ബുക്ക് റിവ്യൂ (ഓൺലൈൻ)

റോൾ പ്ലേ (ഓൺലൈൻ)

ഡിജിറ്റൽ മാഗസിൻ

DRIZZLE 2020

ലഹരി വിരുദ്ധ ക്ലബ്ബ്

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗിന്റെ ഭാഗമായി എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ സജി കുമാർ സാർ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് ഹൈസ്കൂൾ കുട്ടികൾക്ക് നൽകുകയുണ്ടായി .ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിക്കും മൊബൈൽ ഫോണിനും അടിമപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ലാസിൽ വിശദീകരിക്കുകയുണ്ടായി

ലഹരി വിമുക്ത കേരളം

ലഹരി വിമുക്ത കേരളം കാമ്പയിന്റെ സ്കൂൾതല ഉദ്ഘാടനം ഒക്ടോബർ 6 ന് നടന്നു.സംസ്ഥാനതല ഉദ്ഘാടന പ്രദർശനം,സ്പെഷ്യൽ അസ്സംബ്ലി,ലഹരിവിരുദ്ധ പ്രതിജ്‍ഞ എന്നിവ സംഘ‍ടിപ്പിച്ചു.

പി ടി എ പ്രസിഡന്റ് ശ്രീ മനോജ് കമ്പനിവിള ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനിത ഡോമിനിക്, വാർഡ് മെമ്പർ ശ്രീമതി അനു തുടങ്ങിയവർ നേതൃത്വം നൽകി