ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/അക്ഷരവൃക്ഷം/കോവിഡ് - 19 – പ്രാർഥനാഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർഥനാഗീതം

ദൈവമേ കൈ തൊഴാം കേൾക്കുമാറാകണം
രോഗം വരാതെ നീ നോക്കുമാറാകണം

കൈയുകൾ രണ്ടും സോപ്പിട്ടു കഴുകണം
തിരിച്ചും മറിച്ചും ഉരച്ചും കഴുകണം
ചുമയ്ക്കുമ്പോൾ തുമ്മുമ്പോൾ തൂവാല പിടിക്കണം
രോഗം പടരാതെ ശ്രദ്ധിച്ചിരിക്കേണം

ഒത്തിരി കാലം ജീവിച്ചിരിക്കുവാൻ
ഇത്തിരി അകലം പാലിച്ചു നിൽക്കണം
റോഡിൽ ഇറങ്ങി നടക്കാതിരിക്കണം
മാസ്ക് ധരിക്കുന്ന ശീലമാക്കീടണം

സർക്കാര് പറയുന്ന കാര്യങ്ങളൊക്കെയും
നന്നായി നമ്മൾ അനുസരിച്ചീടേണം
ഇപ്പോൾ നമുക്ക് ഭയമല്ല വേണ്ടത്
ജാഗ്രത നല്ല ജാഗ്രതയാണ്

ദൈവമേ കൈ തൊഴാം കേൾക്കുമാറാകണം
രോഗം വരാതെ നീ നോക്കുമാറാകണം

അനുസ്മയ.പി.വി.
4 A ജി എം എൽ പി സ്കൂൾ , അഴിക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത