ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിറപ്പിച്ച കോവിഡ്

ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടി പുറപ്പെട്ട കോവിഡ് 19 അഥവാ കൊറോണ എന്ന മഹാമാരി എത്ര വേഗത്തിലാണ് ലോകത്തെ കീഴടക്കിയത്. കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർഥം 'കിരീടം' എന്നാണ്. കോ വിഡ് 19 എന്ന പേര് നൽകിയത് ലോകാരോഗ്യ സംഘടനയാണ്. കോവിഡ് 19 എന്നാൽ കൊറോണ വൈറസ് ഡിസീസ് 19 എന്നാണ്. ചൈനയിലുള്ള ജനങ്ങളിൽ നിന്നും മറ്റ് രാജ്യക്കാരിലേക്ക് രോഗം പടർന്നു. ഇന്ത്യയിൽ കൊറോണ ആദ്യമായി ബാധിച്ചത് കേരളത്തിലാണ്. ഇവിടെ കൊറോണ സ്ഥിരീകരിച്ചത് തൃശൂർ ജില്ലയിലാണ്. കൊറോണയെ തുരത്താനുള്ള മാർഗ്ഗങ്ങൾ ഇവയാണ്.

1. സോപ്പ്, ഹാൻഡ്‌ വാഷ്, സാനിറ്റൈസർ ഇവ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക.
2 .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടു മൂടുക.
3. ജനങ്ങൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കുക.
4. രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക
5. രോഗാണു ഉള്ള വസ്തുവുമായുള്ള സ്പർശനം ഒഴിവാക്കുക.
6.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമുള്ള സ്രവങ്ങളിലൂടെ രോഗം പകരാൻ സാധ്യതയുള്ളതിനാൽ വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക

കൊറോണ ബാധിതനായ ഒരാളുടെ ലക്ഷണങ്ങൾ
പനി ,ചുമ,ജലദോഷം, ശ്വാസതടസം എന്നിവയാണ്. ആരോഗ്യ വകുപ്പു ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ തുടർന്നാണ് ഒരു പരിധി വരെ കൊറോണയെ പിടിച്ചുകെട്ടാൻ നമുക്ക് കഴിഞ്ഞത് അവരുടെ പ്രവർത്തനങ്ങളെ നന്ദിയോടെ വാഴ്ത്താം.

ദേവനന്ദ AR
4C യു പി എസ്സ് കരകുളം.
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം