ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/എന്നും അടിമയാണീ മനുഷ്യൻ

എന്നും അടിമയാണീ മനുഷ്യൻ

പാഠപുസ്തകത്തിൻ താളുകളിൽ
സ്വതന്ത്ര സമര ചരിതം പഠിക്കുമ്പോൾ
അവസാനം സ്വാതന്ത്ര്യം കിട്ടിയെന്നു
ചൊല്ലും എല്ലാ വരികളും,,,,,,
എന്നാലൊന്നു ചിന്തിച്ചു നോക്കുക
നാമിന്ന് പൂർണ്ണ സ്വതന്ത്രരാണോ?
ജീവിതത്തിൻ യാത്രയിലെ വിടെയോ
ഇപ്പോഴും നാം അടിമയാണ്.
അന്ന് എല്ലാവർക്കും മേൽ
ഒരേ അടിമത്തം;
ഇന്നോ എല്ലാവവർക്കും
ഒരോ അടിമത്തം.

വീഡിയോ ഗെയിമുകൾക്ക് അടിമയായ ബാല്യവും
മൊബൈൽ ഫോണിനടിമയായ കൗമാരവും
ലഹരിക്കടിമയായ യുവത്വവും.
തന്നെയീ നാടിൻ്റ മുഖമുദ്ര.

ഇങ്ങനെയല്ലെങ്കിൽ അങ്ങിനെ
ഒരോ രീതിയിൽ മറ്റൊന്നിനടിമയായി
ജീവിക്കും മാനവരെ
വീണ്ടും തടവിലാക്കാൻ
വിലങ്ങുമായി എത്തും കൊറോണ,,,,,,,,
എന്തിനീ അടിമയെ വീണ്ടും തടവിലാക്കുന്നു?

ഡിയ മേരി ഡെൻസിൽ
9A ജി.വി.എച്ച്.എസ്.എസ് കൈതാരം
നോർത്ത് പറവൂർ ഉപജില്ല
എർണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത