ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/നാളെയുടെ കരുതൽ
നാളെയുടെ കരുതൽ
അങ്ങ് ദൂരെ ഒരു കൊച്ചു ഗ്രാമത്തിലാണ് മിന്നുവിൻറെയും ചിന്നുവിന്റെയും വീട്. അമ്മൂമ്മയും അച്ഛനും അമ്മയും മിന്നുവും ചിന്നുവുമാണ് അവിടെ താമസിക്കുന്നത് .ഒരു സാധാരണ കർഷകനായിരുന്നു അവരുടെ അച്ഛൻ. രണ്ടുപേർക്കും കഥകൾ കേൾക്കാൻ വളരെയധികം ഇഷ്ടമായിരുന്നു. അവരുടെ അമ്മൂമ്മ അവർക്ക് ധാരാളം കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു. ഏതൊരു കാര്യവും നാളേക്ക് വേണ്ടി കൂടി ഉപകാരപ്പെടുന്നവയാ യിരിക്കണമെന്ന് അവരുടെ മാതാപിതാക്കൾ അവർക്ക് പറഞ്ഞു കൊടുക്കുമായിരുന്നു. അതുകൊണ്ടുതന്നെ കരുതലുള്ളവരായി അവർ വളർന്നു. വേനൽക്കാലമാണ് വരാൻ പോകുന്നത് മഴ ഉണ്ടാകില്ല കൃഷി ചെയ്യാൻ സാധിക്കുകയില്ല എന്ന് അച്ഛൻ അമ്മയോട് പറയുന്നത് അവർ കേട്ടു. ഇതുകേട്ട് മിന്നുവും ചിന്നുവും അച്ഛൻ കൃഷി ചെയ്തു കൊണ്ടു വരുന്ന- വയിൽ നിന്നും നാളെക്കായി മാറ്റിവെച്ചു. തങ്ങളുടെ മക്കൾ ചെയ്യുന്നത് കണ്ട് ആ മാതാപിതാക്കൾ അവരോട് ചോദിച്ചു, നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്? അവർ പറഞ്ഞു, ഇപ്പോൾ ഉള്ളതിൽ നിന്നും മാറ്റി വെച്ചാൽ നാളെ കൃഷി ചെയ്യാൻ പറ്റാത്ത സമയത്ത് നമുക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ഞങ്ങൾ നാളെക്കായികരുതി വയ്ക്കുകയാണ്. അവരുടെ അച്ഛനും അമ്മയ്ക്കും അവരെ കുറിച്ച് ഓർത്ത് അഭിമാനം തോന്നി. നമുക്കും മിന്നു വിനെയും ചിന്നുവിനെയും പോലെ ആകാം. കാരണം നമ്മളും പട്ടിണിയുടെ കാലത്തേക്കാണ് പോകുന്നത്. നാളെക്കായി നമുക്കും കരുതിവയ്ക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ