ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും
                രണ്ടാം ക്ലാസിലെ ക്ലാസ്സ്‌ ലീഡർ ആയിരുന്നു അപ്പു.  അവന്റെ അദ്ധ്യാപകൻ വിദ്യാർഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും  പങ്കെടുക്കാത്ത കുട്ടികൾക്കു കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. അന്നത്തെ പ്രാർത്ഥനയിൽ പങ്കെടുത്ത കുട്ടികളുടെ എണ്ണം അപ്പു എടുത്തു. അപ്പോഴാണ് ഒരാൾ മാത്രം പ്രാർത്ഥിക്കാൻ വന്നില്ല എന്ന് മനസിലായത് . ആരാണ് വരാത്തത് എന്ന് നോക്കിയപ്പോൾ അത്  രജനീഷ് ആണെന്ന് മനസിലായി  . അപ്പു ക്ലാസ്സിൽ ചെന്ന് എന്തുകൊണ്ടാണ് പ്രാത്ഥനയിൽ പങ്കെടുക്കാത്തത് എന്ന് രജനീഷിനോട് ചോദിച്ചു. അവൻ മറുപടി പറയാൻ തുടങ്ങിയതും അദ്ധ്യാപകൻ ക്ലാസ്സിലേക്ക് വന്നു .അദ്ധ്യാപകൻ അപ്പുവിനോട് ചോദിച്ചു അപ്പു പ്രാർത്ഥനയിൽ എല്ലാവരും പങ്കെടുത്തു എന്ന്. അപ്പോൾ അപ്പു പറഞ്ഞു സാർ രജീഷ് ഒഴികെ മറ്റെല്ലാ കുട്ടികളും പ്രാർത്ഥനയിൽ വന്നിരുന്നു. രജീഷ് മാത്രം വന്നില്ല അധ്യാപകൻ ദേഷ്യത്തോടെ രജീഷിനോട് പ്രാർത്ഥനയിൽ പങ്കെടുക്കാത്തതിന്റെ കാരണം തിരക്കി. അധ്യാപകൻ എന്തായിരിക്കും പറയാൻ പോകുന്നത് എന്ന ജിജ്ഞാസയിൽക്ലാസ് മുറി ശാന്തമായി. അവനെ നോക്കിയ വിദ്യാർഥികൾ എല്ലാവരും ഇന്ന് എന്തായാലും രജീഷിന് ശിക്ഷ കിട്ടും എന്ന് വിധിയിൽ എത്തി. അദ്ധ്യാപകൻ വടിയുമായി രജീഷിന് സമീപം ചെന്നു. പങ്കെടുക്കാത്തതിന്റെ കാരണം ചോദിച്ചു. സാർ പതിവുപോലെ പ്രാർത്ഥന ആരംഭിക്കുന്നതിന് മുൻപ് തന്നെ ഞാൻ ക്ലാസ്സ്റൂമിൽ എത്തിയിരുന്നു. എന്നാൽ ക്ലാസിലെ വിദ്യാർത്ഥികൾ എല്ലാം അപ്പോൾ പ്രാർത്ഥനയ്ക്കായി പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ് മുറി ശ്രദ്ധിച്ചത്. ഭയങ്കര പൊടി കീറിയ കടലാസ് കഷണങ്ങളും മറ്റും അവിടെ അവിടെ ചിന്നി കിടന്നിരുന്നു ക്ലാസ്സ്‌ റൂം കാണാൻ തന്നെ മഹാ വൃത്തി കേട്. ഇന്ന് ക്ലാസ്സ്‌ റൂം വൃത്തിയാക്കേണ്ട കുട്ടികൾ അതു ചെയ്യാതെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയി. എന്നാൽ ഞാൻ തന്നെ ക്ലാസ്സ്‌ വൃത്തിയാക്കാം എന്നു കരുതി. ക്ലാസ്സ്‌ റൂം വൃത്തിയാക്കിയ സമയത്തു പ്രാർത്ഥന തുടങ്ങി കഴിഞ്ഞിരുന്നു. അതിനാൽ എനിക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല സർ. അവർക്ക് പകരം നീ എന്തിനു ഇതു ചെയ്തു എന്നു സർ  ചോദിക്കുമായിരിക്കും. നല്ലത് ആർക്ക് വേണമെങ്കിലും ചെയ്യാമെന്ന് സർ പറഞ്ഞിട്ടുണ്ടല്ലോ .വൃത്തിഹീനമായ സ്ഥലത്തിരുന്ന് പഠിച്ചാൽ എങ്ങനെയാണ് അറിവ് വരുന്നത്. ശുചിത്വത്തെ പറ്റി സാർ പഠിപ്പിച്ചത് എനിക്ക് ഓർമ്മയുണ്ട്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സാറിന് എന്നെ ശിക്ഷിക്കാം. ഇത് കേട്ട് സാറിന്റെ മനസ്സുനിറഞ്ഞു ശുചിത്വ ത്തിന്റെ പ്രാധാന്യം രജനീഷ് മനസ്സിലാക്കി യതിൽ സാറിന് അതീവ സന്തോഷമായി. കുട്ടികളോടായ് രജനീഷിനെ കൈയ്യടിച്ചു പ്രോൽസാഹിപ്പിക്കാൻ പറഞ്ഞു. 
വിഘ്നേഷ്
2 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക് ,തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ