ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/മിന്നുവാണ് താരം

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നുവാണ് താരം

കൊറോണ കാലം തുടങ്ങിയത്തോട് കൂടി ഞങ്ങളുടെ വീട്ടിലെ മിന്നു പൂച്ചയ്ക്ക് കഷ്ടകാലം തുടങ്ങി. മീൻ കിട്ടാതായതോടെ അവൾ ആഹാരം കഴിക്കാതായി. അമ്മ വല്ലപ്പോഴും മുട്ട ചേർത്ത് ചോറ് കൊടുക്കുമ്പോൾ വളരെ ബുദ്ധിമുട്ടി കുറച്ചൊക്കെ കഴിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛന്റെ കൂട്ടുകാരൻ വന്നപ്പോൾ കുറച്ചു നല്ല മീൻ കൊണ്ട് വന്നു. മീൻ മുറിക്കാൻ അമ്മ എടുത്തതും അനങ്ങാൻ വയ്യാതെ കിടന്ന മിന്നു അമ്മയുടെ അടുത്തേയ്ക്കു വാലും പൊക്കി ഓടി വന്നു. പിന്നെ അവൾ കാണിച്ച കോപ്രായങ്ങൾ ഒന്ന് കാണേണ്ടതായിരുന്നു. അമ്മ മീൻ കണ്ടിച്ചതിന്റെ ബാക്കി കൊടുത്തതും അതു വരെ ആഹരം കാണാത്ത പോലെ ആർത്തിയോടെ അത് മുഴുവൻ അകത്താക്കി. പിന്നെ ഒരു ഉറക്കമായിരുന്നു. അത് കാണേണ്ട കാഴ്ച്ച തന്നെ ആയിരുന്നു.

അഭിശങ്കർ
3B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ