ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/അനുസരണയില്ലാത്ത അരയന്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അനുസരണയില്ലാത്ത അരയന്നങ്ങൾ

കാട്ടിലെ ഒരാൽ മരത്തിൽ കുറേ അരയന്നങ്ങൾ താമസിച്ചിരുന്നു. ഒരിക്കൽ ആൽമരച്ചുവട്ടിൽ ഏതാനും വള്ളി ചെടികൾ മുളച്ച് വന്നു. ഇവയെ വേഗം തന്നെ നശിപ്പിക്കണം കൂട്ടത്തിലെ വയസൻ അരയന്നം പറഞ്ഞു എന്നാൽ അത് കാര്യമാക്കാതെ ചെറുപ്പക്കാരായ അരയന്നങ്ങൾ ചിരിച്ചു. നാളുകൾ ഏറെ കഴിഞ്ഞു വള്ളിക ചെടിക്കൾ പടർന്ന് പന്തലിച്ചു. ആൽമരത്തെ ആ വള്ളി ചെടിക്കൾ ചുറ്റി. അത് വഴി ഒരു പക്ഷി പിടുത്തക്കാരൻ വന്നു ,,, അയാൾ വള്ളി ചെടിയിൽ പിടിച്ച് കയറി ഒരു വലവിരിച്ചു ,,,, അവിടേക്ക് പറന്ന് വന്ന അരയന്നങ്ങൾ അതിൽ കുടുങ്ങി. അപ്പോൾ അവർ വയസ്സൻ അരയന്നം പറഞ്ഞ കാര്യം ഓർത്തു.

ഗുണപാഠം: മുതിർന്നവർ പറയുന്നത് അതുപോലെ അനുസരിക്കണം

ഹൃദ്യ പ്രമോദ്
5A ജി വി എച്ച് എസ് എസ് കൈതാരം
നോർത്ത് പറവൂർ ഉപജില്ല
എർണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ