ഗവ. യു പി എസ് പോത്തൻകോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് പോത്തൻകോട്
വിലാസം
പോത്തൻകോട്

ഗവൺമെൻറ് യു പി എസ് പോത്തൻകോട്
,
പോത്തൻകോട് പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1909
വിവരങ്ങൾ
ഫോൺ04712419402
ഇമെയിൽgupspothancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്43457 (സമേതം)
യുഡൈസ് കോഡ്32140301002
വിക്കിഡാറ്റQ64036575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപോത്തൻകോട്
വാർഡ്പോത്തൻകോട് ടൗൺ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംയു പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനന്ദക്കുട്ടൻ എം
പി.ടി.എ. പ്രസിഡണ്ട്വിപിൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്മു വിജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ കണിയാപുരം ഉപജില്ലയിലെ പോത്തൻകോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ . യു . പി . എസ്സ്  പോത്തൻകോട്

ചരിത്രം

തിരുവനന്തപുരം താലൂക്കിലെ  പോത്തൻകോട് പഞ്ചായത്തിൽ  പോത്തൻകോട് ടൗൺ വാർഡിലാണ് ആണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കീഴ് തോന്നയ്ക്കൽ വില്ലേജിൽ സർവ്വേ നമ്പർ  479 /6ൽ ഒരേക്കർ സ്ഥലം  ഈ വിദ്യാലയത്തിനുണ്ട്. 240  x20 ,60 x 20 എന്നീ അളവുകളിൽ ഉള്ള  രണ്ട് സ്ഥിരം കെട്ടിടവും  120 x80 , 80 X 20 എന്നീ അളവുകളിൽ ഉള്ള രണ്ട് സെമി പെർമനെന്റ് കെട്ടിടവും 20 X 20 അളവിലുള്ള  ഡി .പി. ഇ .പി ക്ലാസ് മന്ദിരവും  80 X 20 അളവിലുള്ള ഉള്ള എസ് .എസ്. എ പുതിയ മന്ദിരവും 60  X20 പുതിയ മന്ദിരവും നമ്മുടെ സ്കൂളിൽ ഉണ്ട് .60 x 20 ഷീറ്റിട്ട മന്ദിരവും ഉണ്ട്.

ഏകദേശം ഒരു നൂറ്റാണ്ടുകാലത്തെ പഴക്കമുള്ള നമ്മുടെ വിദ്യാലയത്തിൽ പോത്തൻകോട് ,അണ്ടൂർക്കോണം ,മംഗലപുരം എന്നീ പഞ്ചായത്തുകളിൽ പെട്ട 1048 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് .ഒരു കുടിപ്പള്ളിക്കൂടമായാണ് തുടങ്ങിയതെങ്കിലും ഗവെർന്മേന്റിലേക്ക് സറണ്ടർ ചെയ്യപ്പെട്ട ഒരു ലോവർ പ്രൈമറി സ്കൂളായി ഏറെക്കാലം നടത്തപ്പെട്ടു .1964 ഇത് ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി തീർന്നു .ഇപ്പോൾ പ്ലേ ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ പഠനം നടന്നുവരുന്നു കണിയാപുരം വിദ്യാഭ്യാസ ഉപ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ വിദ്യാലയമാണ് നമ്മുടേത്. പ്രശസ്ത അധ്യാപകരായ സർവ്വശ്രീ. മാധവൻപിള്ള ,കൃഷ്ണപിള്ള, ശങ്കരപിള്ള ,കുട്ടൻ പിള്ള ,നാരായണി എന്നിവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് .സമൂഹത്തിൻറെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭമതികളായ പലരും ഈ വിദ്യാലയത്തിലെ വിദ്യാർഥികളായിരുന്നു .നമ്മുടെ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലവും പോത്തൻകോട് മുരുക്കുംപുഴ റോഡിൽ നിന്ന് സ്കൂൾ വരെയുള്ള വഴിയും ബാഹുലേയൻ നായർ പ്രസിഡണ്ടും ശ്രീ എം തങ്കപ്പൻ സെക്രട്ടറിയുമായുള്ള സ്പോണ്സറിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നും പണം പിരിച്ചു വാങ്ങിയതാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പോത്തൻകോട് ജംഗ്ഷനിൽ നിന്നും മുരുക്കുംപുഴ റോഡിൽ 300m അകലെ വലതു വശത്തായി ഒരു പഞ്ചായത്ത് റോഡ് ഉണ്ട് . ഈ പഞ്ചായത്ത് റോഡിൽ 150m അകലെയാണ് സ്കൂൾ സ്ഥിതി  ചെയ്യുന്നത്

Map

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_പോത്തൻകോട്&oldid=2533030" എന്ന താളിൽനിന്ന് ശേഖരിച്ചത്