ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
അറിവ്

ഏഴാം ക്ലാസ്സിലെ ലീഡർ ആയിരുന്നു അശോക്. അവന്റെ അദ്ധ്യാപകൻ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ ലഭിക്കുമെന്നും ചൊല്ലിയിരുന്നു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല. ആരാണത് എന്നു പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണ് അതെന്ന് മനസ്സിലായി. ക്ലാസ്സ്‌ ലീഡർ അശോക് മുരളിയുടെ പക്കൽ ചെന്ന് "എന്താ മുരളി നീ എന്താ ഇന്ന് പ്രാർത്ഥനക്കു വരാത്തത്" മുരളി മറുപടി പറയാൻ തുടങ്ങിയതും അദ്ധ്യാപകൻ ക്ലാസ്സ്‌ റൂമിലേക്കു കയറി വന്നതും ഒരേ സമയം ആയിരുന്നു. 'അശോക് ഇന്ന് ആരൊക്കെയാണ് പ്രാർത്ഥനക്ക് വരാത്തത് ' "സർ ഇന്ന് പ്രാർത്ഥനക്ക് എല്ലാവരും വന്നിരുന്നു. മുരളി മാത്രം വന്നില്ല. " "എന്താ മുരളി അശോക് പറഞ്ഞത് സത്യമാണോ, നീ ഇന്ന് പ്രാത്ഥനക്ക് പങ്കെടുത്തില്ലേ "."ഇല്ല സർ ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല. അദ്ധ്യാപകൻ എന്താണാവോ പറയാൻ പോകുന്നതിനുള്ള ജിജ്ഞാസയിൽ ക്ലാസ്സ്‌ റൂം ശാന്തമായി കാണപ്പെട്ടു. അവനെ നോക്കിയ വിദ്ധാർത്ഥികൾ എല്ലാവരും ഇന്ന് എന്തായാലും മുരളിക്ക് ശിക്ഷ ലഭിക്കും എന്ന് ചിന്തിച്ചുകൊണ്ട് പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു. കാരണം അവർക്ക് മുരളിയെ അത്ര ഇഷ്ടം ആയിരുന്നില്ല. മുരളി നല്ല തുപോലെ പഠിക്കുന്ന കുട്ടിയായിരുന്നു. അവന്റെ കൈഅക്ഷരം വളരെ മനോഹരമായിരുന്നു. അദ്ധ്യാപകൻ കൊടുക്കുന്ന ഹോംവർക്ക് എല്ലാം അന്നന്നു തന്നെ ചെയ്യുമായിരുന്നു. അതിനാൽ മറ്റു കുട്ടികൾക്ക് വെറുപ്പ്ആയിരുന്നു. "ദേ, നോക്ക് മുരളി ആരു തെറ്റ് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിച്ചേ പറ്റു. അതിനു മുൻപ് നീ എന്തു കൊണ്ടാണ് പ്രാർത്ഥനക്കു പങ്കെടുക്കാത്തതെന്നും പറയു. 'സാറെ പതിവുപോലെ പ്രാർത്ഥന ആരംഭിക്കുന്നതിനു മുൻപ് തന്നെ ഞാൻ ക്ലാസ്സ്‌ റൂമിൽ എത്തിയിരുന്നു. എന്നാൽ ക്ലാസ്സിലെ മറ്റു കുട്ടികളെല്ലാം അപ്പോൾ പ്രാർത്ഥനക്കുപോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്സ്‌ റൂം ശ്രെദ്ധിച്ചിരുന്നത്. ഭയങ്കര പൊടി, കീറിയ കടലാസ് കഷ്ണങ്ങൾ അവിടവിടെ ചിതറി കിടന്നിരുന്നു. ക്ലാസ്സ്‌ റൂം കാണാൻ തന്നെ മഹാ വൃത്തികേടായിരുന്നു. മാത്രമല്ല ഇന്ന് അത് ശുചിയാക്കേണ്ട കുട്ടികൾ അത് ചെയ്യാതെ പ്രാത്ഥനയിൽ പങ്കെടുക്കാൻ പോയ്യെന്നു എനിക്ക് മനസ്സിലായി. എന്നാൽ ഞാൻ ഇവിടെ വൃത്തിയാക്കാമെന്ന് കരുതി ചെയ്തു. അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുനതിനാൽ എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല സർ. അവർക്ക് പകരം നീ എന്തിനാണ് ഇതൊക്കെ ചെയ്തതെന്ന് സർ ചോദിക്കുമായിരിക്കും. നല്ലത് ആർക്ക് വേണമെങ്കിലും ചെയ്യാം എന്ന് എനിക്ക് തോന്നുന്നു സർ. മാത്രവുമല്ല ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റി സർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ. വൃത്തി ഹീനമായ സ്ഥാലത്തിരുന്നു പഠിച്ചാൽ എങ്ങനെയാണ് സർ അറിവ് വരുക. അതുകൊണ്ടാണ് ഞാൻ ഇത് ചെയ്തത്. ഞാൻ ചെയ്തത് തെറ്റ്ആണെങ്കിൽ സർ തരുന്ന കഠിനമായ ശിക്ഷ സ്വീകരിക്കാൻ ഞാൻ തയാറാണ്. "വളരെ നല്ലത്, മുരളി നിന്നെ പോലെ ഓരോരുത്തരും പ്രവർത്തിക്കുകയാണെകിൽ തീർച്ചയായും നമ്മുടെ പള്ളിക്കൂടം ശുചിത്വമുള്ളതായി തീരും."നീ എന്റെ കുട്ടി ആയതിനാൽ ഞാൻ അഭിമാനിക്കുന്നു മുരളി, നിന്നെ ഞാൻ ശിക്ഷിക്കില്ല. അദ്ധ്യാപകൻ മുരളിയെ അഭിമാനത്തോടെ നോക്കി.കുട്ടികളെ, കണ്ടില്ലേ മുരളിയുടെ സംസ്കാരം എന്ന് പറഞ്ഞു കൊണ്ട് മറ്റു വിദ്യാർത്ഥികളെ അർത്ഥമുള്ള ഒരു നോട്ടം നോക്കി.

   ഗുണപാഠം :സദ് ഉദ്ദേശത്തോടുള്ള പ്രവൃത്തികൾ പ്രശംസാർഹമാണ്.
നൂറ
4 സി ഗവ. യു. പി. എസ്. കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ