ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/കാവൽ മാലാഖമാർ...

Schoolwiki സംരംഭത്തിൽ നിന്ന്
കാവൽ മാലാഖമാർ...

അലാറം ഉറക്കെ ശബ്ദിക്കുന്നു. വസുധ ഞെട്ടിയുണർന്നു. അവൾ എഴുന്നേറ്റ് കിടക്കയിൽ ഇരുന്നു അവളുടെ മനസ്സിലേക്ക് ഓർമ്മകളുടെ ഒരു കുത്തൊഴുക്ക് തന്നെയായിരുന്നു ഇരമ്പിയെത്തിയത്. ഇന്ന് ഏപ്രിൽ 13 ആണ് വിഷുവിന് തലേദിവസം കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ വൈകിട്ട് ജയേട്ടനും മോനും ഒത്തു ചന്തയിൽ പോകുന്നതും വിഷുക്കണിയുടെ സാധനങ്ങൾ വിലപേശി വാങ്ങുന്നതും ഒക്കെ അവൾ മനസ്സിൽ ഓർത്തു. മോനെ പറ്റി ഓർത്തപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ. കണ്ണുകളിൽ നിന്ന് കണ്ണീർ കവിളിലൂടെ ഒഴുകി. "വസുധ.."അവൾ ഓർമകളുടെ ഓളങ്ങളിൽ നിന്ന് പെട്ടെന്ന് പിൻവാങ്ങി. സഹപ്രവർത്തകയായ സിസ്റ്റർ ക്ലാരയാണ് "നീയെന്താ രാവിലെ എഴുന്നേറ്റ് ഇരുന്നു കരയുന്നത്" അവൾ പറഞ്ഞു. "അത് കരഞ്ഞത് ഒന്നുമല്ല കണ്ണിൽ എന്തോ വീണു" അവളെ സംശയത്തോടെ നോക്കിയിട്ട് ക്ലാര പുറത്തേക്ക് നടന്നു. വസുധ എഴുന്നേറ്റ് മുഖം കഴുകി കുളികഴിഞ്ഞ് എത്തി നേഴ്സ് കോട്ടും തൊപ്പിയും എടുത്ത് കഴിഞ്ഞപ്പോൾ തന്നോടുതന്നെ എന്തെന്നില്ലാത്ത ബഹുമാനം തോന്നി. പെട്ടെന്ന് അവളുടെ ഫോൺ ശബ്ദിച്ചു. നോക്കിയപ്പോൾ ജയേട്ടൻ ആണ്. "ഹലോ വസു നീ ഇറങ്ങിയോ" "ഞാൻ റെഡിയായി പുറത്തേക്ക് നടക്കുകയാണ് പിന്നെ ഇന്ന് ഞാൻ ഒരുപാട് ആലോചിച്ചു, സങ്കടപ്പെട്ടു ,നമ്മുടെ കുടുംബം സന്തോഷം എല്ലാം പിന്നെ വിഷു പക്ഷേ ഞാൻ ഒരു നേഴ്സ് ആണെന്നും കർമ്മനിരത ആകണമെന്നും ചിന്തിച്ചപ്പോൾ എല്ലാം മറന്നു". ജയദേവൻ പറഞ്ഞു.., "ശരി യാണ് നമ്മൾ പ്രതീക്ഷിക്കാതെ ഒരു ദുരന്തവും എത്തുന്നത് കഴിഞ്ഞവർഷം നിപ്പ, പ്രളയം എന്നാൽ കഴിഞ്ഞത് എല്ലാം നമ്മൾ അതിജീവിച്ചു അല്ലേ ഉള്ളൂ നമ്മൾ അതിജീവിക്കും അല്ലേ ".അവൾ ഒന്നു മൂളുക മാത്രം ചെയ്തു "മോൻ എവിടെ?" " സമയം ആറര ആയതേ ഉള്ളൂ അവൻ എഴുന്നേറ്റില്ല എന്നാൽ ശരി വൈകിട്ട് വിളിക്കാം" അവൾ ബസ്സിൽ കയറി ക്ലാരയും ഒപ്പമുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ എത്തി. അവിടെ ഇറങ്ങി അകത്തേക്ക് നടന്നു. എല്ലാവരും മുഖത്ത് മാസ്കും കൈയിൽ ഗ്ലൗസും ധരിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് കയറുന്നതിനു മുൻപ് പുറത്ത് വെച്ചിരിക്കുന്ന സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ കഴുകി അകത്തേക്ക് കയറി. അന്ന് രോഗികളുടെ എണ്ണം 7 ആയിരുന്നു. ഉച്ചയ്ക്ക് ചോറുണ്ട ശേഷം കൈകൾ കഴുകി പാത്രം വെക്കാൻ ബാഗിന് അടുത്തേക്ക് വരുന്ന സമയത്താണ് അവർ ആ കാഴ്ച കണ്ടത്. നിരീക്ഷണത്തിൽ ഉള്ള ഒരു രോഗി പതുക്കെ നടന്നു വരുന്നു. അവശത കാരണം അയാൾ താഴേക്ക് വീഴാൻ പോകുന്നത് കണ്ടപ്പോൾ കയ്യില് ഗ്ലൗസ് ഉണ്ടോ എന്ന് പോലും ആലോചിക്കാതെ ഓടി അയാൾക്ക് അരികിലേക്ക് അവൾ ഓടി. പോകാനിറങ്ങിയപ്പോൾ എല്ലാ നേഴ്സുമാരെയും പതിവുപോലെ പരിശോധിച്ചു ഫലം വന്നപ്പോൾ എല്ലാവർക്കും രോഗം നെഗറ്റീവ് ആണ്. ഒരാൾക്ക് ഒഴിച്ച്. "സിസ്റ്റർ വസുധ".... ഡോക്ടർ വിളിച്ച് അവളെ വിവരം ധരിപ്പിച്ചു എല്ലാവരും മടങ്ങി അവളെ ഐസൊലേഷനിൽ ആക്കി രാവിലെ കണ്ണുതുറക്കുമ്പോൾ മുന്നിൽ പ്രൊട്ടക്ഷൻ എക്യുമെൻസ് ഒക്കെ ഇട്ട് ജയേട്ടനും അച്ഛനുമമ്മയും നിൽപ്പുണ്ട്. അമ്മയ്ക്ക് എന്നെ കണ്ടപ്പോൾ കരച്ചിൽ അടക്കാനായില്ല. വല്ലാത്ത പനിയും തലവേദനയും തോന്നുന്നുണ്ട്. പുറത്ത് ഇറങ്ങാൻ നിർദ്ദേശം കിട്ടിയപ്പോൾ എല്ലാവരും പുറത്തേക്കിറങ്ങി ഓരോന്നാലോചിച്ച് ഇരുന്നപ്പോൾ ആദ്യം മനസ്സിലേക്ക് വന്നു മുഖം സിസ്റ്റർ ലിനിയുടെതാണ്. അവരെപ്പോലെ നാടിനു വേണ്ടി ഞാനും ത്യാഗം സഹിക്കുകയാണ് എന്നോർത്തപ്പോൾ ഒരു ആത്മസംതൃപ്തി അവളിൽ നിറഞ്ഞു. അടുത്ത ദിവസവും സ്രവ പരിശോധന പോസിറ്റീവ് തന്നെയായിരുന്നു. എന്നാൽ അവൾ മനസ്സിൽ പോസിറ്റീവ് ചിന്തകൾ മാത്രം ഇടം നൽകി അടുത്താഴ്ച്ച പരിശോധന റിപ്പോർട്ട് കയ്യിൽ എത്തിയപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി കൊറോണയെ തോൽപ്പിച്ചു കൊണ്ടായിരുന്നു.......

തേജാലക്ഷ്മി.ആർ
8 C ഗവ: മോഡൽ HSS അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ